മൂന്നിയൂര്‍ :മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന് ( എംഎസ്എഫ് ) ചരിത്രവിജയം നേടിക്കൊടുക്കുകയും കേരളത്തില്‍ എംഎസ്എഫിനെ ഒരു തിരുത്തല്‍ ശക്തിയാക്കി മാറ്റുകയും ചെയ്ത എം.എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസിനെ ജന്മനാട്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കി ആദരിച്ചു. മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികമ്മറ്റിയുടെ സ്‌നേഹാദരം മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ നവാസിന് സമ്മാനിച്ചു.
കേരളക്കരയില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ എം എസ് എഫിന് പ്രബല ശക്തിയാണ് എന്ന് തെളിയിക്കുന്നതില്‍ നവാസ് വിജയിച്ചു എന്ന് തങ്ങള്‍ പറഞ്ഞു. എം എസ് എഫിന്റെ സംസ്ഥാന പ്രസിഡണ്ടായി നവാസിനെ നിയോഗിച്ചതില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് തെറ്റുപറ്റിയിട്ടില്ല എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
പ്രതീക്ഷ ഭവനില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വി പി കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു എം എ ഖാദര്‍, ശരീഫ് കുറ്റൂര്‍, സണ്ണി എം കപ്പിക്കാട്, ബക്കര്‍ ചെര്‍ന്നൂര്‍, സലിം ഐദീദ് തങ്ങള്‍,ഹനീഫ മൂന്നിയൂര്‍, എം.എ അസീസ്, ഹൈദര്‍കെ മൂന്നിയൂര്‍, എം. സൈതലവി,എന്‍ എം അന്‍വര്‍ സാദാത്ത്, കുട്ടശ്ശേരി ശരീഫ, എന്‍ എം സുഹറാബി, ഹനീഫ ആച്ചാട്ടില്‍, ജാഫര്‍ ചേളാരി തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.