തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 ല്‍ ടൗണ്‍ ടീം പാലക്കല്‍ ചാമ്പ്യന്‍മാരായി. കേരളോത്സവ സമാപന ചടങ്ങ് ഉദ്ഘാടനവും ഓവറോള്‍ ട്രോഫി വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി നിര്‍വ്വഹിച്ചു. 10 ദിവസങ്ങളിലായി ഗെയിംസ്, സ്‌പോര്‍ട്‌സ്, ആര്‍ട്‌സ് ഇനങ്ങളിലായി വിവിധ പരിപാടികള്‍ കേരളോത്സവത്തിന്റെ ഭാഗമായി നടന്നു. പഞ്ചായത്തിലെ ജനപ്രതിനിധികള്‍, ജീവനക്കാര്‍, ക്ലബ്ബ് ഭാരവാഹികള്‍, യുവജന പ്രസ്ഥാനങ്ങള്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് കേരളോത്സവം ഭംഗിയായി നടത്താന്‍ കഴിഞ്ഞതെന്ന് പ്രസിഡന്റ് അറിയിച്ചു.
കേരളോത്സവത്തിന്റെ സമാപന ചടങ്ങില്‍ ഓവറോള്‍ ട്രോഫികളും ഓരോ ഗെയിംസ് ഇന ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫികളും അത്‌ലറ്റിക്‌സ്, ആര്‍ട്‌സ്, നീന്തല്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള പ്രത്യേക ട്രോഫികളും ഓരോ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്തു. ഓവറോള്‍ റണ്ണേഴ്‌സ് ഗാലക്‌സി പാറക്കടവും മൂന്നാം സ്ഥാനം അയാക്‌സ് കളിയാട്ടമുക്കും സ്വന്തമാക്കി.
സമാപന ചടങ്ങില്‍ ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുനീര്‍ മാസ്റ്റര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, സ്ഥിരം സമിതി അധ്യക്ഷരായ സി.പി സുബൈദ, ജാസ്മിന്‍ മുനീര്‍, മെമ്പര്‍മാരായ പത്തൂര്‍ റല, ഷംസുദ്ധീന്‍ മണമ്മല്‍, നൗഷാദ് തിരുത്തുമ്മല്‍, പി.പി സഫീര്‍, എന്‍.എം റഫീഖ്, രാജന്‍ ചെരിച്ചിയില്‍, ടി.പി സുഹറാബി, രമണി അത്തേക്കാട്ടില്‍, ജംഷീന പൂവ്വാട്ടില്‍, സഹീറ കൈതകത്ത്, സല്‍മ നിയാസ്, ചാന്ത് സമദ്, പി.പി സമദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എ നാസില, ജൂനിയര്‍ സൂപ്രണ്ട് ജാസിര്‍ അഹ്‌സന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ ഷമീം മണക്കടവന്‍ എന്നിവര്‍ സംസാരിച്ചു.