
മൂന്നിയൂര്‍ : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ പുളിച്ചേരി റോഡിന്റെ ശോചനീയാവസ്ഥയില്‍ ദുരിതത്തിലായി യാത്രക്കാര്‍. ഭിന്നശേഷിക്കാര്‍ അടക്കമുള്ളവര്‍ ഏറെ പ്രയാസപ്പെട്ടാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. പലതവണ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതിയ നല്‍കിയിട്ടും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പരാതിപ്പെടുമ്പോള്‍ ടെന്‍ഡര്‍ വച്ചിട്ടുണ്ടെന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്നും ഇവര്‍ പറയുന്നു.
വിദ്യാലയങ്ങളിലേക്കടക്കം പോകുന്ന കുട്ടികളും മറ്റു കാല്‍നടയാത്രക്കാരും ഇരുചക്ര വാഹനയാത്രികരും ഈ റോഡ് മൂലം വളരെ ദുരിതമനുഭവിക്കുകയാണ്. ഭിന്നശേഷിക്കാര്‍ മുചക്ര വാഹനം കൊണ്ടു പോകുന്നതിനും പ്രയാസപ്പെടുന്നു. മഴ പെയ്താല്‍ റോഡ് ഏത് തോട് ഏത് എന്ന് തിരിച്ചറിയാന്‍ പറ്റില്ല. റോഡിന്റെ ശോചനീയാവസ്ഥക്ക് ഉടനടി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം