തിരൂരങ്ങാടി ചേളാരിയില്‍ നാല് വയസുകാരി പീഡനത്തിനിരയായതിന് പിന്നാലെ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിട ഉടമകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി തിരൂരങ്ങാടി പൊലീസ്. സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചു വരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ എല്ലാ രേഖകളുമായി സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കി.
തിരൂരങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചുവരുന്ന മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ബയോഡേറ്റ, കെട്ടിട ഉടമയുടെ കെട്ടിട നമ്പര്‍ സഹിതം ഞായറാഴ്ചക്കു (6/8/2023) 10 മണിക്ക് മുമ്പായി തിരിച്ചറിയല്‍ രേഖയുമായി കെട്ടിട ഉടമ സ്റ്റേഷനില്‍ ഹാജരാകേണ്ടതാണെന്ന് എസ്എച്ച്ഒ കെടി ശ്രീനിവാസന്‍ അറിയിച്ചു.