Friday, January 9

നന്നമ്പ്ര പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരെ തിരഞ്ഞെടുത്തു

നന്നമ്പ്ര പഞ്ചായത്ത് നന്നമ്പ്ര പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരെ തിരഞ്ഞെടുത്തു. അധ്യക്ഷരെ തിരഞ്ഞെടുത്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം കോൺഗ്രസിനും ബാക്കിയുള്ളവ മുസ്ലിം ലീഗിനുമാണ്. 24 അംഗങ്ങളിൽ യുഡിഎഫ് 18 അംഗങ്ങളും എൽഡിഎഫ് പിന്തുണയുള്ള സേവ് നന്നമ്പ്ര മുന്നണിക്ക് 4 അംഗങ്ങളും 2 ലീഗ് വിമതരും ആണുള്ളത്. കോൺഗ്രസിന് വനിത അംഗം ഇല്ലാത്തതിനെ തുടർന്നാണ് ലീഗിന് വൈസ് പ്രസിഡണ്ട് സ്ഥാനവും ലഭിച്ചത്. വൈസ് പ്രസിഡൻ്റിന് പകരമായാണ് വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം കോൺഗ്രസിന് നൽകിയത്.

ധനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സൗദ മരക്കാരുട്ടി. അംഗങ്ങൾ : സുഹറ ഇസ്മായിൽ, ഷമീമ ഹാജിയാർ വളപ്പിൽ, കെ.മൊയ്തീൻകുട്ടി, എ . സി. ഫൈസൽ, ഫൈസൽ കുഴിമണ്ണിൽ.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി. പി കെ എം ബാവ (ചെയർമാൻ),
അംഗങ്ങൾ: എൻ പി റുബീന, എം എം ഫൈറൂസ, എം.പി.ചന്ദ്രൻ, സി പി സമീറ, ജാഫർ പനയത്തിൽ.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റഹിയാനത്ത് തിലായിൽ. അംഗങ്ങൾ: ലുബ്ന ഷെറിൻ തേറമ്പിൽ, കെ വി സഫുവാൻ, സതീദേവി കെ, സി .പി. ലുബ്ന ഷാജഹാൻ, ജിജേഷ് കുന്നുമ്മൽ.

ആരോഗ്യം വിദ്യാഭ്യാസം. ഷൗക്കത്തലി എറപറമ്പൻ (ചെയർമാൻ), റജീന ടി കെ, വി നവ്യ, പി.പി. മുഹമ്മദ് മുനീർ, അബ്ദുറഷീദ് മറ്റത്ത്.

error: Content is protected !!