മസ്ക്കറ്റിൽ വാഹന അപകടത്തിൽ പരപ്പനങ്ങാടി സ്വദേശിക്ക് ദാരുണാന്ത്യം

പരപ്പനങ്ങാടി : മസ്ക്കറ്റിൽ ഉണ്ടായ വാഹന അപകടത്തിൽ പരപ്പനങ്ങാടി സ്വദേശി മരിച്ചു. നമ്പുളം സൗത്ത് കളരിക്കൽ റോഡിലെ പാലക്കൽ പ്രദീപ് (58) ആണ് മരിച്ചത്. 35 വർഷത്തോളമായി മസ്ക്കറ്റിൽ ബേക്കറി ബിസിനസ് നടത്തുകയായിരുന്നു.

പിതാവ്:പരേതനായ അപ്പു. മാതാവ്:ദേവകി. ഭാര്യ:പ്രീതി. മക്കൾ: ആദിത്യ എന്ന ശ്രീകുട്ടൻ(സി.എ വിദ്യാർഥി), അഭിരാം എന്ന അച്ചു (റഷ്യയിൽ എം.ബി.ബി.എസ് വിദ്യാർഥി). സഹോദരങ്ങൾ: രാജൻ (റിട്ട.എസ്.ഐ), ഷാജി (ഗൗണ്ട് വാട്ടർ എൽ.ഡി, തിരുവനന്തപുരം, ഷിജു(എ.എസ്.ഐ, ജില്ലാ ക്രൈം ബ്രാഞ്ച് മലപ്പുറം), പ്രിയേഷ് മസ്ക്കറ്റ്, ഷീജ (അങ്കൺവാടി ടീച്ചർ). സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ

error: Content is protected !!