സ്ത്രീധന നിരോധന നിയമത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ കുടുംബശ്രീ സിഡിഎസ് ജനറല്‍ റിസോഴ്‌സ് സെന്ററിന്റെയും, ഡിഎല്‍എസ്എയുടെയും തിരൂരങ്ങാടി താലൂക്ക്‌ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സ്ത്രീധന നിരോധന നിയമത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടന്നു. ഡിവിഷന്‍ 5 ആനപ്പടി സ്‌കൂളില്‍ വച്ചാണ് പരിപാടി നടന്നത്. പരിപാടി കൗണ്‍സിലര്‍ റംല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

സിഡിഎസ് മെമ്പര്‍ ആയ കദീജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ് ഡി കണ്‍വീനര്‍ അരുണിമ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജസീല ക്ലാസ് നല്‍കി. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ മെന്‍സ്ട്രല്‍ കപ്പ് അവയര്‍നസ് നല്‍കി. ആകെ 110 പേര് പരിപാടിയില്‍ പങ്കെടുത്തു. നാലാം വാര്‍ഡിലെ സിഡിഎസ് മെമ്പര്‍ നന്ദി പറഞ്ഞു

error: Content is protected !!