മുഅല്ലിംഡേയും ഹിജ്റ കോൺഫറൻസും സംഘടിപ്പിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

മൂന്നിയൂർ : കുന്നത്തുപറമ്പ് നൂറാനിയ ഹയർ സെക്കൻഡറി മദ്രസയിൽ മുഅല്ലിം ഡേ യും ഹിജ്റ കോൺഫറൻസും സംഘടിപ്പിച്ചു. നൂറാനിയ ക്യാമ്പസിൽ നടന്ന സംഗമത്തിന് മദ്രസ പ്രസിഡന്റ് കുന്നുമ്മൽ അലി ഹാജി പതാക ഉയർത്തിയതോടെ തുടക്കം കുറിച്ചു. എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖലാ പ്രസിഡന്റ് ബദ്റുദ്ദീൻ ചുഴലി ഉദ്ഘാടനം നിർവഹിച്ചു. സൈനുൽ ആബിദ് ദാരിമി അധ്യക്ഷനായി.

സമസ്ത മുദരിബും സദർ മുഅല്ലിമുമായ ശരീഫ് മുസ്‌ലിയാർ ചുഴലി മുഖ്യപ്രഭാഷണം നിർവഹിച്ചു. ആത്മീയ സംഗമത്തിന് സയ്യിദ് അബ്ദുല്ലക്കോയ തങ്ങൾ ജലീൽ ഫൈസി എന്നിവർ നേതൃത്വം നൽകി. മദ്രസ ജനറൽ സെക്രട്ടറി എൻ.എം ബാവ ഹാജി, സ്റ്റാഫ് സെക്രട്ടറി ഇബ്രാഹിം ബാഖവി, റഈസ് ഫൈസി ഉള്ളണം,സൈതലവി മുസ്‌ലിയാർ കുണ്ടംകടവ്,അബ്ദുൽ ഖാദർ മുസ്ലിയാർ പാറക്കാവ്,റബീഅ് റുശാദ് മുസ്‌ലിയാർ,എസ്..കെ. എസ്.ബി.വി റെയ്ഞ്ച് സെക്രട്ടറി റസൽ,എസ് കെ.എസ്.ബി.വി ജില്ല കൗൺസിലർ നവാസ് എന്നിവർ പ്രസംഗിച്ചു.

സർഗലയം, മുസാബഖ എന്നിവകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആസ്വാദന സദസ്സും അരങ്ങേറി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!