“തിരികെ സ്കൂളിലേക്” സിഡിഎസ് തല റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

തിരുരങ്ങാടി : അയൽകൂട്ടാംഗങ്ങളുടെ സാമ്പത്തിക, സാമൂഹിക ശാക്തികരണം ഉറപ്പാക്കുന്നതിന് 46 ലക്ഷം കുടുംബശ്രീ വനിതകളെ സ്കൂളിൽ എത്തിച്ച് സംഘടിപ്പിക്കുന്ന ” തിരികെ സ്കൂൾ ക്യാമ്പയിന്റെ മുന്നോടിയായി സിഡിഎസ് തല റിസോഴ്സ് പേഴ്സൺമാർക്കുള്ള ദ്വിദിന പരിശീലനം തിരൂരങ്ങാടി നഗരസഭ ഹാളിൽ വെച്ച് സപ്തംബർ 26 ന് തുടക്കം കുറിച്ചു. നഗരസഭാ ചെയർമാൻ മുഹമ്മദ്‌ കുട്ടി ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ടാണ് പരിശീലന പരിപാടിക്ക് തുടക്കമായത് .

വിദ്യഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രസ്തുത ക്യാമ്പയിൻ ഒക്ടോബർ 1 മുതൽ 10 വരെ സാധ്യമായ ഒഴിവു ദിനങ്ങളിലാണ് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സിഡിഎസ് കളുടെ പരിധിയിലുള്ള സ്കൂളിലേക്ക് വിവിധ വിഷയ മേഖലകളിലെ വിജ്ഞാന സമ്പാദനത്തിനായി അയൽകൂട്ടാംഗങ്ങൾ എത്തുന്നത്. ജില്ലയിലെ വിവിധ സ്കൂളുകൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട് .സ്കൂൾ ബാല്യകാലത്തെ ഓർമ്മപ്പെടുത്തും വിധമാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുള്ളത്.

രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 9.30ന് അസംബ്ലിയോട് കൂടിയാണ് ക്ലാസുകൾ ആരംഭിക്കുന്നത് .കുടുംബശ്രി മുദ്ര ഗീതം, കുടുംബശ്രീ ലോഗോ ചേർത്ത ഫ്ലാഗ് വീശൽ തുടങ്ങിയവ അസംബ്ലിയിലെ വേറിട്ട പ്രവർത്തനങ്ങളാണ് .. സംഘടന ശക്തി അനുഭവ പാഠങ്ങൾ, അയൽകൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ – ജീവിതഭദ്രത നമ്മുടെ സന്തോഷം, പുതിയ അറിവുകൾ പുതിയ ആശയങ്ങൾ, ഡിജിറ്റൽ കാലം തുടങ്ങിയവയാണ് സ്കൂൾ ക്യാമ്പയിനിലെ പാഠ്യവിഷയങ്ങൾ.

തിരുരങ്ങാടി ബ്ലോക്ക്‌ ന് കീഴിലെ നനമ്പ്ര, പെരുവള്ളൂർ , വള്ളികുന്ന് , മൂന്നിയൂർ, തേഞ്ഞിപ്പലം തുടങ്ങിയ ഗ്രാമ സിഡിഎസ് കളിൽ നിന്നും,പരപ്പനങ്ങാടി, തിരൂരങ്ങാടി നഗര സിഡിഎസ് കളിൽ നിന്നും തിരഞ്ഞെടുക്കപെട റിസോഴ്സ് പേഴ്സൺ മാരാണ് രണ്ടു ദിവസത്തെ പരിശീലനത്തിന് എത്തിയിട്ടുള്ളത്. രണ്ടു ദിവസ പരിശീലനം പൂർത്തിയാക്കിയ ഇവര് അതത് സിഡിഎസ് കളിലെ “തിരികെ സ്കൂളി”ന്റെ അധ്യാപകരാവും… ഓരോ സിഡിഎസ് കളിലും തിരികെ സ്കൂൾ എന്ന പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും പ്രചരണ പ്രവർത്തനങ്ങളും വളരെ ആവേശത്തോടെ നടന്നു വരുന്നു.

തിരൂരങ്ങാടി നഗരസഭ സിഡിഎസ് ലെ 240 അയൽകൂട്ടങ്ങളിൽ നിന്നായി 4100ൽ അധികം വനിതകൾ ക്യാമ്പയിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കുടുംബശ്രീ സിഡിഎസ് ചെയർ പേഴ്സൺ റംല കക്കടവത്ത് അറിയിച്ചു.

വൈസ് ചെയർപേഴ്സൺ സുലൈഖ കാലൊടി,ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ സി. പി ഇസ്മായിൽ, ക്ഷേമ കാര്യ ചെയർപേഴ്സൺ സോന രതീഷ്, പൊതു മരാമത്തു സുഹറാബി പങ്കെടുത്ത ചടങ്ങിൽ ജില്ലാ rp പി. കെ സജിത്ത് അവതരണം നൽകുകയും, ഡി.പി.എം ഷംന, rp മാർ ആയ നിഷ, എം. കെ മുബീന, അശ്വതി, കദീജ, സുലൈഖ,മർവ, തുടങ്ങിയവർ ക്യാമ്പയിൻ വിവരങ്ങൾ വിശദീകരിക്കുകയും ചെയ്തു .ജില്ലയിലെ ഡിപിഎം മാർ, കമ്മ്യൂണിറ്റി കൗൺസിലഴ്സ് ബ്ലോക്ക് കോ: ഓർഡിനേറ്റർമാർ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകുകയും ചെയ്തു.

error: Content is protected !!