പഹല്‍ഗാം ഭീകരത : എസ്.ഡി.പി.ഐ കാൻഡിൽ മാർച്ച് നടത്തി അപലപിച്ചു

കൂരിയാട് : പഹല്‍ഗാമിൽ മനുഷ്യത്വത്തിന് നേരെയുള്ള ആക്രമണത്തിൽ കൂരിയാട് ബ്രാഞ്ച് എസ്ഡിപിഐ അപലപിച്ചു. മതം നോക്കിയും വേഷം നോക്കിയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുക എന്നത് ഫാഷിസ്റ്റ് ശൈലിയാണെന്നും ഇത്തരം ഫാഷിസ്റ്റുകൾക്കെതിരെ കൃത്യമായ നിലപാട് സ്വീകരിച്ച പാർട്ടിയാണ് എസ്ഡിപിഐ എന്നും, അക്രമികളെയും അതിൻെറ പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും കര്‍ശന നടപടിയും സമഗ്രമായ അന്വേഷണവും നടത്തി മുഴുവൻ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ എത്തിക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു

ബ്രാഞ്ച് പ്രസിഡണ്ട് മുജീബ് ഈ. വി, സെക്രട്ടറി ഷൗക്കത്ത് .കെ, ഷറഫുദ്ധീൻ ,ഉനൈസ്, സലാം, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!