Thursday, September 18

നിര്‍ദ്ദനരായ മുന്നൂറോളം കുടുംബങ്ങളിലേക്ക് പെരുന്നാള്‍ കിറ്റ് നല്‍കി പിഡിപി

തിരൂരങ്ങാടി :തിരൂരങ്ങാടി താഴെചിന കുണ്ടുചിന പ്രദേശങ്ങളിലെ നിര്‍ദ്ദനരായ കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ മുന്നൂറോളം കുടുംബങ്ങളിലേക്ക് പിഡിപി താഴെചിന കമ്മറ്റി പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. പിഡിപി സംസ്ഥാന ട്രഷറര്‍ ഇബ്രാഹിം തിരൂരങ്ങാടി യുണിറ്റ് പ്രസിഡന്റ് എം എസ് കെ. മുല്ലക്കോയക്ക് കിറ്റ് കൈമാറി ഉദ്ഘടനം നിര്‍വഹിച്ചു.

മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടി വീ പി നാസര്‍.കുട്ടി റഫിഖ്. മുജിബ് മച്ചിങ്ങല്‍ ഇല്യാസ് എം കെ എന്നിവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി. പിഡിപി യുടെ കിറ്റ് വിതരണത്തില്‍ തുടക്കം മുതലേ സഹകരിച്ചിരുന്ന മര്‍ഹും മനരിക്കല്‍ അബ്ദുല്‍ റാസഖ് സാഹിബിനെ യോഗത്തില്‍ പ്രത്യേകം സ്മരിക്കുകയും ആ വിയോഗത്തിലൂടെ താഴെചിനക്ക് സംഭവിച്ച നഷ്ട്ടം നികത്തനാവാത്തണെന്നും ഭാരവാഹികള്‍ കിറ്റ് വിതരണ ചടങ്ങില്‍ ഓര്‍മിപ്പിച്ചു. ത്വല്‍ഹത്ത് എം എന്‍ സ്വാഗതവും മുസ്സമ്മില്‍ സി സി നന്ദിയും പറഞ്ഞു.

error: Content is protected !!