യൂത്ത് ലീഗ് മഹാറാലി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെയുള്ള വന്‍ പ്രതിഷേധമായി മാറും : പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : ജനുവരി 21ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് നടത്തുന്ന മഹാറാലി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെയുള്ള വന്‍ പ്രതിഷേധമായി മാറുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മഹാറാലി വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ക്യാമ്പയിനോടനുബന്ധിച്ച് ജില്ലാ തലങ്ങളില്‍ നടന്ന യൂത്ത് മാര്‍ച്ചുകള്‍ക്ക് ലഭിച്ച സ്വീകാര്യത തന്നെ പൊതുസമൂഹം യൂത്ത് ലീഗ് ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യത്തിനൊപ്പമാണ് എന്നതിന് തെളിവാണെന്നും ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച മതേതര മൂല്യങ്ങളെ ഇല്ലാതാക്കി നാടിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനദ്രോഹ നയങ്ങള്‍ മുഖമുദ്രയാക്കിയ ഇടത് സര്‍ക്കാരും നാടിന് വെല്ലുവിളിയായിരിക്കുന്നു. ഈ രണ്ട് സര്‍ക്കാറുകള്‍ക്കെതിരെയുള്ള വലിയ ജനരോഷം മഹാറാലിയില്‍ പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ചാണ് കോഴിക്കോട് കടപ്പുറത്ത് മഹാറാലി സംഘടിപ്പിക്കുന്നത്. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യ ട്രഷറര്‍ പി.വി അബ്ദുള്‍ വഹാബ് എം.പി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, നിയമസഭ ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ മുനീര്‍, സംസ്ഥാന ഭാരവാഹികളായ അബ്ദുറഹീമാന്‍ കല്ലായി, ഉമ്മര്‍ പാണ്ടികശാല, കെ.കെ ആബിദ് ഹുസ്സൈന്‍ തങ്ങള്‍, സി.പി ചെറിയ മുഹമ്മദ്, സി. മമ്മുട്ടി, സെക്രട്ടറിയേറ്റ് അംഗം വി.കെ.പി ഹമീദലി, മുസ്ലിം ലീഗ് കോഴിക്കോട് ജില്ല പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.ടി ഇസമായില്‍, മലപ്പുറം ജില്ല മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ് മാസ്റ്റര്‍, തൃശ്ശൂര്‍ ജില്ല മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം അമീര്‍, വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഡ്വ. നൂര്‍ബീന റഷീദ്, മുസ്ലിം ലീഗ് അഖിലേന്ത്യ അസിസ്റ്റന്റ്് സെക്രട്ടറി സി.കെ സുബൈര്‍, മുസ ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി വി.കെ ഫൈസല്‍ ബാബു, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍ പ്രസംഗിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷര്‍ പി. ഇസ്മായില്‍ സംഘാടക സമിതി ലിസ്റ്റ് അവതരണം നടത്തി.

501 അംഗ സംഘാടക സമിതിക്കാണ് യോഗം രൂപം നല്‍കിയത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ രക്ഷാധികാരിയായ സംഘാടക സമിതിയുടെ ചെയര്‍മാന്‍ പി.കെ കുഞ്ഞാലിക്കുട്ടിയും വര്‍ക്കിംഗ് ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും, ജനറല്‍ കണ്‍വീനര്‍ പി.കെ ഫിറോസും ട്രഷറര്‍ പി.എം.എ സലാമും കണ്‍വീനര്‍ പി. ഇസ്മായിലുമാണ്. വിവിധ സബ്കമ്മറ്റികളും രൂപീകരിച്ചു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്റഫ് എടനീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍, സെക്രട്ടറി സാജിദ് നടുവണ്ണൂര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി, ജില്ലാ യു ഡിഎഫ് കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, കോഴിക്കോട് ജില്ല യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി ടി. മൊയ്തീന്‍ കോയ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നസീര്‍ നല്ലൂര്‍, പി.സി നസീര്‍, മുസ്തഫ അബ്ദുല്‍ ലത്തീഫ്, എ.എം സനൗഫല്‍, പി.എ സലീം, കെ.പി സുബൈര്‍, ഷാഫി കാട്ടില്‍, അല്‍ത്താഫ് മാങ്ങാടന്‍, കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി, ബാവ വിസപ്പടി, ഗൂലാം ഹസ്സന്‍ ആലംഗീര്‍, എന്‍.കെ അഫ്‌സല്‍ റഹ്‌മാന്‍, എ.എം അലി അസ്ഗര്‍, ശരീഫ് സാഗര്‍, ദേശീയ സമിതിയംഗങ്ങളായ ആഷിഖ് ചെലവൂര്‍, സി.കെ ഷാക്കിര്‍ സംബന്ധിച്ചു.

error: Content is protected !!