Wednesday, September 17

കൊടിഞ്ഞിയില്‍ യുവതിയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു ; ഭര്‍ത്താവ് അറസ്റ്റില്‍

തിരൂരങ്ങാടി : കൊടിഞ്ഞിയില്‍ യുവതിയെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടിഞ്ഞി കാളംതിരുത്തി കളത്തില്‍ സൈഫുദ്ദീനെ (42) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ തലയുടെ പിന്‍വശത്താണ് അടിച്ചത്. പരുക്കിനെ തുടര്‍ന്ന് പത്തിലേറെ തുന്നലുണ്ട്. സ്വകാര്യാശുപ്രതിയില്‍ ചികിത്സയിലാണ് യുവതി. അതേ സമയം ഭര്‍ത്താവ് ആരോപണം നിഷേധിച്ചു.

വീട്ടിൽ ഈ സമയം ഭർത്താവും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടിൽ ഉണ്ടായിരുന്ന കുട്ടിയെ പഞ്ചസാര വാങ്ങാൻ സൈഫുദ്ദീൻ പറഞ്ഞയച്ചിരുന്നു. പഞ്ചസാര വാങ്ങി കുട്ടി വീട്ടിലെത്തിയപ്പോഴും സൈഫുദ്ദീൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

യുവാവിനെ കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

error: Content is protected !!