
തലശ്ശേരി : ഇൻസ്റ്റഗ്രാമില്‍ പരിചയപ്പെട്ട 12 കാരിയെ പീഡിപ്പിച്ച 17 കാരനെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതിനാണ് കൗമാരക്കാരനെതിരേ കേസ് എടുത്തത്.
പട്ടാപ്പകല്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്തു എന്നാണ് പരാതി.
തലശേരിക്കു സമീപമുള്ള നഗരത്തിലെ ബസ്സ്റ്റാൻഡിനു സമീപം പണി തീരാത്ത കെട്ടിടത്തില്‍ വച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ഡിസംബർ 29ന് രാവിലെ 10-നാണ് സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരൻ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു പണിതീരാത്ത കെട്ടിടത്തില്‍ എത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്റ്റഗ്രാം പ്രണയത്തില്‍ കുടുങ്ങി നിരവധി പെണ്‍കുട്ടികളാണ് ഇങ്ങനെ പല കെണികളും ചെന്നു വീഴുന്നത്.
സോഷ്യല്‍ മീഡിയയില്‍ മാത്രം പരിചയമുള്ള ആളുകളെ വിശ്വസിച്ചാണ് പലരും വീടുവിട്ട് ഇറങ്ങുന്നത്. ഇവർ പിന്നീട് ക്രിമിനല്‍ സംഘങ്ങളുടെയും മറ്റും കെണികളില്‍ ചെന്നു വീഴുകയാണ് പതിവ്. പരിചയപ്പെടുന്നവർ പറയുന്നത് അതേപടി വിശ്വസിക്കുന്ന കുട്ടികളാണ് കുഴപ്പങ്ങളില്‍ ചെന്നു വീഴുന്നത്.