Tuesday, August 26

രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി യുവാവിനെ ചട്ടിപ്പറമ്പില്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: ചട്ടിപ്പറമ്പില്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം പ്രവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാടാമ്പുഴ കാരേക്കാട് സ്വദേശി ഫസലു റഹ്‌മാന്റെ (26) മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ ഫസലുറഹ്‌മാനെ കാണാതായിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ക്കായി വ്യാപകമായ അന്വേഷണം നടക്കുന്നതിനിടയിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മരണകാരണം വ്യക്തമല്ല. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!