
നന്നമ്പ്ര പഞ്ചായത്തിലെ നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള നവീകരിക്കാതെ രാഷ്ട്രീയ അവഗണനയിലായിരുന്ന 16ാം വാർഡിലെ തറയിൽ താഴം തട്ടത്തലം റോഡ് ജനകീയ വിഷയമായി ഏറ്റെടുത്തുകൊണ്ട് 120 മീറ്റർ നീളമുള്ള റോഡ് വാർഡ്മെമ്പർ ടി പ്രസന്നകുമാരിയുടെ നേതൃത്വത്തിൽ ജനകീയമായി കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കി. ജനകീയമായി സംഘടിപ്പിച്ച ചടങ്ങിൽ റോഡ് വാർഡ് മെമ്പർ ടി.പ്രസന്നകുമാരി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. മുഖ്യാതിഥിയായി ബിജെപി സംസ്ഥാന സമിതി അംഗം സയ്യിദ് ബാദുഷ തങ്ങൾ, മണ്ഡലം പ്രസിഡണ്ട് റിജു സി രാഘവ്, വാസു കൊടിഞ്ഞിയത്ത്, ഷാജൻ വി വി, ഉദയകുമാർ സി, പരമേശ്വരൻ മച്ചിങ്ങൽ, മുഹമ്മദ് അലി എൻ, സുബ്രഹ്മണ്യൻ കെ, ഷാഫി എൻ, റഹീം എൻ, രാഘവൻ പി, വിനീത് കെ, സൈദലവി സിപി, വർഡ് കോഡിനേറ്റർ മധുസുദൻ എന്നിവർ സംസാരിച്ചു