മലപ്പുറം : പിവി അന്‍വര്‍ ഉന്നയിച്ച് ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിവി അന്‍വര്‍ ഇടതുമുന്നണിയില്‍ നിന്ന് പുറത്തു പോകുന്നതും അകത്തു പോകുന്നതും മുസ്ലിം ലീഗിന്റെ പ്രശ്‌നമല്ലെന്നും സലാം പറഞ്ഞു.
കേരളത്തെ മൊത്തത്തില്‍ ബാധിക്കുന്ന കാര്യമാണ് അന്‍വര്‍ പറഞ്ഞത്. കള്ളക്കടത്ത്, അഴിമതി,തട്ടികൊണ്ട് പോകല്‍, ആര്‍എസ്എസ് ബന്ധം കേസ് ഇല്ലാതാക്കല്‍ ഇതെല്ലാം അതില്‍ ഉള്‍പ്പെടുന്നു. ഇത്തരം കാര്യങ്ങളൊക്കെ സിപിഎമ്മിനെ മാത്രം ബാധിക്കുന്നതല്ല. കേരളത്തെ മൊത്തത്തില്‍ ബാധിക്കുന്നതാണ്. ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണം.സി പി ഐ പോലും ഇക്കാര്യത്തില്‍ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൂരം കലക്കലില്‍ അന്വേഷണം എഡിജിപിയെ ഏല്പിച്ചത് കള്ളന് താക്കോല് കൊടുക്കും പോലെയാണ്. ഇന്ന് യുഡിഎഫ് കോഴിക്കോട് സമര പ്രഖ്യാപനം നടത്തും. മുഖ്യമന്ത്രി സ്ഥാനം ഒഴിയണം. യു ഡി എഫ് മുന്‍പ് ഉന്നയിച്ച ആരോപണങ്ങളാണ് അന്‍വര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. അന്ന് യു ഡി എഫ് പറയുമ്പോള്‍ എതിര്‍ത്ത ആളാണ് അന്‍വര്‍. അന്‍വര്‍ ഉന്നയിച്ച കാര്യങ്ങളില്‍ സ്വാതന്ത്രവും നീതിയുക്തവും ആയ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു