
പരപ്പനങ്ങാടി സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിലും ഗവ.മോഡല്‍ ലാബ് സ്‌കൂളിലും വിവിധ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോ-ഓഡിനേറ്റര്‍, ഫാക്കല്‍റ്റി ഇന്‍ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍, ഫാക്കല്‍റ്റി ഇന്‍ സൈക്കോളജി, ഓഫീസ് അസിസ്റ്റന്റ് കം ഡി.ടി.പി.ഓപ്പറേറ്റര്‍, ഓഫീസ് അസിസ്റ്റന്റ്, ലൈബ്രേറിയന്‍, വാച്ച് മാന്‍ കം സ്വീപ്പര്‍ എന്നീ ഒഴിവുകളാണ് പരപ്പനങ്ങാടി സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിലുള്ളത്.
അസിസ്റ്റന്റ് ടീച്ചര്‍, ആയ, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലാണ് പരപ്പനങ്ങാടി ഗവ.മോഡല്‍ ലാബ് സ്‌കൂളില്‍ നിയമനം നടത്തുന്നത്.
അപേക്ഷകള്‍ ജൂണ്‍ 16 ന് വൈകുന്നേരം മൂന്നിനകം മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ലഭ്യമാക്കണം. അഭിമുഖം 18 ന് രാവിലെ 11.30 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. വിശദ വിവരങ്ങള്‍ http://ddemlpm.blogspot.com http://ddemlpm.blogspot.com എന്ന വെബ്‌സൈറ്റിലും 0483- 2734888 എന്ന നമ്പറിലും ലഭ്യമാണ്.