കൊച്ചി : പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. എതിര്‍ സ്ഥാനാര്‍ഥി സിപിഎം സ്വതന്ത്രന്‍ കെ.പി മുഹമ്മദ് മുസ്തഫ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് സി.എസ്. സുധയുടെ ബെഞ്ച് തള്ളിയത്. സാങ്കേതിക കാരണങ്ങളുടെ പേരില്‍ മണ്ഡലത്തിലെ 340 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയില്ല എന്നും ഇവയില്‍ 300 ഓളം വോട്ടുകള്‍ തനിക്കു ലഭിക്കേണ്ടതായിരുന്നു എന്നുമായിരുന്നു മുസ്തഫയുടെ വാദം. പ്രസൈഡിംഗ് ഓഫീസര്‍ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം.
38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ നജീബ് കാന്തപുരം തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തിരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇതു പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് റജിസ്ട്രാറുടെ ഓഫിസില്‍ നിന്ന് കണ്ടെത്തി. ഈ പെട്ടികള്‍ പിന്നീട് ഹൈക്കോടതിയില്‍ എത്തിച്ചു പരിശോധിച്ചിരുന്നു.