നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കേരളോത്സവം കബഡി മത്സരത്തില്‍ സൗഹൃദ കുണ്ടൂര്‍ ജേതാക്കള്‍

തിരൂരങ്ങാടി : നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കേരളോത്സവം കബഡി മത്സരത്തില്‍ സൗഹൃദ കുണ്ടൂര്‍ ജേതാക്കളായി. ഒമ്പത് ടീമുകള്‍ മാറ്റുരച്ച വാശിയേറിയ മത്സരത്തില്‍ ഫൈനലില്‍ ശില്പ പയ്യോളിയെ പരാജയപ്പെടുത്തിയാണ് സൗഹൃദ കുണ്ടൂര്‍ ജേതാക്കളായത്. പഞ്ചായത്ത് സെക്രട്ടറി വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു.

ഫിറ്റ്വല്‍കല്ലത്താണി, ഹീറോസ് പാലാപാര്‍ക്ക്, ശില്പ പയ്യോളി, നൂ ബ്രറ്റ് കൊടിഞ്ഞി, ട്രാക് ഫോഴ്സ് കൊടിഞ്ഞി, നൂ സിറ്റി പാണ്ടിമുറ്റം, ടൌണ്‍ ടീം തെയ്യാല, ടൗണ്‍ ടീം കൊടിഞ്ഞി, സൗഹൃദ മൂലക്കല്‍ കുണ്ടൂര്‍ എന്നീ ഒമ്പത് ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ച്. ആവേശ്വജ്ജലമായ ഫൈനലില്‍ ശില്പ പയ്യോളിയെ പരാജയപ്പെടുത്തിയാണ് സൗഹൃദ കുണ്ടൂര്‍ ജേതാക്കളായത്.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പികെ റൈഹാനത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വികെ ശമീന തുടങ്ങി പഞ്ചായത്ത് പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.

error: Content is protected !!