
തിരൂരങ്ങാടി : കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ തകർക്കാത്ത രീതിയിലുള്ള ഇടപെടലുകൾ ഓരോ സമുദായത്തിൽ നിന്നും ഉണ്ടാവണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ പ്രസ്താവിച്ചു. പൗരന്മാർക്ക് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കാൻ സ്കൂൾ മാനേജ്മെന്റുകൾക്ക് അവകാശമില്ല.
നിയമങ്ങൾ നിർമ്മിക്കുമ്പോൾ ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളെ ലംഘിച്ചുകൊണ്ടാവരുത്.
എസ് വൈ എസ് തിരൂരങ്ങാടി സോൺ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ ലോകം തിരുനബി പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊളപ്പുറത്ത് നടന്ന സ്നേഹ ലോകം ക്യാമ്പിൽ സോൺ പ്രസിഡന്റ് ഇദ്രീസ് സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹസൻ കോയ അഹ്സനി മമ്പുറം ദുആക്ക് നേതൃത്വം നൽകി. സയ്യിദ് മുഹമ്മദ് നദ്‌റാൻ ഖിറാഅത് അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ഇ. മുഹമ്മദ് അലി സഖാഫി കൊളപ്പുറം പതാക ഉയർത്തി. ഉദ്ഘാടന സെഷനിൽ എം നൗഫൽ സ്വാഗതവും എ സയീദ് സകരിയ നന്ദിയും പറഞ്ഞു. മുഹമ്മദ്‌കുട്ടി ഫൈസി നന്നമ്പ്ര, സി കെ അബ്ദുർറഹ്മാൻ മുസ്‌ലിയാർ,ഇബ്രാഹിം ബാഖവി ഊരകം, ഡോ. ഫൈള്,സ്വാദിഖ് അലി ബുഖാരി, കെ പി എ വഹാബ് തങ്ങൾ എന്നിവർ പ്രസംഗിച്ചു. അബ്ദുർറബ്ബ് ഹാജി ചെമ്മാട്, സലാം ഹാജി പുകയൂർ, അസീസ് ഹാജി കാടേങ്ങൽ, ഇസ്ഹാഖ് ഹുമൈദി, മുബശ്ശിർ, എന്നിവർ സംബന്ധിച്ചു.