Thursday, September 18

ട്രെന്റ് ഇ സോണ്‍ കിഡ്സ് ഫെസ്റ്റ്: സീഡ്സ് ചേറൂരിന് ഓവറോള്‍ കിരീടം

വേങ്ങര: ട്രെന്റ് പ്രിസ്‌കൂള്‍ ഇ സോണ്‍ കിഡ്സ് ഫെസ്റ്റില്‍ സീഡ്സ് പ്രി സ്‌കൂള്‍ ചേറൂരിന് ഓവറോള്‍ കിരീടം. മത്സരിച്ച എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടിയാണ് സീഡ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മേഖലയിലെ 9 സ്ഥാപനങ്ങള്‍ കിഡ് ഫെസ്റ്റില്‍ പങ്കെടുത്തു. വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തിലാണ് കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

കിഡ്‌സ് ഫെസ്റ്റില്‍ ഇഖ്റഅ് ഇസ്ലാമിക് പ്രിസ്‌കൂള്‍ പാലാമഠത്തിന്‍ചിന രണ്ടാം സ്ഥാനവും ഗ്രെയ്സ് പ്രിസ്‌കൂള്‍ കൂമണ്ണ മൂന്നാം സ്ഥാനവും സ്വന്തമാക്കി. സിയ അമാല്‍ ഖിറാഅത്ത് നടത്തി. സമാപന ചടങ്ങില്‍ മുഹമ്മദ് മാസ്റ്റര്‍ ചെനക്കല്‍ അധ്യക്ഷനായി. സയ്യിദ് ശിയാസ് തങ്ങള്‍ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ്കുട്ടി പലമാഠത്തില്‍ചിന, നിസാര്‍ കൂമണ്ണ, അബ്ദുല്‍ ഗഫൂര്‍ കൊടക്കല്ലന്‍, ശഹീര്‍ അന്‍വരി പുറങ്ങ്, എം.ടി മുസ്തഫ, അസ്ഹറുദ്ദീന്‍ തങ്ങള്‍, റഹീം ഫൈസി പടപ്പറമ്പ്, ശബീര്‍ മുസ് ലിയാര്‍ സംബന്ധിച്ചു.

error: Content is protected !!