
പരപ്പനങ്ങാടി : കലാനിധി ഫോക് ഫെസ്റ്റ് 2025 രവീന്ദ്ര നാഥ ടാഗോര്‍ പുരസ്‌കാരം, മീഡിയ അവാര്‍ഡ് ഏറ്റു വാങ്ങി നിവേദിത ദാസ്‌നും, നിരഞ്ജന ദാസ്‌നും. രവീന്ദ്ര നാഥ ടാഗോര്‍ സ്മാരക സംഗീത ശ്രേഷ്ഠ സുവര്‍ണ മുദ്ര സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ഡോ. സന്ധ്യ ഐ പി എസ് വിതരണം ചെയ്തു. ചടങ്ങില്‍ ഗീത രാജേന്ദ്രന്‍, പി. ലാവ്ലിന്‍, ബാലു കിരിയത്ത് എന്നിവര്‍ സംബന്ധിച്ചു.
18 ഇന്ത്യന്‍ ഭാഷകളും, 18 വിദേശ ഭാഷകളിലുമായി 36 ഭാഷകളില്‍ പാടി 20 ഓളം വേള്‍ഡ് റെക്കോര്‍ഡ് കളും, ഗിന്നസ് റെക്കോര്‍ഡും നേടിയ സംഗീത മികവിന് ആണു അവാര്‍ഡ് നല്‍കിയത്. ഓഗസ്‌റ് 30, 31 തീയതികളില്‍ പദ്മകഫെ, മന്നം ഹാളില്‍ നടന്ന ചടങ്ങില്‍ കല സാഹിത്യ, സംഗീത മേഖലകളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
നിവേദിത ദാസും നിരഞ്ജന ദാസും ചേര്‍ന്നു സാവരിയ ഫോക്‌സ് 10 ഭാഷകളിലെ നാടന്‍ പാട്ടുകളുടെ വിസ്മയം എന്ന സംഗീത വിരുന്ന് ഒരുക്കി. തെലുഗ്, ഇസ്രായേലി, ഹിന്ദി, പഞ്ചാബി, അറബിക്, ബംഗാളി, ഒഡിയ, സിംഹള, രാജധാനി, മലയാളം എന്നീ ഭാഷകള്‍ കോര്‍ത്തിണക്കി കൊണ്ടായിരുന്നു ഗാനങ്ങള്‍ ആലപിച്ചത്. ആഗസ്റ്റ് 30 നടന്ന വിവിധ കലാ മത്സരങ്ങളില്‍ സാവരിയ ടീംലെ യെദു നന്ദ കെ, ഫൗസിയ കെ കെ എന്നിവര്‍വിജയികളായി.