Thursday, August 6

പാണക്കാട് എടയിപ്പാലത്തെ റോഡിൽ വീണ മണ്ണ് നീക്കം ചെയ്തു; ഇന്ന് ഗതാഗതത്തിന് തുറന്നു കൊടുക്കും

പാണക്കാട് എടയിപ്പാലത്തെ മണ്ണ് നീക്കം ചെയ്തു; ഇന്ന് ഗതാഗതത്തിന് തുറന്നു കൊടുക്കും

മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം നിലച്ച നാടുകാണി – പരപ്പനങ്ങാടി സംസ്ഥാനപാതയിലെ മണ്ണ് പൂർണമായും നീക്കം ചെയ്ത് ഗതാഗതത്തിന് സജ്ജമായി. ഇന്നലെ മലപ്പുറം അഗ്നിരക്ഷാ സേനയുടെനേതൃത്വത്തിൽ മണ്ണ് നീക്കം ചെയ്തിരുന്നു.
രണ്ട് ദിവസങ്ങളിലായി 373 ലോഡ് മണ്ണ് ആണ് നീക്കം ചെയ്തത്.
ഇതോടെ തിങ്കളാഴ്ച രാവിലെ യാണ് മണ്ണിടിഞ്ഞത്.
മണ്ണ് പൂർണമായും നീക്കിയെങ്കിലും റോഡിലെ ചെളി വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാവുമെന്ന സാഹചര്യത്തിൽ മലപ്പുറം അഗ്നിരക്ഷാ സേനയുടെ മൊബൈൽ ടാങ്ക് യൂണിറ്റ് രണ്ടര മണിക്കൂറോളം വെള്ളം പമ്പ് ചെയ്ത് റോഡിലെ ചെളി പൂർണമായും നീക്കം ചെയ്താണ് ഗതാഗതസജ്ജമാക്കിയത്.

മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, അസി. സ്റ്റേഷൻ ഓഫീസർ കെ. പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറം നഗരസഭയുടെയും വിവിധ വകുപ്പുകളുടെയുംസിവിൽ ഡിഫെൻസ് അടക്കമുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ബുധനാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെ റോഡ് പൂർണതോതിൽ ഗതാഗതയോഗ്യമാക്കിയത്.

ഇന്ന് രാവിലെ മന്ത്രി പികെ ബഷീറിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന അവലോകന യോഗത്തിൽ റോഡ് ഗതാഗതത്തിനായി തുറന്നു നൽകുന്ന വിഷയത്തിൽ തീരുമാനമെടുക്കും.

error: Content is protected !!