
കണ്ണൂർ: ബിജെപി മഹിളാ മോർച്ചാ നേതാവായ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി (25)യാണ് അമ്മ താന്നിക്കുന്നിലെ മഠത്തിപ്പറമ്ബില്‍ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
ഇന്നലെ രാത്രി പത്തരയോടെ കൊലകത്തിയുമായെത്തി അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷമാണ് മകൻ ക്രിസ്‌റ്റി കേളകം പൊലീസ് സ്‌റ്റേഷനില്‍ സുഹൃത്തിനെ വിളിച്ചു വരുത്തി ബൈക്കിലെത്തി കീഴടങ്ങിയത്. കേളകം കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യയാണ് ഗീതമ്മ. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. കേളകത്ത് മൊണാലിസ എന്ന പേരില്‍ ഇവര്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട്.
വെള്ളിയാഴ്ച്ച രാത്രി പത്തരയോടെയാ യിരുന്നു സംഭവം. ഗീതമ്മയുമായുള്ള വാക്കുതർക്കത്തിനൊടുവില്‍ കിടപ്പുമുറിയില്‍വച്ചാണ് ക്രിസ്‌റ്റി ആക്രമിച്ചത്. ബെംഗളൂരുവില്‍ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. ഇയാള്‍ ലഹരിമരുന്നിന് അടിമയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു കൊലപാതകം നടക്കുന്ന സമയത്ത് ഗീതമ്മയുടെ ഭർത്താവ് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. കൊലയ്ക്കുശേഷം വീട്ടില്‍ തങ്ങിയ ക്രിസ്‌റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്‌കൂട്ടറില്‍ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.കേളകം പൊലീസെത്തിയാണ് ഗീതമ്മയെ ആശുപതിയിലേക്ക് മാറ്റിയത്. ഗീതമ്മയുടെ മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഗീതമ്മ കേളകത്തും താനിക്കുന്നില്‍ മൊണാലിസയെന്ന പേരില്‍ ബ്യൂട്ടി പാർലറും ടെയ്‌ലറിങ് ഷോപ്പും നടത്തിയിരുന്നു.ക്രിസ്റ്റിയെക്കൂടാതെ ഗീതമ്മയ്ക്ക് ഒരു മകള്‍ കൂടിയുണ്ട്. സാമ്പത്തിക തർക്കമാണ് മരണകാരണമാണെന്നാണ് പൊലിസിൻ്റെ പ്രാഥമിക വിവരം. ലഹരിക്ക് അടിമയായ മകൻ ക്രിസ്‌റ്റി ഇതുപയോഗിക്കുന്നതിനായി ഗീതമ്മയോട് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായും നല്‍കിയില്ലെങ്കില്‍ അക്രമ സാക്തനായി ബഹളം വെച്ചിരുന്നുവെന്നാണ് അയല്‍വാസികള്‍ പൊലിസിന് നല്‍കിയ മൊഴി.പേരാവൂർ ഡിവൈഎസ്‌പി ചന്ദ്രമോഹൻ, കേളകം എസ്‌എച്ച്‌ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത് പ്രതിയെ ഇന്ന് ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കും.