തിരൂരങ്ങാടി : കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശപ്രകാരം മഞ്ഞ, പിങ്ക്, റേഷന്‍ കാര്‍ഡുകളില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേരുടെയും മാസ്റ്ററിങ്് ഈ മാസം 31 നകം കേരളത്തില്‍ പൂര്‍ത്തീകരിക്കണമെന്നും പൂര്‍ത്തീകരിക്കാത്ത അന്ത്യയോജന, ബിപിഎല്‍ റേഷന്‍ കാര്‍ഡുകളില്‍ അടുത്തമാസം മുതല്‍ റേഷന്‍ വിതരണം നടത്തുകയില്ലെന്നും അറിയിപ്പ് വന്നതോടെ റേഷന്‍ കടകളില്‍ മാസ്റ്ററിങ്ങിന് എത്തുന്നവരുടെ തിരക്ക് വര്‍ധിക്കുകയും ഈ പോസ് മെഷീന്‍ സര്‍വ്വര്‍ തകരാറിലാവുകയും മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം അവതാളത്തില്‍ ആകുന്നു
ഇ പോസ് മെഷീന്‍ ഉപയോഗിച്ചാണ് റേഷന്‍ വിതരണവും മാസ്റ്ററിങ്ങും നടത്തുന്നത് പലപ്പോഴും യന്ത്രം തകരാറിലാവുകയും, നെറ്റ്വര്‍ക്ക് കിട്ടാതെ ആവുകയും ചെയ്യുന്നതോടെ കാത്തിരിപ്പ് മണിക്കൂറുകളോളം നീളുകയാണ്
റംസാന്‍ അടുത്തതോടെ റേഷന്‍ വാങ്ങി റംസാനിനെ ഒരുങ്ങേണ്ട വീട്ടുകാര്‍ റേഷന്‍ ഷോപ്പില്‍ പോയി കുത്തിയിരിക്കുകയാണ് എല്ലായിടത്തും ഒരേസമയം മാസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വ്വര്‍ എപ്പോഴും ഡൗണ്‍ ആണ് ഇതു കാരണം ചൊവ്വാഴ്ച മുതല്‍ ജില്ലാ അടിസ്ഥാനത്തില്‍ റേഷന്‍ ഷാപ്പുകളുടെ അടിസ്ഥാനത്തില്‍ സമയത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും രാവിലെ മുതല്‍ വൈകുന്നേരം വരെ റേഷന്‍ ഷോപ്പില്‍ മാസ്റ്ററിങ്ങിനായി കുത്തിയിരിക്കേണ്ട അവസ്ഥയാണ് പൊതുജനങ്ങള്‍ക്ക്
മഞ്ഞ, പിങ്ക് , റേഷന്‍ കാര്‍ഡിലുള്ള മുഴുവന്‍ പേരും റേഷന്‍ കടകളില്‍ എത്തിയാലെ മാസ്റ്ററിങ് പൂര്‍ത്തിയാവുകയുള്ളൂ എന്നാല്‍ കിടപ്പ് രോഗികളും ഭിന്നശേഷിക്കാര്‍,പ്രായാധിക്യം തുടങ്ങിയവര്‍ റേഷന്‍ കടകളില്‍ എത്താന്‍ പ്രയാസപ്പെടുകയും എത്തിയവര്‍ക്ക് തന്നെ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വരികയും മാസ്റ്ററിങ് പൂര്‍ത്തിയാവാതെ തിരിച്ചുപോവുകയും ചെയ്യേണ്ടി വരുന്നു ഇത് പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു മാസ്റ്ററിംഗ് നടത്തിയിട്ടില്ലെങ്കില്‍ റേഷന്‍ വിഹിതം നഷ്ടപ്പെടുകയും സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട മറ്റു ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടേക്കാം ഈ മാസം പതിനെട്ടിനാണ് കേരളത്തില്‍ മാസ്റ്ററില്‍ നടത്തേണ്ട അവസാന ദിവസം പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവര്‍ത്തകനായ അബ്ദുല്‍ റഹീം പൂക്കത്ത് മലപ്പുറം ഡി എസ് ഒ , സിവില്‍ സപ്ലൈസ് തിരുവനന്തപുരം എന്നിവര്‍ക്ക് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതി നല്‍കി