
തിരൂരങ്ങാടി: സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം എന്ന പ്രമേയത്തിൽ സുന്നി യുവജന സംഘം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ മീലാദ് വിളംബര റാലിനടത്തി. തലപ്പാറ മുട്ടിച്ചിറയിൽ നിന്നും ആരംഭിച്ച റാലി ആലിൻ ചുവടിൽ അവസാനിച്ചു. സ്വാഗതസംഘം ചെയർമാൻ പി.പി ബാവ ഹാജി മൂന്നിയൂർ പതാക ഉയർത്തി. മുട്ടിച്ചിറ മഖാം സിയാറത്തിന് സ്ഥലം മുദരിസ് ഇബ്രാഹിം ബാഖവി എടപ്പാൾ നേതൃത്വം നൽകി.പി.എം മൊയ്‌തീൻകുട്ടി മുസ്ലിയാർ തലപ്പാറ ഫ്ലാഗ് ഓഫ് നിർവഹിച്ചു.തുടർന്ന മീലാദ് കോൺഫറൻസ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനായി.
സെക്രട്ടറി കെ.വി മുസ്ഥഫ ദാരിമി ആമുഖ ഭാഷണം നിർവഹിച്ചു. ജലീൽ റഹ്മാനി വാണിയന്നൂർ പ്രമേയ പ്രഭാഷണം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് മുസ്‌ലിയാർ പറമ്പിൽ പീടിക പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജില്ലാ ട്രഷറർ കാടാമ്പുഴ മൂസ ഹാജി,വൈസ് പ്രസിഡണ്ട് സയ്യിദ് കെ.എൻ.സി തങ്ങൾ, സെക്രട്ടറിമാരായ അബ്ദുറഹീം മാസ്റ്റർ ചുഴലി, നൂഹ് കരിങ്കപ്പാറ മണ്ഡലം ഭാരവാഹികളായ ഇസഹാഖ് ബാഖവി ചെമ്മാട്,ടി.എ റശീദ് ഫൈസി പൂക്കരത്തറ, എം.വി ഇസ്മായിൽ മുസ്ലിയാർ, സ്വലാഹുദ്ധീൻ ഫൈസി വെന്നിയൂർ, മുഹമ്മദ് ബാഖവി ഒഴുകൂർ, നൗഷാദ് ചെട്ടിപ്പടി റാലിക്ക് നേതൃത്വം നൽകി.
ചിത്രം:
സുന്നി യുവജന സംഘം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് വിളംബര റാലി.