എസ് വൈ എസ് ‘സ്കഫോൾഡ് ‘ ഭിന്നശേഷി സംഗമം സമാപിച്ചു

തിരൂരങ്ങാടി: ഭിന്നശേഷി വിഭാഗത്തെ ശാക്തീകരിക്കുകയും മുഖ്യധാരയിലേക്ക് കൊണ്ടു വരികയും ചെയ്യുന്നതിനായി ഡിസംബർ 3 ന് ആചരിക്കുന്ന ലോക ഭിന്നശേഷി ദിനത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം തിരൂരങ്ങാടി സോൺ കമ്മിറ്റി സ്കഫോൾഡ് എന്ന പേരിൽ ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു. ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന പരിപാടി ലൈബ്രറി പ്രവർത്തകൻ ഹനീഫ ചെറുമുക്ക് ഉദ്ഘാടനം ചെയ്തു. ഭിന്ന ശേഷിക്കാരനായ താൻ വായനയിലൂടെ ലോകത്തെക്കുറിച്ച് ധാരാളം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത അനുഭവം അറിയപ്പെട്ട വായനക്കാരൻ കൂടിയായ ഹനീഫ ശ്രോതാക്കളുമായി പങ്കുവെക്കുകയും വായന ഒരു ശീലമാക്കി മാറ്റണമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.

സോണിന്റെ വ്യത്യസ്ത യൂണിറ്റുകളിൽ നിന്നായി പരിപാടിയിൽ പങ്കെടുത്ത ഭിന്നശേഷിക്കാർ അവരുടെ കലാ സാഹിത്യ കഴിവുകൾ പ്രദർശിപ്പിച്ചു. സംഘാടകർ മധുരം നൽകിയും ഭക്ഷണം വിതരണം ചെയ്തും സമ്മാനം നൽകിയും ഭിന്നശേഷിക്കാർക്ക് പിന്തുണയും പ്രോത്സാഹനവും നൽകി.

സോൺ പ്രസിഡന്റ് സുലൈമാൻ മുസ്‌ലിയാർ വെള്ളിയാമ്പുറം അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷി ട്രൈനർ വിനോദ് കെ ടി പാലത്തിങ്ങൽ ഫിസിക്കൽ ക്ലാസിന് നേതൃത്വം നൽകി.സോൺ സെക്രട്ടറി നൗഫൽ എം , മൻസൂർ സഅ്‌ദി എ ആർ നഗർ, ഖാലിദ് തിരൂരങ്ങാടി, മുഹമ്മദ് ശാഫി സയ്യിദാബാദ്, സിറാജുദ്ദീൻ കൊളപ്പുറം, അബ്ദു റഹ്മാൻ ചെമ്മാട് പങ്കെടുത്തു.

error: Content is protected !!