എസ് വൈ എസ് വെളിമുക്ക് സർക്കിൾ ഹൈവേ ഇഫ്താർ ശ്രദ്ധേയമാകുന്നു.

തിരൂരങ്ങാടി:വെളിമുക്ക് :
ദീർഘയാത്ര കാരായ നോമ്പുകാർക്ക് ആശ്വാ സമാകുകയാണ് എസ് വൈ എസ് വെളിമുക്ക് സർക്കിൾ കമ്മി റ്റിയുടെ ഹൈവേ ഇഫ്താർ . തലപ്പാറ ജംഗ്ഷനിൽ ഹൈ വേക്കരികിലാണ് ഇഫ്താർ ടെന്റ്. ദീർഘ ദൂര യാത്രക്കാർ, സ്വകാര്യ ബസുകൾ .കെ എസ് ആർ ടി സി ബസുകൾ ഈ സമയത്ത് ഇവിടെ നിർത്തി ജീവനക്കാ ർക്കും ആവശ്യക്കാരായ യാത്ര ക്കാർക്കും കിറ്റുകൾ വാങ്ങിയാ ണ് മടങ്ങുന്നത് . കൂടാതെ മറ്റു വാഹങ്ങളിലെ യാത്ര ക്കാരും നോമ്പ് തുറ സമയത്ത് ഇവിടെ വന്നിറങ്ങുന്നവരും ഇതര സംസ്ഥാനക്കാരും ഇതു വഴി കടന്നു പോകുന്നവരും ഹൈവേ ഇഫ്താർ ഉപയോഗപെടുത്തുന്നു. നൂറുകണക്കിന് യാത്രക്കാരാണ് ഇത് ഉപയോ ഗപ്പെടുത്തുന്നത് . വെളിമുക്ക് സർക്കിളിലെ ഓരോ യൂണിറ്റുകൾക്കും വിത്യസ്ത ദിവസം നിശ്ചയിച്ചു കൊണ്ടാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്.ടൂറിസ്റ്റ് ബസുകൾ തൃശ്ശൂർ വേങ്ങര പരപ്പനങ്ങാടി ഗുരുവായൂർ യാത്രക്കാർ തൊഴിലാളികൾ ഓഫീസ് ജോലിക്കാർ ഹൈവേജോലിക്കാർ എന്നിവരാണ് കൂടുതലും ഇത് ഉപയോഗപ്പെടുത്തുന്നത് .ഹൈവേ വികസനം കാരണം പല കടകളും അടഞ്ഞുകിടക്കുന്നതിനാൽ ഇത് യാത്രക്കാർക്ക് വലിയ അനുഗ്രഹമാകുകയാണ്.
വെളിമുക്ക് ,കൂഫ,ആലുങ്ങൽ ,പാലക്കൽ,പടിക്കൽ,ആറങ്ങട്ട്‌പറമ്പ്,റഹ്മാനിയാനഗർ,ചേളാരി ,വൈകത്തുപ്പാടം ,പാണക്കാട്ചെർനൂർ എന്നീ യൂ ണിറ്റുകളാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്.ഹൈവേ ഇഫ്താറിന് നേതൃ സാമൂഹികം ഡയറക്ടറേറ്റാണ് നേതൃത്വം നൽകുന്നത്

error: Content is protected !!