Tag: കൊടിഞ്ഞി

കൊടിഞ്ഞിയിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

കൊടിഞ്ഞിയിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടിഞ്ഞി പയ്യോളി കോട്ടപ്പറമ്പിൽ മുസ്‌തഫ(60)യെ ആണ് കൊടിഞ്ഞി പാലാപാർക്കിലെ പറമ്പിൽ മരണപ്പെട്ടനിലയിൽ കാണപ്പെട്ടത്. ഇന്നലെ വൈകീട്ട് ആറുമണിക്കാണ് സംഭവം. ഈയിടെയായി മാനസിക അസ്വസ്ഥതയുള്ള മുസ്തഫയെ ഇന്നലെ വൈകീട്ട് കാണാതാവുകയായിരുന്നു. തിരച്ചിലിലാണ് തൂങ്ങിയനിലയിൽ കാണപ്പെട്ടത്.പിതാവ്:കുഞ്ഞിമുഹമ്മദ്. മാതാവ്:ആയിഷ.ഭാര്യ:ജമീല. മക്കൾ:അജ്‌നാസ്, ജാസ്മിൻ, ബാനു.മരുമക്കൾ: ശംസുദ്ധീൻ(വെളിമുക്ക്), റാഷിദ്(കുന്നത്തുപറമ്പ്).മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ...
Local news

കൊടിഞ്ഞി ജി എം യു പി സ്കൂൾ വാർഷികം സമാപിച്ചു

നന്നമ്പ്ര : രണ്ട് ദിവസങ്ങളിലായി നടന്ന കൊടിഞ്ഞി ജി എം യു പി സ്കൂൾ നൂറ്റി അഞ്ചാം വാർഷികവും പ്രധാനാധ്യാപിക ക്കുള്ള യാത്രയയപ്പും സമാപിച്ചു. യാത്രയയപ്പ് സമ്മേളനവും വാർഷിക സമ്മേളനവും കെ. പി. എ മജീദ് എം എൽ എ നിർവ്വഹിച്ചു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. റഹിയാനത്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ PTA പ്രസിഡൻറ് ആരിസ് പാലപ്പുറ സ്വാഗതം പറഞ്ഞു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒടിയിൽ പീച്ചു, നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൂസക്കുട്ടി, എന്നിവർ മുഖ്യാതിഥികളായി. വിരമിക്കുന്ന പ്രധാനാധ്യാപിക എ. അനിത ടീച്ചറെ എം എൽ എ പൊന്നാട അണിയിച്ചു. PTA & SMC, സ്റ്റാഫ് , മൈ കൊടിഞ്ഞി വാട്ട്സ് അപ് കൂട്ടായ്മ, ടൗൺ ടീം കൊടിഞ്ഞി, വാർഡ് മെമ്പർ ഇ.പി. മുഹമ്മദ് സാലിഹ് , TC അബ്ദു റഹിമാൻ എന്നിവരും വിദ്യാർത്ഥികളും ഉപഹാരം കൈമാറി. ശശി മാസ്റ്റർ നന്ദി പറഞ്ഞു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ...
Obituary

കൊടിഞ്ഞിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : കൊടിഞ്ഞി ചെറുപ്പാറയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് നാഗപട്ടണം സ്വദേശിയായ അറമുഖത്തിന്റെ മകൻ പുഷ്പരാജ് തങ്കരാസു (25) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 6.30ന് ആണ് സംഭവം. ചെറുപ്പാറയിലെ വാടക ക്വാർടേഴ്‌സിന് പിന്നിലുള്ള ശുചിമുറിയിൽ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി ...
Accident

തെരുവ് നായ കുറുകെ ചാടി, ബൈക്കിൽ നിന്ന് വീണ് പഞ്ചായത്ത് മെമ്പറുടെ സഹോദരന് പരിക്ക്

തിരൂരങ്ങാടി : തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ് പഞ്ചായത്ത് മെമ്പറുടെ സഹോദരന് പരിക്ക്. നന്നമ്പ്ര പഞ്ചായത്ത് ഒന്നാം വാർഡ് അംഗം നടുത്തൊടി മുസ്തഫയുടെ സഹോദരൻ കൊടിഞ്ഞി കുറൂൽ സ്വദേശി നടുത്തൊടി അബ്ദുൽ മജീദിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ചെമ്മാട്ട് നിന്ന് ബുള്ളറ്റിൽ വരുമ്പോൾ കൊടിഞ്ഞി എരും കുളത്തിന് സമീപത്ത് വെച്ച് നായ ചാടുകയായിരുന്നു എന്ന് മജീദ് പറഞ്ഞു. ബൈക്കുമായി റോഡിൽ മറിഞ്ഞ മജീദിന്റെ കയ്യിന് പരിക്കേറ്റു. ...
Obituary

വീടിന് സമീപത്തെ പറമ്പിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : യുവാവിനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടിഞ്ഞി പള്ളിക്കത്താഴം പരേതനായ കണ്ണംപള്ളി കറപ്പൻ കുട്ടിയുടെ മകൻ രാജു (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്ക് വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ പുളിമരത്തിൽ ആണ് തൂങ്ങി മരിച്ചത്. സംഭവം കണ്ട് പരിസരത്തുള്ളവർ ഓടിയെത്തി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ക്ഷീര കർഷകൻ ആയിരുന്നു. മേഖലയിൽ പാൽ കച്ചവടമായിരുന്നു. ഇന്നും പാൽ വിതരണം നടത്തിയിരുന്നതായി പറയപ്പെടുന്നു. ...
Accident

കൊടിഞ്ഞിയിൽ ഓട്ടോയിൽ നിന്ന് ചാടിയ യുവതിക്ക് പരിക്ക്

കൊടിഞ്ഞി : ചുള്ളിക്കുന്ന് ഇറക്കത്തിൽ യുവതിയെ ഓട്ടോയിൽ നിന്ന് വീണ നിലയിൽ കണ്ടെത്തി. കൊടിഞ്ഞി പനക്കത്താഴം സ്വദേശി പരേതനായ ചാനത്ത് ദാസന്റെ ഭാര്യ ഗീത (45) യെയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് പുറത്തേക്ക് വീഴുന്നതായാണ് സമീപത്തുള്ളവർ കണ്ടത്. ഉടനെ കൊടിഞ്ഞിയിലെ ക്ലിനിക്കിൽ കാണിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തിരൂരങ്ങാടി ടുഡെ. ഓട്ടോ ഇറക്കം കഴിഞ്ഞ് ഫാറൂഖ് നഗർ അങ്ങാടിയിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. ബ്രേക്ക് പോയെന്ന് പറഞ്ഞപ്പോൾ യുവതി ചാടുകയായിരുന്നു എന്നാണ് ഓട്ടോ ഡ്രൈവർ പറയുന്നത്. സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറഞ്ഞു. ...
Local news

ചീർപ്പിങ്ങൽ ഇമ്പിച്ചിബാവ റോഡ് ഞായറാഴ്ച നാടിന് സമർപ്പിക്കും

കൊടിഞ്ഞി: കാളംതുരുത്തി ചീർപ്പിങ്ങൽ നിലാംകുണ്ട് ഭാഗത്ത് താമസിക്കുന്ന ആളുകളുടെ ചിരകാല സ്വപ്നമായിരുന്ന ഗതാഗത സൗകര്യമുള്ള റോഡ് എന്നത് പൂവണിയുന്നു . ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി യാഥാർത്ഥ്യമായ റോഡ് സഖാവ് ഇ കെ ഇമ്പിച്ചിബാവ റോഡ് എന്ന നാമധേയത്തിൽ ഏഴാം തീയതി വൈകുന്നേരം നാലുമണിക്ക് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം ചെയ്യും. ...
Obituary

മുസ്ലിം ലീഗ് നേതാവ് ഇ. ഹംസ ഹാജി അന്തരിച്ചു.

മുസ്‌ലിം ലീഗ്‌ നേതാവും കൊടിഞ്ഞിയിലെ ആദ്യകാല ബിരുദധാരികളിൽ ഒരാളുമായ എലിമ്പാടൻ ഹംസ ഹാജി (79) അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് കൊടിഞ്ഞി പള്ളിയിൽ. കൊടിഞ്ഞി പള്ളി കമ്മിറ്റി ജോയിന്റ് സെക്രട്ടറിയാണ്. മുസ്‌ലിം ലീഗ്‌ നന്നമ്പ്ര പഞ്ചായത്ത്‌ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, തിരൂരങ്ങാടി ബ്ലോക്ക്‌ മെമ്പർ, അൽ അമീൻ നഗർ പള്ളി, മദ്രസ സെക്രട്ടറി, കൊടിഞ്ഞി ജി എം യു പി സ്കൂൾ പി ടി എ പ്രസിഡന്റ്, കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ കമ്മിറ്റി ഭാരവാഹി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ജനകീയാസൂത്രണ കമ്മിറ്റി അംഗമായിരുന്നു. പഴയകാല വോളിബോൾ താരമായിരുന്നു. ഫാറൂഖ് കോളേജ് വോളിബോൾ ടീം അംഗമായിരുന്നു. എസ് ഐ നിയമനം കിട്ടിയിരുന്നെങ്കിലും കുടുംബത്തിന്റെ ബിസിനസ് നോക്കാൻ ജോലി വേണ്ടെന്ന് വെച്ച് തമിഴ്‌നാട്ടിൽ പോകുകയായിരുന്നു. ഭാര്യ:പാത്തുമ്മ. മക്കൾ: മുഹമ്മദ്‌ കുട്ടി, യൂനസ്, അഷ്‌റഫ്‌, ആയിഷ, സുബൈദ, ഖദീജ, മൈമൂന, മരുമക്കൾ: അബ്ദുറഹീം ...
Accident

കൊടിഞ്ഞിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

കൊടിഞ്ഞി : കോറ്റത്തങ്ങാടിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. ഓട്ടോ യാത്രക്കാരായ കുടുംബത്തി നാണ് പരിക്ക്. ഇന്ന് വൈകുന്നേരം 4 നാണ് അപകടം. ഓട്ടോ ഡ്രൈവർ കണ്ണന്തളി സ്വദേശി എം കെ മുസ്തഫയുടെ മകൻ ആഷിഖ് (26), മാതാവ് സുലൈഖ 48, ഭാര്യ മിസ്റിയ 24, മകൾ റഷ 3 എന്നിവർക്കാണ് പരിക്ക്. തിരൂരങ്ങാടി യിലേക്ക് പോകുകയായിരുന്ന ഓട്ടോയും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...
Other

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിനശിച്ച നിലയിൽ

തിരൂരങ്ങാടി : വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തി. കൊടിഞ്ഞി കടുവാളൂർ സ്വദേശി പട്ടേരികുന്നത്ത് അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 55 എസ് 350 രജിസ്ട്രേഷൻ നമ്പറിലുള്ള ബൈക്കാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് കത്തിയ നിലയിൽ കണ്ടത്.സിപിഐ എം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയംഗം പി സുബൈറിന്റെ സഹാേദരനാണ് അഷ്റഫ്. കൊടിഞ്ഞി മേഖലയിലെ വയൽ നികത്തലിനെതിരെ സുബൈർ നിരവധി പരാതികൾ അധികൃതർക്ക് നൽകിയിരുന്നു. ഭൂമാഫിയയുടെ ഇടപെടലാണ് ഇതെന്ന് സംശയിക്കുന്നതായി സിപിഐ എം നേതൃത്വം പറഞ്ഞു.സുബൈറിന്റെ ബൈക്കിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി ...
Obituary

അലക്കുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി: യുവതി കുഴഞ്ഞു വീണു മരിച്ചു. കൊടിഞ്ഞി പയ്യോളി വെളുത്തംവീട്ടില്‍ ജുനൈസിന്റെ ഭാര്യ നസീറ(30)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വസ്ത്രങ്ങൾ അലക്കിയ ശേഷം കുളിക്കാനായി പോകുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നെന്നു വീട്ടുകാർ പറഞ്ഞു. ഉടനെ സ്വകാര്യ ക്ലിനിക്കിൽ കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് വെള്ളിയാഴ്‌ച പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കും. മക്കൾ: മുഹമ്മദ് ജസല്‍, ഐസം, പിതാവ്: വളാഞ്ചേരി സ്വദേശി പരേതനായ ഉമ്മര്‍, മാതാവ്: ആയിശ, സഹോദരങ്ങള്‍: അസ്‌ക്കര്‍, സമീറ. ...
Local news

കൊടിഞ്ഞി മച്ചിങ്ങത്താഴം അങ്കണവാടി ഉദ്‌ഘാടനം ചെയ്തു; കെട്ടിടം പണി ഇഴഞ്ഞു നീങ്ങിയത് വിവാദമായിരുന്നു

ഒടുവിൽ കൊടിഞ്ഞി മചിങ്ങതാഴം അംഗണവാടി ക്ക് കെട്ടിടമായി. സ്വന്തം സ്ഥലം ലഭ്യമാക്കി പഞ്ചായത്ത് കെട്ടിടത്തിന് ഫണ്ട് അനുവദിച്ചെങ്കിലും വര്ഷങ്ങളെടുത്താണ് പണി പൂർത്തിയാക്കിയത്. https://youtu.be/7dubfu8Bzjg വീഡിയോ വാർത്ത ഏറെക്കാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന 144 നമ്പർ അംഗണവാടിക്ക് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ മുന്നിട്ടിറങ്ങിയാണ് സ്വന്തം സ്ഥലം കണ്ടെത്തിയത്.പഞ്ചായത്ത് ഫണ്ടിനു പുറമെ 3 ലക്ഷത്തോളം രൂപ നാട്ടുകാരും സ്വരൂപിച്ച് 2018 ൽ സ്ഥലം വാങ്ങിയത്. അംഗണ വാടിക്ക് സ്വന്തം കെട്ടിടമുണ്ടാക്കാൻനന്നമ്പ്ര ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പ്രവൃത്തി കരാറെടുത്ത കരാറുകാരൻ യഥാ സമയം പണി പൂർത്തിയാക്കാത്തതിനാൽ 3 വര്ഷത്തോളമാണ് കുരുന്നുകൾ സ്വന്തം കെട്ടിടത്തിലേക്ക് കയറാൻ കാത്തിരുന്നത്.പ്രവൃത്തി വൈകുന്നത് സംബന്ധിച്ച് പഞ്ചായത്ത് വികസന സെമിനാറിൽ ബഹളം ഉണ്ടാകുകയും ചെയ്തിരുന്നു. ...
Local news

വീടിനു മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീണു, വീട്ടമ്മയും മരുമകളും അത്ഭുതകരമായി രക്ഷപ്പെട്ടു

നന്നമ്പ്ര : തെങ്ങ് വീടിന്റെ അടുക്കളക്ക് മുകളിലേക്ക് മുറിഞ്ഞു വീണു, അകത്തുണ്ടായിരുന്ന വീട്ടമ്മയും മരുമകളും ആദ്‌ഭുതകരമായി രക്ഷപ്പെട്ടു. കൊടിഞ്ഞി സെൻട്രൽ ബസാറിൽ ഇന്ന് രാവിലെയാണ് സംഭവം. പരേതനായ പാലക്കാട്ട് അഹമ്മദ് ഹാജിയുടെ വീട്ടിലാണ് സംഭവം. അടുക്കള ഭാഗത്തെ തെങ്ങ് അടിഭാഗത്തു നിന്നും മുറിഞ്ഞു അടുക്കളക്ക് മുകളിൽ വീഴുകയായിരുന്നു. ഈ സമയം അഹമ്മദ് ഹാജിയുടെ ഭാര്യ പത്തുട്ടി (67) യും മകൻ യൂനുസ് സലീമിന്റെ ഭാര്യ സജിദ (47) എന്നിവർ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുകയായിരുന്നു. ശബ്ദം കേട്ട് ഇരുവരും ഓടി രക്ഷപ്പെട്ടതിനാൽ പരുക്കില്ലാതെ രക്ഷപ്പെട്ടു. അടുക്കള ഭാഗം തകർന്നു. സൻഷെഡിനും കേടുപാടുകൾ പറ്റി. ...
Other

‘നാട്ടൊരുമ-2022’ പോപുലർ ഫ്രണ്ട്‌ ഏരിയ സമ്മേളനം സമാപിച്ചു

കൊടിഞ്ഞി: സെപ്റ്റംബർ 17 ന്‌ കോഴിക്കോട് നടക്കുന്ന സേവ്‌ റിപബ്ലിക്പോപുലർ ഫ്രണ്ട്‌ ജനമഹാ സമ്മേളനത്തിൻെറ പ്രചരണാർത്ഥം സംഘടിപ്പിച്ചപോപുലർ ഫ്രണ്ട്‌ നന്നമ്പ്ര ഏരിയാ സമ്മേളനം 'നാട്ടൊരുമ' സമാപിച്ചു. സമ്മേളനത്തോടനുബന്ധിച്ച്‌ വിവിധ മൽസരങ്ങൾ അരങ്ങേറി.കൊടിഞ്ഞിയിൽ നടന്ന വടംവലി മൽസരം ജനപങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി.മെഹന്തി ഫെസ്റ്റ്‌, ഫുട്‌ബോൾ ടൂർണമെന്റ് മൽസരങ്ങൾ നടന്നു. പൊതുസമ്മേളനത്തിന്‌ തുടക്കം കുറിച്ച് ഏരിയാ പ്രസിഡന്റ് റഫീഖ് തെയ്യാല പതാക ഉയർത്തി. ഏരിയാ പ്രസിഡന്റ് റഫീഖ് തെയ്യാല അദ്ധ്യക്ഷത വഹിച്ചു.പൊതുസമ്മേളനംപോപുലർ ഫ്രണ്ട്‌ സംസ്ഥാന ജനറൽ സെക്രട്ടറി എ.സത്താർ ഉദ്ഘാടനം ചെയ്തു. പോപുലർ ഫ്രണ്ട്‌ മലപ്പുറം നോർത്ത് ജില്ലാ സെക്രട്ടറി മജീദ് കുന്നുംപുറം, കാംപസ് ഫ്രണ്ട്‌ ജില്ലാ പ്രസിഡന്റ് ശുഹൈബ്‌ ഒഴൂർ, എസ്‌ ഡി പി ഐ മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, പോപുലർ ഫ്രണ്ട്‌ കോഴിച്ചന ഡിവിഷൻ പ്രസിഡന്റ്...
Other

കൊടിഞ്ഞിയിൽ ‘മഞ്ഞ മഴ!!’

നന്നമ്പ്ര: കൊടിഞ്ഞിയിൽ 'മഞ്ഞ മഴ!!'. കൊടിഞ്ഞി കടുവാളൂർ പത്തൂർ ബഷീറിൻ്റെ വീട്ടിലാണ് 'മഞ്ഞ മഴ' പോലെ അനുഭവപ്പെട്ടതായി വീട്ടുകാർ പറയുന്നത്.ആകാശത്ത് നിന്നും മഞ്ഞ നിറത്തിലുള്ള ദ്രാവകം തുള്ളികളായി പെയ്തിറങ്ങുകയായിരുന്നു. ദ്രാവകം തുടച്ചാൽ മാഞ്ഞു പോകുന്നുണ്ടെങ്കിലും രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്.വീട്ടിൽ മതിലിൻ്റെ തേപ്പ് ജോലിക്കിടെ തൊഴിലാളികളായ താനൂർ സ്വദേശികളായ രാജു, ദിലീപ്, കൊടിഞ്ഞി കുറൂൽ സ്വദേശി ഇസ്മായിൽ എന്നിവരാണ് ആദ്യം മഞ്ഞ മഴ ശ്രദ്ധിച്ചത്.തേച്ച മതിലിൽ തുള്ളികളായി പതിച്ചത് ശ്രദ്ധിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനങ്ങളിലും, ഇലകളിലും മഴത്തുള്ളികൾ മഞ്ഞ പുള്ളികളായി കാണപ്പെട്ടു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി പറമ്പിൽ പല ഭാഗത്തായി മഞ്ഞത്തുള്ളികൾ കാണപ്പെടുന്നതായി ബഷീർ പറഞ്ഞു.ഈയിടെ ഇടുക്കി അടക്കം പല സ്ഥലങ്ങളിലും ഈ പ്രതിഭാസം കാണപ്പെടുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ...
Obituary

വി.ടി.ഹനീഫ ഹാജി നിര്യാതനായി

തിരൂരങ്ങാടി: കൊടിഞ്ഞി ചെറുപാറയിലെ പരേതനായ വെട്ടിയാട്ടിൽ അബ്ദുർറഹ്‌മാൻ ഹാജിയുടെ മകൻ വി ടി ഹനീഫ ഹാജി (52) നിര്യാതനായി. ചെറുപ്പാറ വി.ടി.സ്റ്റോർ ഉടമയായിരുന്നു ഭാര്യ: സുലൈഖ.മക്കൾ :സ്വാലിഹ്, അസ് ലഹ്, റാശിദ് ,അർശദ്, ശാഹിദ്, അബ്ദുർറഹ്മാമാൻ ദർവേശ്, മുഹമ്മദ്,റൈഹാന,മുഹ്സിന.സനിയ.മരുമകൻ:മുഹമ്മദ്‌ റാഫി നഈമി മൂന്നിയൂർ.സഹോദരങ്ങൾ: പരേതനായ വി ടി അബ്ദുൽ ഹമീദ് ഹാജി (കേരള മുസ്ലിം ജമാഅത്ത് മുൻ ജില്ലാ സിക്രട്ടറി), അബ്ദുസമദ് ഹാജി, ബശീർ ഹാജി, മൻസൂർ സഖാഫി, റംല, ശഹർബാന. ...
error: Content is protected !!