Wednesday, September 30

Tag: പോലീസ്

വീട് കുത്തിത്തുറന്ന് മോഷണം; ബന്ധുവായ പതിനേഴുകാരൻ ഉൾപ്പെടെ അറസ്റ്റിൽ
Crime

വീട് കുത്തിത്തുറന്ന് മോഷണം; ബന്ധുവായ പതിനേഴുകാരൻ ഉൾപ്പെടെ അറസ്റ്റിൽ

വളാഞ്ചേരി: ആതവനാട് വീട് കുത്തിത്തുറന്ന് രണ്ടുപവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ബന്ധുവായ പതിനേഴുകാരനടക്കം രണ്ടുപേര്‍ അറസ്റ്റില്‍. സ്വര്‍ണം മോഷ്ടിച്ച രണ്ടു കുട്ടികളും വില്‍ക്കാന്‍ സഹായിച്ച ഇടനിലക്കാരായ സ്ത്രീയും പുരുഷനും അടക്കം നാലുപേരാണ് കേസിലെ പ്രതികള്‍. സ്വര്‍ണം വിറ്റുകിട്ടിയ പണം ആഡംബര ജീവിതത്തിനാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളും ഉപയോഗിച്ചത്.നവംബര്‍ മൂന്നിന് വൈകുന്നേരമാണ് സംഭവം. ആതവനാട് പാറ പ്രദേശത്ത് ഉമ്മാത്ത എന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കടന്നാണ് ബന്ധുവായ പതിനേഴുകാരനും മറ്റൊരു പതിനേഴുകാരനും ചേര്‍ന്ന് സ്വര്‍ണാഭരണം മോഷ്ടിച്ചത്. ഉമ്മാത്തയുടെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ വീടിനടുത്ത് താമസിക്കുന്ന ബന്ധുവായ പതിനേഴുകാരനാണ് മോഷ്ടിച്ചതെന്ന് തിരിച്ചറിയുകയും യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചു. സുഹൃത്തായ പതിനേഴുകാരനും സഹായിച്ചെന്ന്...
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് ചേളാരിയിലെ സ്ത്രീയിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ
Crime

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് ചേളാരിയിലെ സ്ത്രീയിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ

തിരൂരങ്ങാടി : ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞു സ്ത്രീ യിൽനിന്നു പണം തട്ടിയ ആളെ പോലീസ് പിടികൂടി. കാസർകോട് തളങ്കര അൽ അമീൻ ഹൗസിൽ മുഹമ്മദ് മുസ്‌തഫ (48) ആണ് അറസ്‌റ്റിലായത്. ചേളാരിയിൽ തയ്യൽക്കട നടത്തുന്ന സ്ത്രീയിൽനിന്നാണ് പണം തട്ടിയത്. ചേളാരി യിലെ കടയിൽ എത്തിയ മുസ്തഫ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. ഭാര്യയോടൊപ്പം എത്തിയതാണ് എന്നു പറഞ്ഞ ഇദ്ദേഹം ഭാര്യ മറ്റൊരു ഷോപ്പിൽ സാധനങ്ങൾ വാങ്ങുകയാണ് എന്നും പറഞ്ഞു. സ്ത്രീയോട് പരിചയം നടിച്ച മുസ്തഫ, വിവിധ കേസുകളിൽപെട്ട തയ്യൽ മെഷീനുകൾ കുറഞ്ഞ വിലയ്ക്കു ലഭിക്കുമെന്നും പറഞ്ഞു. 12000 രൂപക്ക് തയ്യൽ മെഷീൻ നൽകാമെന്ന് പറഞ്ഞു. തയ്യൽകട നടത്തിപ്പുകാരിയിൽനിന്ന് 5000 രൂപ അഡ്വാൻസ് ആയി വാങ്ങി. ബാക്കി തുക പിന്നെ നൽകിയാൽ മതി എന്നും പറഞ്ഞു. തയ്യൽ മെഷീനുമായി ഹിന്ദിക്കാരണയ തൊഴിലാളി വരുമെന്നും അദ്ദേഹത്തിന് 100 രൂപ നൽകണമെന്ന് പറഞ്ഞു ഇയാൾ സ്ത്രീയെ 100 ...
ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ അക്രമം; 2 പേർ പിടിയിൽ
Breaking news, Calicut

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ അക്രമം; 2 പേർ പിടിയിൽ

താനൂർ: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ സ്കൂട്ടറിലെത്തിയ യുവാക്കളെ മർദ്ദിച്ചവശരാക്കി. ഒഴുർ കതിർകുളങ്ങര സ്വദേശി നെല്ലിക്കപറമ്പിൽ സൈദലവി യുടെ മകൻ അബ്ദുറഹീം (23), ഒഴുർ പുന്നക്കൽ മുബഷീർ (23) എന്നിവർക്കാണ് മർദനമേറ്റത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ ഒഴുർ ഹാജിപ്പടിയിൽ വെച്ചാണ് സംഭവം. റഹീമും സുഹൃത്തും കതിർ കുളങ്ങരയിൽ നിന്നും കോറാട്ടേക്ക് പോകുമ്പോൾ 5.30 ൻ ഒഴുർ ഹാജിപ്പടിയിൽ എത്തിയപ്പോൾ, കുരുവട്ടശ്ശേരിയിൽ നിന്ന് ഒഴുർ ഭാഗത്തേക്ക് പോകുന്ന ഘോഷയാത്ര സംഘം എത്തി. സ്കൂറ്റർ ഒതുക്കി വെക്കാൻ പറഞ്ഞതിനെ തുടർന്ന് ഓരത്തേക്ക് മാറ്റുന്നതിനിടെ ഘോഷയാത്ര സംഘത്തിൽ പെട്ട ചിലർ മർദ്ദിക്കുകയായിരുന്നു.സ്കൂട്ടറിന്പിറകിൽ ഇരിക്കുകയായിരുന്ന അബ്ദുറഹീമിനെ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സമീപത്തെ മതിലിൽ ചേർത്ത് ഇടിക്കുകയും ചെയ്തു. പിന്നീട് സംഘമായി എത്തി 7 പേർ ചേർന്ന് മർദ്ദിച്ച് അവശനാക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ...
14 കാരനെ ബലമായി പീഡിപ്പിച്ച യുവതിക്കെതിരെ കേസ്
Crime

14 കാരനെ ബലമായി പീഡിപ്പിച്ച യുവതിക്കെതിരെ കേസ്

കായംകുളത്ത് പതിനാലുകാരനെ യുവതി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വീട്ടിലെ പൈപ്പ് ശരിയാക്കാൻ എന്ന് പറഞ്ഞ് കുട്ടിയെ നാൽപത് വയസുകാരിയായ യുവതി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിന് ശേഷം ബലാത്കാരമായി പീഡിപ്പിച്ചു. സംഭവം കുട്ടി വീട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളം പൊലീസ് സ്ത്രീക്കെതിരെ കേസെടുത്തു....
സമസ്തക്കെതിരെ വ്യാജപ്രചാരണം: ഹകീം ഫൈസി ഉൾപ്പെടെ 12 പേർക്കെതിരെ കേസ്
Other

സമസ്തക്കെതിരെ വ്യാജപ്രചാരണം: ഹകീം ഫൈസി ഉൾപ്പെടെ 12 പേർക്കെതിരെ കേസ്

സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തിയെന്ന സമസ്തയുടെ പരാതിയിൽ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്(സി.ഐ.സി) ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിക്കെതിരെ കേസ്. ഹക്കീം ഫൈസിക്കും അനുയായികളായ 12 പേർക്കുമെതിരെ സമസ്ത നൽകിയ പരാതിയിൽ തേഞ്ഞിപ്പാലം പൊലീസ് ആണ് കേസ് എടുത്തത്. ആഴ്ചകൾക്ക് മുമ്പ് ചേർന്ന സമസ്ത കോർഡിനേഷൻ കമ്മറ്റി യോഗത്തിൽ ആണ് ഹക്കീം ഫൈസിക്കെതിരെ പരാതി നൽകാൻ സമസ്ത തീരുമാനിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രവർത്തകർക്കിടയിൽ കലാപത്തിന് ശ്രമിച്ചുവെന്ന് സമസ്ത പരാതിയിൽ പറയുന്നു. വ്യാജ പ്രചരണം നടത്തി, നേതാക്കന്മാരെ അപകീർത്തിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങൾ സമസ്ത പരാതിയിൽ ഉന്നയിക്കുന്നുണ്ട്. ഒന്നാം പ്രതിയായ ഉമ്മർകോയ ഫേസ് ബുക്കിലൂടെ നേതാക്കളെയും പണ്ഡിതന്മാരേയും പറ്റി സമസ്തയുടെ പേരിൽ വ്യാജ വാർത്തകൾ നൽകിയും രണ്ടാം പ്രതി ഹകീം ഫൈസി ഇതിനെ പ്രേരിപ്പിച്ചെന്നും മറ്റു പ്രതികൾ ലൈക്കും ഷെയറും ചെയ്തെന്...
കോഴിക്കോട് ഗവ.മെഡിക്കൽ കോളജിൽ നഴ്സായി ആൾമാറാട്ടം, യുവതി പിടിയിൽ
Crime

കോഴിക്കോട് ഗവ.മെഡിക്കൽ കോളജിൽ നഴ്സായി ആൾമാറാട്ടം, യുവതി പിടിയിൽ

കോഴിക്കോട്: ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ആള്‍മാറാട്ടം നടത്തിയ യുവതി പടിയില്‍. കാസര്‍ഗോഡ് കുടിലു സ്വദേശിനി റംലബീ(41) ആണ് പിടിയിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും നഴ്‌സിന്റെ ഓവര്‍കോട്ടുമായി വാര്‍ഡിലെത്തിയ യുവതിക്കെതിരെ പോലീസ് ആള്‍മാറാട്ടത്തിന് കേസെടുത്തു.യുവതിയെ കസ്റ്റഡിയി്‌ലെടുത്തിട്ടുണ്ട്. റുബീന റംലത്ത് എന്ന പേരിലായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ 31-ാം വാര്‍ഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ യുവതിയെ കാണുകയായിരുന്നു. ഉടന്‍തന്നെ് ഇയാള്‍ ആശുപത്രി സൂപ്രണ്ടിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി ജീവനക്കാരിയല്ലെന്നും തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്നും തെളിയുന്നത്....
37കാരി 13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന്; കേസെടുത്തു
Crime

37കാരി 13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന്; കേസെടുത്തു

കൊച്ചി: 37കാരിയായ വീട്ടമ്മ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. കൊച്ചി പുത്തൻവേലിക്കര സ്വദേശിനിക്കെതിരെയാണ് കുട്ടിയും വീട്ടുകാരും പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ഭർതൃമതിയായ വീട്ടമ്മ കഴിഞ്ഞ ഒരു വർഷമായി പീഡിപ്പിക്കുന്നതായി കുട്ടിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ വീട്ടിൽ കളിക്കാനായി എത്തുമ്പോഴാണ് ആളില്ലാതിരുന്ന സമയങ്ങളിലെല്ലാം തന്നെ പീഡനത്തിന് ഇരയാക്കിയതെന്നാണ് കുട്ടി പറയുന്നത്. ആദ്യ കുർബാനയോട് അനുബന്ധിച്ച് ധ്യാനം കൂടിയപ്പോഴാണ് താൻ നേരിട്ടത് ലൈംഗിക പീഡനമാണെന്ന് കുട്ടി തിരിച്ചറിഞ്ഞത്. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പീഡനത്തിന് പുറമെ വീട്ടമ്മ കുട്ടിയിൽ നിന്ന് പണം അപഹരിച്ചതായും പരാതിയിലുണ്ട്. പൊലീസ് കേസെടുത്തതിനെ തുടർന്ന് വീട്ടമ്മ ഒളിവിലാണ്. ഇവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായും റിപ്പോർട്ടുണ്ട്....