Tag: Areekkod

ഇതര സംസ്ഥാന തൊഴിലാളികളുടെ പണം മോഷ്ടിക്കുന്നയാളെ പിടികൂടി
Crime

ഇതര സംസ്ഥാന തൊഴിലാളികളുടെ പണം മോഷ്ടിക്കുന്നയാളെ പിടികൂടി

തിരൂരങ്ങാടി : ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും സാധനങ്ങളും മോഷ്ടിക്കുന്നത് പതിവാക്കിയ ആളെ പിടികൂടി. അരീക്കോട് പുളിയർക്കോട് സ്വദേശി അബൂബക്കർ സിദ്ധീഖിനെ (45) യാണ് പിടികൂടിയത്. വെന്നിയൂർ കൊടകല്ലിൽ വെച്ചാണ് പിടിയിലായത്. ബൈക്കിലെത്തിയ ഇയാൾ നിർമാണം നടക്കുന്ന വീട്ടിലേക്ക് വന്നാണ് പണം കവർന്നത്. തൊഴിലാളി താഴത്തെ നിലയിൽ പണമടങ്ങിയ ബാഗ് വെച്ചിരുന്നു. മുകൾ നിലയിലായിരുന്നു പണി. വീട്ടിലേക്ക് വന്ന ഇയാൾ ബാഗ് കവർന്നു രക്ഷപ്പെടുന്നതിനിടെ വീട്ടുടമയും തൊഴിലാളിയും ചേർന്നു പിടികൂടുകയായിരുന്നു. പൊലീസിലേല്പിച്ച ഇയാളെ അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിലുള്ള നിരവധി പരാതികൾ ഉണ്ടെന്നു പോലീസ് പറഞ്ഞു. ...
Local news

മീസാൻ ഗോൾഡ് തട്ടിപ്പ്: പ്രതിഷേധ സമരവുമായി നിക്ഷേപകർ

വേങ്ങര: ആയിരക്കണക്കായ നിക്ഷേപകരെ കടബാധ്യതയിൽ ശ്വാസം മുട്ടിച്ചു കൊണ്ട് നിക്ഷേപക തുക തിരിമറി ചെയ്ത മീസാൻ എം .ഡി മാർക്കെതിരെ നിക്ഷേപക സമൂഹം പ്രതിഷേധ സമരവുമായി രംഗത്ത്. മീസാൻ അബ്ദുള്ള, യു. പോക്കർ, സലാവുദ്ദീൻ എന്നീ എം.ഡി.മാർ മൊത്തം ഇതിന് ഉത്തരവാദികൾ ആണെങ്കിലും, തുടക്കമെന്ന നിലക്ക് സ്ഥാപക എം.ഡി. മീസാൻ അബ്ദുള്ളയുടെ വീട്ടു പരിസരത്തേക്കാണ് പ്രതിഷേധം ഇരമ്പിയത് .കാരാത്തോട് ടൗണിൽ നിന്നും ആരംഭിച്ച് പൂളാപ്പീസിലുള്ള അബ്ദുല്ലയുടെ വീട്ടു പരിസരത്തൂടെ തിരിച്ച് നടത്തിയ പ്രകടനത്തിൽ വനിതകൾ അടക്കം 200ഓളം പേർ പങ്കെടുത്തു. സംസ്ഥാനത്തിന്റെ രണ്ടറ്റത്തുമുള്ള നിക്ഷേപകരിൽ ഏറെയും വയോജനങ്ങളും രോഗികളുമായിരുന്നു. 15 വർഷം മുൻപേ കോഴിക്കോട് ,അരീക്കോട് അടക്കമുള്ള മീസാൻ ഗോൾഡ് നിക്ഷേപ സ്ഥാപനങ്ങൾ അടച്ചു പൂട്ടിയത് വ്യാപാര നഷ്ടം കൊണ്ടോ ,മറ്റു നിയമപ്രശ്നം കൊണ്ടോ അല്ല , നിക്ഷേപ തുക എംഡിമാർ വക മാറ്റി സ്വന്തം പേരിൽ ആക്കിയത് കൊണ്...
Accident

വിനോദയാത്ര പോകുന്നതിനിടെ വണ്ടി 100 അടി താഴ്ചയിലേക്ക് മറിഞ്ഞു അപകടം, 6 പേർക്ക് പരിക്ക്

തിരൂരങ്ങാടി : ഊട്ടിയിലേക്ക് വിനോദയാത്ര പോകുന്ന സംഘം സഞ്ചരിച്ച വണ്ടി അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്. കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശികളായ മലയം പള്ളി ശബീറലി (40), പാലക്കാട്ട് അബ്ബാസ് (40), ഒള്ളക്കൻ ഫൈസൽ (40), കുന്നത്തെരി സലീം (41), കിഴ് വീട്ടിൽ അബ്ദുറഹ്മാൻ (40), വെള്ളിയാമ്പുറം സ്വദേശി കാഞ്ഞീര മൻസൂർ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 2 ന് നാടുകാണിയിൽ വെച്ചാണ് അപകടം. ഊട്ടിയിലേക്ക് പോകുന്നതിനിടെ ഇവരുടെ വണ്ടി കല്ലിന്മേൽ കയറി 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് ലഭിച്ച പ്രാഥമിക വിവരം. പരിക്കേറ്റവരെ നാട്ടുകാരും മറ്റും ഗൂഢല്ലൂരിലെയും പരിസരത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ എല്ലാവരും അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് സാരമുള്ളതല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ...
Kerala

ജിദ്ദയില്‍ മലയാളി ഫുട്‌ബോളര്‍ ഷാഹിദ് എന്ന ഈപ്പു നിര്യാതനായി

ജിദ്ദയിലെ അറിയപ്പെടുന്ന മലയാളി ഫുട്‌ബോളര്‍ ഷാഹിദ് എന്ന ഈപ്പു ( 30 ) നിര്യാതനായി. ടൗണ്‍ ടീം സ്ട്രൈക്കേഴ്സ് ക്ലബ്ബില്‍ മുന്‍നിര കളിക്കാരനായ അദ്ദേഹം മലപ്പുറം അരീക്കോട് തേരട്ടമ്മല്‍ സ്വദേശിയാണ്. ദീര്‍ഘ കാലമായി ജിദ്ദയില്‍ പ്രവാസിയാണ്. ജിദ്ദ ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ബുധനാഴ്ച്ചയാണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ മരിച്ചു ...
Obituary

കാശ്മീരിൽ മരിച്ച സൈനീകൻ കെ.ടി. നുഫൈലിന്റെ ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചു

ജമ്മു -കശ്മീരിലെ ലഡാക്കിൽ മരണമടഞ്ഞ മലയാളി സൈനികൻ കെ.ടി. നുഫൈൽ (26) ഭൗതിക ശരീരം രാത്രി 8.ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു.  വിമാനത്താവളത്തിൽ ജില്ലാ കലക്ടർ വി.ആർ പ്രേം കുമാർ, ഭൗതിക ശരീരം ഏറ്റുവാങ്ങി. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടർ, എയർപോർട്ട് അതോറിട്ടി ഡയറക്ടർ, സി.ഐ.എസ്.എഫ് കാമാൻഡർ, തുടങ്ങിയവർ ഭൗതിക ശരീരത്തിൽ പുഷ്പ ചക്രം സമർപ്പിച്ചു. കരിപ്പൂർ ഹജ്ജ് ഹൗസിൽ സൂക്ഷിക്കുന്ന ഭൗതിക ശരീരം ഇന്ന് (ഞായർ ) രാവിലെ ആംബുലൻസിൽ വിലാപയാത്രയായി സ്വദേശമായ അരീക്കോട് കുനിയിൽ കൊടവങ്ങാടേക്ക് കൊണ്ടുപോകും. ഉമ്മയും പ്രതിശ്രുത വധുവും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ മൃതദേഹം ഏറ്റുവാങ്ങും. വിവാഹവുമായി ബന്ധപ്പെട്ട് ലീവിലെത്തിയ നുഫൈൽ ജനുവരി 22 നാണ് ലഡാക്കിലെ സൈനീക ക്യാമ്പിലേക്ക് മടങ്ങിയത്. വ്യാഴാഴ്ച രാവിലെ ജോലിക്കിടയിൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ലഡാക്കിലെ ...
Breaking news, Health,

ജില്ലയിൽ ഒരാൾക്ക് കൂടി കുരങ്ങു വസൂരി; അരീക്കോട് സ്വദേശിക്കാണ് സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ അരീക്കോട് ഊർങ്ങാട്ടിരി സ്വദേശിക്കാണ് കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. 30 വയസ്സുകാരനായ ഇയാള്‍ തിരൂരങ്ങാടിയിൽ ചികിത്സയിലാണ്. ജൂലൈ 27നാണ് ഇയാള്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മാതാവും മറ്റ് ബന്ധുക്കളും നിരീക്ഷണത്തിലാണ്. യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോഴാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. നിലവില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ കുരങ്ങുവസൂരി കേസാണിത്. ...
Accident

തിരൂരിൽ ലോറിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു, ലോറി നിർത്താതെ പോയി

തിരൂർ: ചമ്രവട്ടം പാതയിലെ വടക്കേ അങ്ങാടിയില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. തിരൂര്‍ പാട്ടുപറമ്പ് ഭഗവതിക്കാവിലെ ശാന്തിക്കാരന്‍ അരീക്കോട് ഉഗ്രപുരം സ്വദേശി പെരിഞ്ചീരി ഹരി നമ്പൂതിരി (54) ആണ് മരിച്ചത്. ക്ഷേത്രത്തിലെ ജോലി കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ ലോറി ഇടിക്കുകയായിരുന്നു. നിര്‍ത്താതെ പോയ ലോറി ചമ്രവട്ടത്ത് വച്ച് പൊലീസ് പിടികൂടി. ...
Accident

റോഡരികിലെ കുഴിയിൽ വീണു ബൈക്ക് യാത്രക്കാരൻ മരിച്ചു

അരീക്കോട് കുറ്റൂർ കുനിയിൽ റോഡ് സൈഡിലെ കുഴിയിൽ വീണു ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടു. മുതുവല്ലൂർ പരതക്കാട് സ്വദേശി നറമ്പനക്കാട് മുഹമ്മദിന്റെ മകൻ ജഹ്ഫർ (31) ആണ് മരിച്ചത്. കുനിയിൽ ഭാഗത്ത് നിന്ന് പരതക്കാട് ഭാഗത്തേക്ക് വരുമ്പോൾ റോഡ് സൈഡിലെ കുഴിയിൽ വീണതാണ് അപകട കാരണം . ഉടൻ തന്നെ തൊട്ടടുത്ത പെരുപ്പറമ്പ് മദർ ഹോസ്പിറ്റലിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല. ...
Crime

തളർന്നു കിടക്കുന്ന അമ്മയുടെ മുന്നിൽ മകളെ പീഡിപ്പിച്ചു, യുവാവ് പിടിയിൽ

അരീക്കോട് കാവനൂരിൽ തളർന്നു കിടക്കുന്ന അമ്മയ്ക്ക് മുമ്പിൽ വെച്ച് മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുട്ടാളന്‍ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി.ഷിഹാബ് ആണ് പിടിയിലായത്. ഇയാൾ ജയിലില്‍നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാൽ ജീവനു ഭീഷണിയാണെന്ന ആശങ്കയിലാണ് യുവതിയും പീഡനക്കേസില്‍ സാക്ഷി നില്‍ക്കുന്നവരും. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ബാധിച്ച് തളര്‍ന്നു കിടക്കുന്ന അമ്മയുടെ ഏക ആശ്രയം ഈ മകളാണ്. പ്രാഥമിക കൃത്യങ്ങള്‍ക്കു പോലും കട്ടിലില്‍നിന്ന് ഇറങ്ങാന്‍ കഴിയാത്ത അമ്മയെ പരിചരിക്കുന്ന മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മകളെ കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് പ്രതി ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. വാടക ക്വാര്‍ട്ടേഴ്സിന്‍റെ കതക് ചവിട്ടി തുറന്നാണ് അകത്തു കടന്നത്.  തൊട്ടടുത്തു മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മയ്ക്ക് നിസ്സഹായയായി കരയാനേ കഴിയുമായിരുന്നുള്ളൂ. പുറത്തു...
error: Content is protected !!