Tag: Arest

സ്വകാര്യ ബസില്‍ കവര്‍ച്ച നടത്തിയ മലപ്പുറം സ്വദേശികളടങ്ങിയ മൂന്നംഗ സംഘം പിടിയില്‍
Crime

സ്വകാര്യ ബസില്‍ കവര്‍ച്ച നടത്തിയ മലപ്പുറം സ്വദേശികളടങ്ങിയ മൂന്നംഗ സംഘം പിടിയില്‍

വയനാട് : മാനന്തവാടി-ബത്തേരി റൂട്ടിലെ സ്വകാര്യ ബസില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം പിടിയില്‍. മലപ്പുറം ഇരുവട്ടൂര്‍ അബ്ദുല്ലക്കോയ എന്ന ഷാനവാസ്, ചങ്ങനാശ്ശേരി ഫാത്തിമപുരം എന്‍. ചാന്ദ്, തിരൂരങ്ങാടി കൊടിഞ്ഞി കുറ്റിയത്ത് സമീര്‍ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസിലെ യാത്രക്കാരനായിരുന്ന മടവൂര്‍ സ്വദേശിയുടെ 63,000 രൂപ ഇവര്‍ ബാഗില്‍ നിന്നും മോഷ്ടിക്കുകയായിരുന്നു. ബാഗിന് ഒരു കേടുപാടും സംഭവിക്കാതെ വിദഗ്ധമായിട്ടായിരുന്നു മോഷണം. ബത്തേരി പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ, എം.എ. സന്തോഷും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ...
Crime, Information

കുപ്രസിദ്ധ മോഷ്ടാവ് വാട്ടര്‍ മീറ്റര്‍ കബീര്‍ കോട്ടക്കല്‍ പൊലീസിന്റെ പിടിയില്‍

കോട്ടക്കല്‍: എടരിക്കോട് കടയുടെ പൂട്ട് പൊളിച്ച് പണവും മറ്റും കവര്‍ന്ന സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് കോട്ടക്കല്‍ പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി മേലേത്ത് വീട്ടില്‍ അബ്ദുല്‍ കബീര്‍ (50)എന്ന വാട്ടര്‍ മീറ്റര്‍ കബീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പതിനഞ്ചോളം മോഷണ കേസില്‍ ഉള്‍പ്പെട്ട ആളാണ് പ്രതി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. എടരിക്കോട് എം എം വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട്‌സ് എന്ന സ്ഥാപനത്തിന്റെ പൂട്ടു പൊളിച്ച് അകത്തുകയറി പണവും മറ്റും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി. എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ അശ്വത്തിന്റെ നേതൃത്വത്തില്‍ കോട്ടക്കല്‍ പോലീസ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് പ്രതിയെ പിടികൂടിയത്. രാത്രികാലങ്ങളില്...
Crime, Information

നിരോധിത കോഴിപ്പോര് നടത്തിയ ഏഴ് പേര്‍ പിടിയില്‍, കോഴികളും കസ്റ്റഡിയില്‍

പാലക്കാട്: നിരോധിത കോഴിപ്പോര് നടത്തിയ ഏഴ് പേര്‍ പിടിയില്‍. പാലക്കാട് ചിറ്റൂര്‍ അഞ്ചാംമൈല്‍ കുന്നുങ്കാട്ടുപതിയിലാണ് കോഴിപ്പോര് നടത്തിയത്. സംഭവത്തില്‍ എരുത്തേമ്പതി സ്വദേശികളായ കതിരേശന്‍(25), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), അരവിന്ദ് കുമാര്‍ (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരെ പാലക്കാട് ചിറ്റൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും പ്രതികളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത കോഴികളെ പൊലീസ് സ്റ്റേഷനില്‍ ലേലം ചെയ്ത് വില്‍ക്കും. കോടതിയില്‍ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് കോഴികളെ ലേലം ചെയ്ത് ആ തുക കോടതിയില്‍ കെട്ടിവെക്കുന്നത്. സമാനരീതിയില്‍ കഴിഞ്ഞ മാസവും ഇവിടെ കോഴിപ്പോര് നടന്നതായി കണ്ടെത്തിയിരുന്നു. ചിറ്റൂര്‍ അത്തിക്കോട് നെടുംപുരയിലാണ് സംഭവം. പോലീസ് സ്ഥലത്തെത...
Other

മലപ്പുറത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം : പോക്‌സോ കേസില്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ മുണ്ടുപറമ്പ് സ്വദേശി കുഞ്ഞിമൊയ്തീനെയാണ് (52) മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനാധ്യാപകന്‍ കേസ് ചൈല്‍ഡ് ലൈനിന് കൈമാറുകയായിരുന്നു. മലപ്പുറം സി.ഐ ജോബി തോമസാണ് കേസന്വേഷിക്കുന്നത്. ...
Accident

സ്കൂൾ വിദ്യാർത്ഥിനിയെ ഇടിച്ചിട്ട് നിർത്താതെ പോയ പറമ്പിൽ പീടിക സ്വദേശി പിടിയിൽ

മലപ്പുറം: സ്‌കൂൾ വിദ്യാർഥിനിയെ ഇടിച്ചിട്ടു നിർത്താതെ പോയ വാഹനവും ഡ്രൈവറും പൊലീസ് പിടിയിൽ. പറമ്പിൽ പീടിക സ്വദേശി നെടുമ്പള്ളിമാട് നിസാമുദ്ദീനാണ് (26) അറസ്റ്റിലായത്. ഇയാളുടെ ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം എട്ടിന് വള്ളുവമ്പ്രം അത്താണിക്കൽ എം ഐ സി പടിക്കലാണ് കേസിനാസ്പദമായ സംഭവം. ക്ലാസ് കഴിഞ്ഞ് ബസ് കാത്തുനിന്ന മഞ്ചേരി സ്വദേശിനിയായ സ്‌കൂൾ വിദ്യാർഥിനിയെ അതിവേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോകുകയായിരുന്നു. തലയ്ക്കും, കാലിനും ഗുരുതര പരുക്കേറ്റ വിദ്യാർഥി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപവത് കരിച്ചാണ് അന്വേഷണം ആരംഭിച്ചത്. നൂറോളം സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അഞ്ച് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. നിസാമുദ്ദീൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്...
Other

പരപ്പനങ്ങാടിയില്‍ വീണ്ടും കഞ്ചാവ് വേട്ട ; രണ്ടര ലക്ഷം രൂപയുടെ കഞ്ചാവുമായി യുവാവ് പിടിയില്‍

പരപ്പനങ്ങാടിയില്‍ വീണ്ടും കഞ്ചാവ് വേട്ട. ഇന്ന് രാവിലെ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ പരപ്പനങ്ങാടിയിലെത്തിയ ബംഗാള്‍ സ്വദേശിയില്‍ നിന്നും അഞ്ച് കിലോ കഞ്ചാവ് പിടികൂടി. വെസ്റ്റ് ബംഗാള്‍ കട്ടുപാറ സ്വദേശി അജിത്ത് (32) ആണ് സമീപപ്രദേശങ്ങളില്‍ വിതരണം ചെയ്യാനെത്തിച്ച രണ്ടര ലക്ഷം വിലമതിക്കുന്ന കഞ്ചാവുമായി പിടിയിലായത്. മലപ്പുറം എസ്പി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് താനൂര്‍ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി സിഐ ജിനേഷും, പോലിസ് ഡാന്‍സഫ് സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മാസങ്ങള്‍ക്ക് മുന്നെ ഇവിടെ വച്ച് ചുഴലി സ്വദേശികളില്‍ നിന്ന് കിലോ കണക്കിന് കഞ്ചാവ് പിടികൂടിയിരുന്നു. പരപ്പനങ്ങാടി എസ്ഐ ആര്‍ യു അരുണ്‍, ആര്‍ സി രാമചന്ദ്രന്‍, ഡാന്‍സഫ് അംഗങ്ങളായ ജിനേഷ്, സബറുദ്ദീന്‍, അഭിമന്യൂ, മുജീബ് എന്നിവരാണ് സംഘത്തിലുണ്ടായത്. ...
Breaking news

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം ; പി കെ ഫിറോസ് അറസ്റ്റില്‍

കോഴിക്കോട് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റില്‍. തിരുവനന്തപുരം പാളയത്ത് വെച്ചാണ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുമ്പ് തിരുവനന്തപുരത്ത് നടന്ന യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസ്‌കതമായിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമായിരുന്നു. പ്രതിഷേധ മാര്‍ച്ച് വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറുകയും നിരവധിപേര്‍ക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു. പൊതു മുതല്‍ നശിപ്പിക്കല്‍, പോലീസിനെ ആക്രമിക്കല്‍, ഗതാഗതം സ്തംഭിപ്പിക്കല്‍ എന്നിവയാണ് കേസ്. ഇതിലെ ഒന്നാം പ്രതിയാണ് ഫിറോസ്. നേരത്തെ 28 യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ആണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. അല്‍പസമയത്തിനകം പി കെ ഫിറോസിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ...
Crime

തലശ്ശേരിയിലെ ഇരട്ടക്കൊല: മുഖ്യപ്രതി പാറായി ബാബു പിടിയിൽ, ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു

കണ്ണൂർ: തലശ്ശേരിയിൽ സി പി എം പ്രവർത്തകരായ രണ്ടുപേരെ വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതി പിടിയിൽ. സംഭവത്തിനു ശേഷം ഒളിവിൽ പോയ പാറായി ബാബു എന്നയാളാണ് ഇരിട്ടിയിൽനിന്ന് പിടിയിലായത്. ഇയാൾക്ക് രക്ഷപ്പെടാൻ സഹായം നൽകിയ തലശ്ശേരി സ്വദേശികളായ മൂന്നുപേരും പിടിയിലായിട്ടുണ്ട്. പ്രതികൾ എത്തിയ ഓട്ടോറിക്ഷ പിണറായിയിലെ സന്ദീപ് എന്നയാളുടെ വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ലഹരിമാഫിയ സംഘത്തിന്റെ തലവനാണ് പിടിയിലായിരിക്കുന്ന പാറായി ബാബു. തലശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിവിൽപ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് പാറായി ബാബുവെന്നാണ് പോലീസ് നൽകുന്നവിവരം. ഇയാളുടെ വീട്ടിൽ കഴിഞ്ഞദിവസം രാത്രി പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. കേസിൽ പാറായി ബാബു അടക്കം നാല് പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്.കഴിഞ്ഞദിവസം പോലീസിന്റെ പടിയിൽനിന്ന് തലനാരിഴയ്ക്കാണ് ബാബു രക്ഷപ്പെട്ടത്. ഇയാൾക്കായി കർണാടകത്തിലും പോലീസ് അന്വേഷണം നടത്തിയിരുന്നു...
Crime

കൈക്കുഞ്ഞുമായി എംഡിഎംഎ കടത്താൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീന്‍ സി.പി., ഭാര്യ ഷിഫ്ന, കാവനൂര്‍ സ്വദേശി മുഹമ്മദ്‌ സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ധീന്‍ എന്‍.കെ. എന്നിവരാണ് പിടിയിലായത്. 75.458 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടികൂടി. കുടുംബസമേതം ബാംഗ്ലൂരില്‍ പോയി MDMA വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താന്‍ ശ്രമിക്കുമ്ബോഴാണ് പ്രതികളെ നിലമ്ബൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ സി. സന്തോഷ്‌ അറസ്റ്റ്‌ ചെയ്തത് . കുട്ടികളെ മറയായി ഉപയോഗിച്ചാണ് ദമ്ബതിമാര്‍ ലഹരി വസ്തു കടത്താന്‍ ശ്രമിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കൈക്കുഞ്ഞും ഏഴ് വയസുള്ള മറ്റൊരു കുട്ടിയും പിടികൂടുന്ന സമയത്ത് ഇവരുടെ കൂടെ ഉണ്ടായിരുന്നു. ബംഗലൂരുവില്‍ നിന്നും MDMA എടുത്ത്, ഗൂഡല്ലൂര്‍ നാടുകാണി ചുരം വഴി കേരളത്തില്‍ എത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഗൂഡല്ലൂര്‍ വരെ ജീപ്പില്‍ വന്ന ഇവര്‍ പിന്നീട് ഒരു ബൈക്കിലായിരുന്നു യാത്ര. കുഞ്ഞുങ്ങളുമായ...
Crime

മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ നാട്ടുകാർ തടഞ്ഞു വെച്ചു; 5 നാടോടി സ്ത്രീകൾ പിടിയിൽ

തിരൂരങ്ങാടി : വർക്ക് ഷോപ്പിൽ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ 5 നാടോടി സ്ത്രീകൾ പിടിയിൽ. കോയമ്പത്തൂർ ശിവാനന്ദ കോളനി ഗാന്ധിപുരം സ്വദേശികളായ രാജേശ്വരി, അജ്ഞലി, നീനു, സാവിത്രി, മാരി എന്നവരെയാണ് പിടികൂടിയത്കൊളപ്പുറത്തെ വർക്ക് ഷോപ്പിലാണ് മോഷണം നടത്തിയത്. പുലർച്ചെ പൂട്ട് പൊട്ടിച്ചു അകത്തുകടന്ന് വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ കവരുകയായിരുന്നു. രാവിലെ ഉടമ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഇതിനിടെ സാധനങ്ങളുമായി പോകുകയായിരുന്ന സംഘത്തെ സംശയം തോന്നി നാട്ടുകാർ തടഞ്ഞു വെച്ചു തിരൂരങ്ങാടി പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. മറ്റു ചില സ്ഥലങ്ങളിലും മോഷണം നടത്തിയിട്ടു ണ്ടെന്ന് പോലീസ് പറഞ്ഞു. ...
Crime

ഭക്ഷ്യ വിഷബാധ ആരോപിച്ച് ഹോട്ടലിൽ നിന്ന് പണം തട്ടൽ; അഞ്ച് പേർ പിടിയിൽ

വേങ്ങര: ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച്‌ പണം തട്ടുന്ന സംഘം വേങ്ങരയില്‍ പിടിയില്‍.ഹോട്ടലില്‍നിന്ന് ചിക്കന്‍ ബ്രോസ്റ്റ് അടക്കം കഴിച്ച ശേഷം പഴകിയ രുചിയുണ്ടെന്ന് ആരോപിച്ച്‌ പരാതി നല്‍കാതിരിക്കാന്‍ 40,000 രൂപ ആവശ്യപ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വേങ്ങര കണ്ണമംഗലം പൂച്ചോലമാട് പുതുപറമ്ബില്‍ വീട്ടില്‍ ഇബ്രാഹിം (33), സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ (29), വേങ്ങര ഗാന്ധിക്കുന്ന് മണ്ണില്‍ വീട്ടില്‍ സുധീഷ് (23), ഗാന്ധിക്കുന്ന് താട്ടയില്‍ വീട്ടില്‍ ജാസിം (21), പൂച്ചോലമാട് പുതുപ്പറമ്ബില്‍ വീട്ടില്‍ റുമീസ് (23) എന്നിവരാണ് അറസ്റ്റിലായത്. മേയ് 29ന് വൈകീട്ട് ഫ്രെഡോ കേക്ക് ആന്‍ഡ് കഫേയില്‍ കയറി ഭക്ഷണം കഴിച്ച ശേഷം പഴകിയ ഭക്ഷണമാണെന്നാരോപിച്ച്‌ പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഏപ്രില്‍ 30ന് സമാന രീതിയില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് മന്തി ഹൗസ് എന്ന സ്ഥാപനത്ത...
Other

ലെസ്ബിയൻ പ്രണയം: ആദിലയുടെ പിതാവിനെ അറസ്റ്റ് ചെയ്തു

കൊച്ചി: ലെസ്ബിയന്‍ പ്രണയിനിയെ വീട്ടുകാര്‍ തട്ടികൊണ്ടുപോയെന്ന പരാതി ഉന്നയിച്ച ആ​ദി​ല ന​സ്റി​ന്‍റെ പി​താ​വി​നെ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്തു.ത​ന്നെ മ​ര്‍​ദി​ച്ചെ​ന്ന ആ​ദി​ല​യു​ടെ പ​രാ​തി​യി​ലാ​ണ് നടപടി. പിതാവായ മു​പ്പ​ത്ത​ടം സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ലി​യെയാണ് ബി​നാ​നി​പു​രം പൊ​ലീ​സ് അറസ്റ്റ് ചെയ്തത്. ഇയാളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു. ത​ന്‍റെ പ​ങ്കാ​ളി​യാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ഫാ​ത്തി​മ നൂ​റ​യെ ബ​ന്ധു​ക്ക​ള്‍ തട്ടികൊണ്ടുപോയെന്നാരോപിച്ച്‌ ആ​ദി​ല​ പൊ​ലീ​സില്‍ പ​രാ​തി​ നല്‍കിയിരുന്നു. പൊ​ലീ​സ് ന​ട​പ​ടി എ​ടു​ക്കാത്തതിനെ തുടര്‍ന്ന് ആ​ദി​ല കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയായിരുന്നു. ഹര്‍ജിയെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്ക്‌ ഒന്നിച്ചു ജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ പങ്കാളിക്കൊപ്പം വിട്ടു.സൗദി അറേബ്യയിലെ സ്കൂള്‍ പഠന...
Crime

ഹണി ട്രാപ്പ്, വയോധികനൊപ്പം ചിത്രം പകർത്തി യുവതിയും സംഘവും പണവും സ്വർണ്ണവും കവർന്നു

പന്തളം: ഭൂമി വിൽപ്പനയുടെ പേരിൽ വയോധികനോട് അടുത്തിടപഴകി, അശ്ലീലമെന്നു തോന്നിക്കുന്ന ചിത്രങ്ങൾ പകർത്തി പണം തട്ടിയെന്ന കേസിൽ മൂന്നുപേർ പന്തളം പോലീസിന്റെ പിടിയിലായി. അടൂർ ചേന്നംപള്ളിൽ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം കൂട്ടുവാളക്കുഴിയിൽ സിന്ധു (41), പന്തളം കുരമ്പാല തെക്ക് സാഫല്യത്തിൽ മിഥു (25), പെരിങ്ങനാട് കുന്നത്തുകര അരുൺ നിവാസിൽ അരുൺ കൃഷ്ണൻ (32) എന്നിവരാണ് അറസ്റ്റിലായത്. 2,18000 രൂപയും അരപ്പവന്റെ മോതിരവും റൈസ് കുക്കറുമാണ് തട്ടിയെടുത്തത്. പന്തളം മുടിയൂർക്കോണം സ്വദേശിയായ വയോധികന്റെ മക്കൾ ഭൂമി വിൽപ്പനയ്ക്കായി അച്ഛന്റെ ഫോൺ നമ്പർവെച്ച് പരസ്യം നൽകിയിരുന്നു. ഈ ഫോൺ നമ്പരിലാണ്, സിന്ധു വസ്തു വാങ്ങാനെന്ന വ്യാജേന പലതവണ വയോധികനെ ബന്ധപ്പെട്ടത്. മക്കൾ ജോലിസ്ഥലത്തായിരുന്നു. വയോധികൻ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. നംവംബർ ആദ്യ ആഴ്ചയിൽ വീട്ടിലെത്തി സാഹചര്യങ്ങൾ മനസ്സിലാക്കി. ഡിസംബർ ഏഴിന് ഉച്ചയ്ക്ക് 2...
Crime, Local news

പോലീസ് കസ്റ്റഡിയിലുള്ള മണ്ണ് ലോറിയിലെ ടയർ അഴിച്ചെടുക്കാൻ ശ്രമം, 2 പേർ അറസ്റ്റിൽ

തിരൂരങ്ങാടി: മണ്ണ് കടത്തിയതിന് തിരൂരങ്ങാടി പോലീസ് പിടികൂടിയ ലോറിയുടെ ടയർ അഴിച്ചെടുക്കുന്നതിനിടെ 2 പേർ പിടിയിൽ. പന്തരങ്ങാടി സ്വദേശി ടി. അബ്ദുൽ ഹഖ് (31), കൊടിഞ്ഞി സ്വദേശി ടി. മുഹമ്മദ് (33) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി 7.30 ന് ആണ് സംഭവം. ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ.. https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC മണ്ണ് കടത്തിയതിന് ലോറി കസ്റ്റഡിയിൽ എടുത്തിരുന്നു. ഇത് കൊടിഞ്ഞി റോഡിന് സമീപത്ത് സബ് രജിസ്ട്രാർ ഓഫീസിന് മുമ്പിലാണ് നിർത്തിയിട്ടിരുന്നത്. ഇന്നലെ 7.30 ന് കൊടിഞ്ഞി റോഡിൽ മറ്റൊരു ലോറി നിർത്തി, ഇതിന്റെ മറവിൽ കസ്റ്റേഡിയിലുള്ള ലോറിയുടെ ടയർ അഴിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടവർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇരുവരെയും പിടികൂടി. കോടതിയിൽ ഹാജരാക്കി. ...
Crime, Malappuram

വേങ്ങരയിൽ ഹാൻസ് നിർമാണ ഫാക്ടറി പിടികൂടി

പ്രവർത്തിച്ചത് ബീഡിക്കമ്പനി എന്ന വ്യാജേന. ഉപകരണങ്ങളും ഉൽപന്നങ്ങളും അടക്കം അരക്കോടിയോളം രൂപയുടെ സാധനങ്ങളും പിടിച്ചെടുത്തു. ഇത്തരം സ്ഥാപനം പിടികൂടുന്നത് സംസ്ഥാനത്ത് ആദ്യം വേങ്ങര- ബീഡിക്കമ്പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹാൻസ് നിർമാണം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. വേങ്ങര കണ്ണമംഗലത്താണ് നിരോധിത പാൻ ഉൽപ്പന്നമായ ഹാൻസ് നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തി പിടികൂടിയത്. പരിശോധനയിൽ അരക്കോടി വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര കച്ചേരിപ്പടി സ്വദേശി കാങ്കടക്കടവൻ അഫ്‌സൽ(30), ഏ ആർ നഗർ കൊളപ്പുറം സ്വദേശി കഴുങ്ങും തോട്ടത്തിൽ മുഹമ്മദ് സുഹൈൽ ( 25), ഇതര സംസ്ഥാന തൊഴിലാളിയായ ഡൽഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് മലപ്പുറം ഡി വൈ എസ് പി പി പ്രദീപ് അസ്റ്റ് ചെയ്തു. വേങ്ങര കണ്ണമംഗലം വട്ടപ്പൊന്തയിലെ എം ഇ...
Breaking news, Crime

ബാലനെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

പരപ്പനങ്ങാടി : ചെട്ടിപ്പടി സ്വദേശിയായ കുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുകയും അശ്ളീല വീഡിയോകൾ കാണിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. ചെട്ടിപ്പടി വാകയിൽ ഷിനോജ് (43) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. 2020 ൽ സ്കൂൾ വിദ്യാർത്ഥിയെ ഉപദ്രവിച്ച കാര്യത്തിനും മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ചതിനും കുട്ടിയുടെ അമ്മ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഒക്ടോബർ 19 ന് രജിസ്റ്റർ ചെയ്ത കേസിലേക്കാണ് പ്രതിയെ പരപ്പനങ്ങാടി CI ഹണി കെ.ദാസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കൂട്ടു മൂച്ചി ഭാഗത്ത് നിന്നുമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പരപ്പനങ്ങാടി അഡീ. എസ് ഐ സുരേഷ് കുമാർ, പോലീസുകാരായ ആൽബിൻ , ജിനേഷ് , സമ്മാസ് , ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്. ...
error: Content is protected !!