Tag: ASsam

പട്ടിണി; പൂച്ചയെ പച്ചക്ക് ഭക്ഷിച്ച് യുവാവ്, സംഭവം കുറ്റിപ്പുറത്ത്
Breaking news

പട്ടിണി; പൂച്ചയെ പച്ചക്ക് ഭക്ഷിച്ച് യുവാവ്, സംഭവം കുറ്റിപ്പുറത്ത്

കുറ്റിപ്പുറം : കേട്ടാൽ വിശ്വസിക്കാൻ പ്രയാസം, വിശപ്പ് സഹിക്കാൻ വയ്യാതെ പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്. അവിശ്വസനീയമായ സംഭവം നടന്നത് കുറ്റിപ്പുറം നഗരത്തിലാണ്. കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലാണ് അതി ദാരണവും അവിശ്വസനീയവുമായ സംഭവം ഉണ്ടായത്. അസ്സം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവര്‍ ചോദിച്ചപ്പോള്‍ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിന്‍റെ മറുപടി. സംഭവത്തെതുടര്‍ന്ന് പൊലീസ് എത്തി യുവാവിന് ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു. ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് എന്തോ കഴിക്കുന്നത് കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് പൂച്ചയുടെ ശരീരഭാഗങ്ങളാണ് യുവാവ് കഴിക്കുന്നതെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. ദുർഗന്ധവും ഉണ്ടായിരുന്നു. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നായിരുന്നു ഇയാളുടെ മറുപടിയെന്ന് നാട്ടുകാര്‍. പൊലീസ് നല്‍കിയ ഷവർമായും പഴവ...
National, Other

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി ; രണ്ട് പേര്‍ പിടിയില്‍

അസം : അസമിലെ നബരംഗ്പൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 11 വയസ്സുകാരിയെ അധ്യാപകര്‍ ബലാത്സംഗം ചെയ്തതായി പരാതി. എസ്സി, എസ്ടി വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ രണ്ട് അധ്യാപകര്‍ ബലാത്സംഗം ചെയ്തതെന്ന പരാതിയെ തുടര്‍ന്ന് അധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കി. ചൊവ്വാഴ്ച മകളെ സ്‌കൂള്‍ സമയത്ത് ഇരുവരും ചേര്‍ന്ന് സ്‌കൂളിലെ ടോയ്ലറ്റില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പിതാവ് പരാതിയില്‍ പറഞ്ഞു. അധ്യാപകരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാലുടന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ജില്ലാ വെല്‍ഫെയര്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പ്രതികള്‍ക്കെതി...
National, Other

ഭര്‍ത്താവിന് നൈറ്റ് ഷിഫ്റ്റ്, ഒരു വര്‍ഷമായി രാത്രി ഒറ്റക്ക് ; ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി

ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ രാത്രി അതിക്രമിച്ചെത്തിയ സംഘം കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി. അസമിലെ മോറിഗാവ് ജില്ലയിലാണ് സംഭവം. 25കാരിയായ നികിത ദേവിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ചെത്തിയ സംഘം യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പ്രദേശത്തെ സിനിമാ തീയറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനായ യുവതിയുടെ ഭര്‍ത്താവ് കഴിഞ്ഞ ഒരുവര്‍ഷമായി നൈറ്റ് ഷിഫ്റ്റിലാണ് ജോലി ചെയ്തിരുന്നത്. അതിനാല്‍ത്തന്നെ രാത്രി സമയങ്ങളില്‍ നവജാതശിശുവിനൊപ്പം വീട്ടിലൊറ്റയ്ക്കായിരുന്നു യുവതി. അടുത്തിടെയായി രാത്രിയും വൈകിട്ടും ചിലര്‍ പരിസരത്ത് നടക്കുന്നത് ഭാര്യ ശ്രദ്ധയില്‍പ്പെടുത്തി...
Information

പത്ത് കിലോ കഞ്ചാവുമായി ആസാം സ്വദേശികള്‍ പിടിയില്‍

കൊച്ചി: ആലുവയില്‍ പത്ത് കിലോ കഞ്ചാവുമായി രണ്ട് ആസാം സ്വദേശികള്‍ പിടിയില്‍. ആസാമില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കഞ്ചാവ് കൊണ്ടുവന്ന ആസാം സ്വദേശികളായ ബാബുല്‍ ഹുസ്സൈന്‍, ഒമര്‍ ഫാറൂഖ് എന്നിവരാണ് പിടിയിലായത്.
Kerala

കേരളത്തിൽ പൊറോട്ടയടിച്ച് പഠിച്ചു, അസമിൽ ‘പൊറോട്ട കമ്പനി’ തുടങ്ങി; ദിഗന്തയുടെ വരുമാനം ലക്ഷങ്ങൾ

തിരുവനന്തപുരം: മലയാളിയുടെ പ്രിയപ്പെട്ട പൊറോട്ട അസമിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. തൊഴിൽ തേടി കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളി, ഇവിടെ നിന്ന് പഠിച്ച പാഠങ്ങൾ സ്വന്തം നാടായ അസമിൽ പരീക്ഷിച്ച് തുടങ്ങിയ പൊറോട്ട കമ്പനിയാണ് അതിന് കാരണം. പാതി വേവിച്ച പൊറോട്ട പാക്കറ്റിലാക്കി വിറ്റാണ് ദിഗന്ത ദാസ് എന്ന 32 കാരൻ ഇന്ന് ലക്ഷങ്ങൾ നേടുന്നത്. കേരളത്തിൽ നിന്ന് പൊറോട്ടയടിക്കാൻ പഠിച്ചതാണ് ഈ ചെറുപ്പക്കാരന്റെ ജീവിതം മാറ്റിമറിച്ചത്. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. പത്ത് വർഷം മുൻപാണ് ജീവിതത്തിന്റെ പരാധീനതകളിൽ നിന്ന് രക്ഷ തേടി ദിഗന്ത ദാസ് അസമിൽ നിന്ന് കേരളത്തിലേക്ക് വണ്ടി കയറിയത്. ഇപ്പോൾ അസമിലെ ബിശ്വനാഥ് ചരിലാലി ജില്ലയിൽ പൊറോട്ട പാക്ക് ചെയ്ത് വിൽക്കുന്ന സ്വന്തം സംരംഭമുണ്ട് ഇദ്ദേഹത്തിന്. 'ഡെയ്‌ലി ഫ്രഷ് ഫുഡ്' എന്ന സംരംഭം വഴി 18 പേർക്ക് തൊഴിലും നൽകുന്നു. അഞ്ച് ജില്ലകളിൽ വ്യാപിച്ച് കിടക്കുന്ന...
Other

ദേശീയ പാരാ നീന്തൽ മത്സര ജേതാവിന് ജന്മനാട്ടിൽ സ്വീകരണം നൽകി

കൊടിഞ്ഞി : അസാമിലെ ഗുഹാവത്തിൽ സമാപിച്ച ദേശീയ പാരാ സിമിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലം കരസ്ഥമാക്കിയ മുഹമ്മദ് ഷഫീഖിന് ജന്മനാട്ടിൽ സ്വീകരണം നൽകി. മത്സര ശേഷം നാട്ടിലെത്തിയ ഷെഫീഖിന് കൊടിഞ്ഞി അൽ അസ്ഹർ ക്ലബിന്റെ നേതൃത്വത്തിൽ ആണ് സ്വീകരണം നൽകിയത്. https://youtu.be/NE3DAAkQ1Zk വീഡിയോ റെയിൽവേ സ്റ്റേഷനിൽ വെച്ച് അൽ അസ്ഹർ ക്ലബ്ബ് സെക്രട്ടറി ഖാലിദ് പുളിക്കലകത്ത് പൊന്നാട അണിയിച്ച് സ്വീകരിച്ചു. തുടർന്ന് ക്ലബംഗങ്ങൾ തുറന്ന വാഹനത്തിൽ കൊടിഞ്ഞിയിലെത്തിച്ചു. ക്ലബ്ബ് പരിസരത്ത് ഉഗ്രൻ കരിമരുന്നോട് കൂടി സമാപ്തി കുറിച്ചു. ക്ളബ് പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. സംസ്ഥാനതല മൽസരത്തിൽ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ഷഫീഖ് ദേശീയ മത്സരത്തിൽ ആദ്യമായാണ് പങ്കെടുക്കുന്നത്. ...
Sports

ദേശീയ പാരാ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടി മലപ്പുറം ഒഴൂര്‍ സ്വദേശി

ഒഴുർ : അസമിലെ ഗുവാഹത്തിയില്‍ നടന്ന പന്ത്രണ്ടാമത് ദേശീയ പാരാ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടി മലപ്പുറം ഒഴൂര്‍ സ്വദേശി മുഹമ്മദ് ഷഫീഖ്. 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക്,100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ ഇനങ്ങളില്‍ സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് മുഹമ്മദ് ഷഫീഖ് തന്റെ കന്നി ദേശീയ ചാംപ്യന്‍ഷിപ്പിന് തിരിച്ചത്. പങ്കെടുത്ത മൂന്നിനങ്ങളില്‍ ഒന്നിനാണ് താരത്തിന് വെങ്കല മെഡല്‍ ലഭിച്ചത്.അസം പാരാ സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ഗുവാഹത്തിയില്‍ നവംബര്‍ 11 മുതല്‍ 13 വരെ ചാംപ്യന്‍ഷിപ്പ് നടത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് സീനിയര്‍(ആണ്‍, പെണ്‍), ജൂനിയര്‍ വിഭാഗങ്ങളിലായി അബ്ദുല്ല സാദിഖ്, ജയന്‍ സി കെ, മന്‍സൂര്‍, ഷാന്‍ എസ്, സജി കെറ്റി, കൃഷ്‌ണേന്ദു കെ ഐ, ആശില്‍ കെ എം, നികേഷ് പി കെ, ജീവ ശിവന്‍ എസ്, നിനി കെ സെബാസ്റ്റ്യന്‍, സാന്ദ്ര ഡേവിസ് എന്നിവരാണ് ചാംപ്യന്‍ഷ...
Obituary

ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇതര സംസ്ഥാ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി:ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആസാം സ്വദേശി റജീബ് ബസുമതിയെ (40)ആണ് മരിച്ചത്. വെന്നിയൂർ മദ്രസക്ക് സമീപത്തെ വീടിന് പുറകിലാണ് മൃതദേഹം കണ്ടെത്തിയത് . മാനസിക പ്രശ്ങ്ങൾ പ്രകടിപ്പിച്ചിരുന്ന ആളായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു . ഞാറാഴ്ച്ച ആസാമിൽ നിന്ന് എത്തിയതായിരുന്നു . ഇന്നലെ രാത്രി സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനാൽ പോലീസ് എത്തി ഇയാളെ താമസ സ്ഥലത്ത് എത്തിച്ചിരുന്നു. രാവിലെ സമീപത്തെ വീടിന് പിറകിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. തിരൂരങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി.മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി. ...
error: Content is protected !!