Tag: Bike

കൊളപ്പുറത്ത് ബൈക്ക് യാത്രികരുടെ മേൽ മരക്കൊമ്പ് മുറിഞ്ഞു വീണു
Accident

കൊളപ്പുറത്ത് ബൈക്ക് യാത്രികരുടെ മേൽ മരക്കൊമ്പ് മുറിഞ്ഞു വീണു

തിരൂരങ്ങാടി : ബൈക്ക് യാത്രക്കാരുടെ മേൽ മരക്കൊമ്പ് ഇടിഞ്ഞു വീണു. യാത്രക്കാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ കൊളപ്പുറത്ത് ഇന്ന് രാത്രിയാണ് അപകടം. ദേശീയപാതയിൽ പുതുതായി നിർമിച്ച സർവീസ് റോഡിലൂടെ ബൈക്കിൽ പോകുന്നതിനിടെ കൊളപ്പുറം പള്ളിക്ക് എതിർവശത്തെ ചീനിമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. വണ്ടികൾ ഇതു വഴി ഓടിക്കൊണ്ടിരിക്കുമ്പോഴാണ് സംഭവം. ഇതുവഴി പോകുന്ന ബൈക്കിന്മേൽ ആണ് കൊമ്പ് ഒടിഞ്ഞു വീണത്. ബൈക്കിൽ നിന്ന് ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. ബൈക്ക് ഓടിച്ചിരുന്ന അതിഥി തൊഴിലാളിക്കും ഇയാളുടെ ബൈക്കിൽ ലിഫ്റ്റ് കയറിയ കൊളപ്പുറം സ്വദേശിയായ യുവാവിനും ചെറിയ പരിക്കേറ്റു. ...
Information

യുവതിയുടെ സ്കൂട്ടർ മോഷണം പോയതായി പരാതി

ചെറുമുക്ക് സ്വദേശിയായ ഉള്ളാട്ട് സാബിറയുടെ സ്കൂട്ടർ ആണ് മോഷണം പോയത്.KL 65 P 1973 നമ്പർ സ്കൂട്ടി സ്കൂട്ടർ ആണ് മോഷണം പോയത്.കണ്ടുകിട്ടുന്നവർ 7558050951 നമ്പറിലോ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലോ 04942460331 അറിയിക്കുക
Crime

ബോട്ടപകടത്തില്‍ മരിച്ച യുവാവിന്റെ മോഷണം പോയ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പരപ്പനങ്ങാടി : താനൂര്‍ തൂവല്‍ തീരം ബോട്ടപകടത്തില്‍ മരിച്ച യുവാവിന്റെ മോഷണം പോയ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കേടുപാടുകളോടെ കണ്ടെത്തി. മരിച്ച താനൂരിലെ കെ.പി.സിദ്ധീഖിന്റെ കെഎല്‍ 55 എന്‍ 7441 ഡ്രീം യുഗ ബൈക്കാണ് പരപ്പനങ്ങാടി സദ്ദാം ബീച്ച് ഭാഗത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കേടുപാടുകളോടെ ലഭിച്ചത്. ബോട്ട് യാത്ര നടത്താനായി സിദ്ധീഖ് മക്കളായ ഫാത്തിമ മിന്‍ഹ (12), മുഹമ്മദ് ഫൈസാന്‍(3), ഫാത്തിമ റജ് വ എന്നിവരോടൊത്ത് തീവല്‍ തീരത്തെത്തിയത്. ഫാത്തിമ റജ് വ ഇപ്പോഴും ചികിത്സയിലാണ്. മറ്റു രണ്ടു പേരും സിദ്ധിഖുമാണ് മരണത്തിന് കീഴടങ്ങിയത്. അപകടം നടന്നതിന്റെ പിറ്റെ ദിവസം ഉച്ചവരെ വാഹനം തൂവല്‍ തീരത്തുണ്ടായിരുന്നു.എന്നാല്‍ വൈകീട്ട് വാഹനം കാണാതാവുകയായിരുന്നു. മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ബൈക്ക് എടുക്കാന്‍ വന്നപ്പോളാണ് വാഹനം കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സിദ്ധീഖിന്റെ ഭാര്യ പൊലീസില്‍ പരാത...
Information

മാതാപിതാക്കള്‍ക്കൊപ്പം ഇരുചക്ര വാഹനങ്ങളിലെ യാത്ര; തത്കാലം പിഴ ഒഴിവാക്കുന്നത് പരിഗണനയില്‍

തിരുവനന്തപുരം: അച്ഛനും അമ്മയ്ക്കുമൊപ്പം കുട്ടികളെയും ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകാന്‍ നിയമപ്രകാരം അനുമതിയില്ലെങ്കിലും തത്കാലത്തേക്ക് പിഴയില്‍ ഒഴിവാക്കുന്നത് പരിഗണനയില്‍. നാലു വയസ്സിന് മുകളിലുള്ള കൂട്ടികളെ പൂര്‍ണ്ണ യാത്രികരായി പരിഗണിക്കുന്ന കേന്ദ്ര ഗതാഗത നിയമത്തില്‍ ഭേദഗതിയോ ഇളവോ വേണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടേക്കും .ഇരുചക്ര വാഹനത്തില്‍ 2 പേര്‍ക്കൊപ്പം പോകുന്ന കുട്ടിക്കു പിഴ ഈടാക്കാതിരിക്കാന്‍ നിയമ ഭേദഗതിക്കു കേന്ദ്രത്തെ സമീപിക്കാന്‍ ഗതാഗതവകുപ്പിന്റെ നീക്കം. നിലവിലെ കേന്ദ്രനിയമപ്രകാരം ഇരുചക്രവാഹനത്തില്‍ രക്ഷിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടിയെ മൂന്നാമത്തെ യാത്രക്കാരനായി പരിഗണിച്ച് പിഴ ഈടാക്കന്‍ കഴിയുന്നതാണ്. സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചപ്പോള്‍ വ്യവസ്ഥ കര്‍ശനമാവുകയും ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയരുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രത്തോട്ഇളവ് തേടാന്...
Accident, Information

താനൂര്‍ സ്‌കൂള്‍ പടിയില്‍ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ഇരു വാഹനത്തിനും തീ പിടിച്ചു ; ഒരാള്‍ മരിച്ചു

ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ഇരു വാഹനത്തിനു തീ പിടിച്ചു ഒരാള്‍ മരണപ്പെട്ടു. താനൂര്‍ സ്‌കൂള്‍ പടിയിലാണ് അപകടം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു
Accident, Information

ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

പാലക്കാട്: ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. കോട്ടോപ്പാടം സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ (22) ആണ് മരിച്ചത്. മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.
Accident, Information

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

ഹരിപ്പാട്: മുട്ടം കായംകുളം റോഡില്‍ വാതല്ലൂര്‍ ജംഗ്ഷന് സമീപം ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മുട്ടം കണിച്ചനെല്ലൂര്‍ കൊച്ചു തറയില്‍ ഉണ്ണിയുടെ മകന്‍ അരുണ്‍ കൃഷ്ണന്‍ (കുട്ടു 21)ആണ് മരിച്ചത്. കൂടെ ബൈക്കില്‍ യാത്ര ചെയ്തിരുന്ന മുട്ടം ചിറയില്‍ വീട്ടില്‍ സച്ചു (17),കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരനായ പെരളശ്ശേരില്‍ ധനഞ്ജന്‍ (67) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. മുട്ടത്ത് നിന്ന് എവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റില്‍ ഇടിച്ച ശേഷം സമീപത്തെ മുള്ളുവേലിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അരുണ്‍ കൃഷ്ണന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരി...
Feature, Information

മത്സ്യത്തൊഴിലാളികൾക്ക്
ബൈക്കും ഐസ്സ് ബോക്സും വിതരണം ചെയ്ത് വളളിക്കുന്ന് ഗ്രാമപഞ്ചായത്ത്

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2022-23വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം വിപണനം നടത്തുന്നതിന് ഇരുചക്രവാഹനവും ഐസ്സ് ബോക്സും വിതരണം ചെയ്തു, വിതരണ ഉദ്ഘാടനം വളളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ നിർവ്വഹിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് കോട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിർവ്വഹണ ഉദ്ദ്യോഗസ്ഥ ബിസ്ന വി ചടങ്ങിന് സ്വാഗതം അർപ്പിച്ചു, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി എം ശശികുമാർ, എ കെ രാധ, എപി സിന്ധു എന്നിവർ ആശംസകൾ അർപ്പിച്ചു 4.80 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് പദ്ധതിക്കായി ചെലവഴിച്ചത് ...
Information

കാറില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചു ; ബൈക്ക് യാത്രക്കാരന് പിഴ

തൃശൂര്‍ : ബൈക്ക് യാത്രികന് അനധികൃതമായി കൂളിങ് ഫിലിം ഒട്ടിച്ചതിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഇരിഞ്ഞാലക്കുട എടതിരിഞ്ഞി സ്വദേശി നൗഷാദിനാണ് കുളിംഗ് ഫിലിം ഒട്ടിച്ചെന്ന് കാണിച്ച് 3250 രൂപ പിഴയടയ്ക്കണമെന്ന മൂവാറ്റുപുഴ ആര്‍ടി ഓഫീസില്‍ നിന്ന് കത്ത് ലഭിച്ചത്. കോതമംഗലം മലയന്‍കീഴ് ഭാഗത്ത് മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് വാഹനത്തിന് പിഴ ചുമത്തിയിരിക്കുന്നതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കത്തില്‍ സ്വിഫ്റ്റ് കാറിന്റെ പടമാണ് നല്‍കിയിരിക്കുന്നത്. നൗഷാദിനാണെങ്കില്‍ സ്വന്തമായി കാറുമില്ല. വാഹനത്തിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത് സ്‌കൂട്ടര്‍ എന്നും. വിലാസവും വാഹന നമ്പറും ഫോണ്‍ നമ്പറുമെല്ലാം കൃത്യമാണു താനും. ഇതിനെല്ലാം പുറമെ തൃശ്ശൂരില്‍ ജോലിചെയ്യുന്ന നൗഷാദ്, ഇരിങ്ങാലക്കുട-തൃശ്ശൂര്‍ വിട്ട് പോകാറേയില്ലെന്നു പറയുന്നു. നൗഷാദ് ഈ അടുത്തൊന്നും കോതമംഗലത്തോ മൂവാറ്റുപുഴ ഭാഗത്തോ പോയിട്ടുമി...
Accident, Information

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. പഴയങ്ങാടി മാടായി വാടിക്കലിലെ നിഷാന്‍ (19 ) ആണ് മരിച്ചത്. പയ്യന്നൂര്‍ കുഞ്ഞിമംഗലം കണ്ടംകുളങ്ങര മഠത്തുംപടി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പയ്യന്നൂര്‍ ജിടെക് കമ്പ്യൂട്ടര്‍ സെന്ററിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച നിഷാന്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ...
Other

പരപ്പനങ്ങാടി ഒട്ടുമ്പുറത്ത് ബൈക്ക് അപകടം ; യുവാവ് മരിച്ചു

പരപ്പനങ്ങാടി : ഒട്ടുമ്പുറത്ത് ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു. ഇന്നലെ രാത്രി 11മണിയോടെ ആണ് അപകടം. വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി മരക്കടവത്ത് അഫിസല്‍(26) ആണ് മരിച്ചത് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ...
Accident

മലപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾ മരിച്ചു

മലപ്പുറം നൂറടിപ്പാലത്ത് ബൈക്ക്നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾ മരിച്ചു.കുന്നംകുളം സ്വദേശി അഭിജിത്ത് (27) ആണ് മരണപ്പെട്ടത്. കോട്ടക്കൽ HMS ഹോസ്പിറ്റലിലെ സ്റ്റാഫ് ആണ്. മൃതദേഹം കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഹമ്പിൽ തട്ടി നിയന്ത്രണം വിട്ടാണ് അപകടമെന്ന് പോലീസ് പറഞ്ഞു.
Malappuram

ജില്ലയില്‍ 122 സ്ഥലങ്ങളില്‍ ഇലക്ട്രിക്ക് വണ്ടി ചാര്‍ജിങ് ശൃംഖല. ജില്ലാതല ഉദ്ഘാടനം 4 ന് മന്ത്രി നിര്‍വഹിക്കും

ജില്ലയില്‍ 122 സ്ഥലങ്ങളിലായി കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയില്‍ സ്ഥാപിതമാകുന്ന വിപുലമായ ചാര്‍ജിങ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നവംബര്‍ നാലിന് രാവിലെ 10.30ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ജില്ലയില്‍ ഓട്ടോറിക്ഷകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ചാര്‍ജ് ചെയ്യാനുള്ള 119 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സെന്ററുകളാണ് സ്ഥാപിതമാകുന്നത്. ഇതോടൊപ്പം നാലു ചക്ര വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യുന്നതിനായി പൊന്നാനി, തിരൂര്‍, മലപ്പുറം എന്നീ സ്ഥലങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായ മൂന്ന് ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളും പ്രവര്‍ത്തനസജ്ജമാകും. മലപ്പുറം മുണ്ടുപറമ്പ് 110 കെ.വി സബ്‌സറ്റേഷന്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. എം.പിമാരായ എം.പി അ...
Accident

ബൈക്ക് മതിലിൽ ഇടിച്ചു മരിച്ചു

കോട്ടക്കൽ : കുഴിപ്പുറം കവലയിൽ ബൈക്ക് മതിലിൽ ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു. വേങ്ങര കണ്ണമംഗലം പടപ്പറമ്പ് പരേതനായ എട്ടുവീട്ടിൽ അലവിയുടെ മകൻ എട്ടുവീട്ടിൽ മൊയ്തീൻ കുട്ടി (51) ആണ് മരിച്ചത്. 13 ന് ആണ് അപകടം. കോട്ടക്കലേക്ക് പോകുമ്പോൾ ബൈക്ക് മതിലിൽ ഇടിച്ച് ഗുരുതര പരിക്കേറ്റ് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കേ ഇന്ന് രാവിലെ ആണ് മരണപ്പെട്ടത് ...
Other

ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിന് ഒരു വർഷമായിട്ടും ഉടമസ്ഥരെത്തിയില്ല

തിരൂരങ്ങാടി : വെളിമുക്ക് കൂഫ റോഡിൽ ഒരു വർഷമായി ബൈക്ക് ഉപേക്ഷിച്ച നിലയിൽ. KL 55 B 9216 എന്ന ബൈക്കാണ് ഉപേക്ഷിച്ച നിലയിൽ ഉള്ളത്. നാട്ടുകാർ പോലീസിൽ അറിയിച്ചിരുന്നെങ്കിലും കൊണ്ടു പോയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. മോഷ്ടിച്ചു കൊണ്ടു വന്നു ഉപേക്ഷിച്ചതാണോ എന്നും സംശയമുണ്ട്. ഉടമസ്ഥർ ബന്ധപ്പെടുക: 9895 131303.
Accident

ഓരാടം പാലത്ത് ബൈക്ക് അപകടം, വിദ്യാർത്ഥി മരിച്ചു

മങ്കട.  തിരൂർക്കാട്  ഓരാടം പാലത്ത് ബൈക്ക് അപകടത്തിൽ പെട്ട്  അരിപ്ര സ്കൂൾ പടി സ്വദേശിയായ വിദ്യാർഥി മരണപെട്ടു. അരിപ്ര സ്കൂൾ പടിയിൽ താമസിക്കുന്ന പട്ടാണി സലീം മകൻ റിൻഷിനാണ് (ഇച്ചാവ 21)  മരണപെട്ടത്. ഇന്നലെ രാത്രി 11.30 മണിക്കാണ് അപകടം സംഭവിച്ചത്. പെരിന്തൽമണ്ണ എം ഇ എസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. മാതാവ് ഹഫ്സത്ത്. സഹോദരി റിൻഷ.  ...
Automotive

ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ വാഹനമോടിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം കർശനമായി നടപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശം. തീരുമാനപ്രകാരം ഓരോ മാസവും എടുത്ത നടപടിയുടെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട് അടുത്ത മാസം 10ന് അകം കൈമാറണമെന്നും നിർദേശമുണ്ട്.അപകടങ്ങൾക്കു കാരണമാകുന്ന നിയമ ലംഘനങ്ങൾക്കു ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്ന് റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രീം കോടതി സമിതി ശുപാർശ ചെയ്തിരുന്നു.  ഇതിന്റെ ചുവടുപിടിച്ചാണു ട്രാൻസ്പോർട്ട് കമ്മിഷണറുടെ ശുപാർശ. അമിതവേഗം, ഹെൽമറ്റില്ലാതെ വാഹനമോടിക്കൽ, സീറ്റ് ബെൽറ്റിടാതെ വാഹനമോടിക്കൽ എന്നീ കുറ്റങ്ങൾക്കു പിഴയ്ക്കു പുറമേ ലൈസൻസും സസ്പെൻഡ് ചെയ്യാനാണ് ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആറു മാസത്തേക്കായിരിക്കും ലൈസൻസും സസ്പെൻഡ് ചെയ്യുന്നത്. നേരത്തേ ഇതുമായി ബന്ധപ്പെട്ടു ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. എന്നാൽ, കർശനമായി ന...
Accident

കോളജ് വിദ്യാർത്ഥിനികളെ ഇടിച്ചിട്ട ബുള്ളറ്റ് നിർത്താതെ പോയി

ഇന്ന് 10 - 3 -22-ഉച്ചക്ക് കൃത്യം 12.45 ന് താഴെചിന TT ഹംസയുടെ വീടിന് മുമ്പിൽ വെച്ച് ചെറുമുക്ക് ഭാഗത്ത് നിന്ന് ചുവപ്പ് ബുള്ളറ്റിൽ വന്ന രണ്ട് പേർ കുണ്ടൂർ പി എം എസ് ടി കോളേജിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന വിദ്യാർത്ഥിനികളേ ഇടിച്ച് ബൈക്ക് നിറുത്താതേ പോയിട്ടുണ്ട്.ബൈക്ക് തട്ടിയ ഒരു വിദ്യാർത്ഥിനിക്ക് കാലിൻ്റെ എല്ല് പൊട്ടിയിട്ടുണ്ട്. പരിസരത്തുള്ള ഏതെങ്കിലും CC TV ക്യാമറയിൽ ഈ ബുള്ളറ്റ് യാത്രികരേ കുറിച്ച് എന്തെങ്കിലും തുമ്പ് ലഭിച്ചാൽ ദയവായി അറിയിക്കുക. ...
National, Obituary

ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു

സ്കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചുപുതുച്ചേരിയില്‍ ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കെ.കലൈനേശനും(37) ഏഴ് വയസുകാരനായ മകന്‍ പ്രദീഷുമാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി പുതുച്ചേരി-തമിഴ്നാട് അതിര്‍ത്തിയിലുള്ള കാട്ടുക്കുപ്പത്താണ് സംഭവം നടന്നത്. ഭാര്യ വീട്ടില്‍ പോയി മകനെയും കൂട്ടി ദീപാവലി ആഘോഷിക്കാന്‍ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു കലൈനേശന്‍‍. വഴിയില്‍ വെച്ച് രണ്ട് വലിയ സഞ്ചിയില്‍ പടക്കം വാങ്ങി. മകനെ ബൈക്കില്‍ മുന്നില്‍ നിര്‍ത്തി സൈഡില്‍ പടക്കം വെച്ചായിരുന്നു യാത്ര. എന്നാല്‍ പ്രതീക്ഷിക്കാതെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. കലൈനേശനും പ്രദീഷും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മോട്ടോര്‍ സൈക്കിളിന്‍റെ ചൂട് കൊണ്ടാകാം പടക്കം പൊട്ടിത്തെറിച്ചതെന്നാണ് എന്നാണ് പ്രാഥമി...
error: Content is protected !!