കോഴിക്കോട് സൗത്ത് ബീച്ചിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കോഴിക്കോട്:സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം.
കണ്ണൂർ സ്വദേശിയായ മർവാൻ കക്കോടി സ്വദേശിയായ ജുബൈർഎന്നിവരാണ് മരണപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടിയാണ് അപകടം സംഭവിച്ചത്രണ്ടു ദിശയിൽ നിന്നു വന്ന ബൈക്കുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്
അമിതവേഗതയാണ് അപകടത്തിന് കാരണം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ജുബൈറിന്റെ മൃതദേഹം കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ മോർച്ചറിയിലും
മറുവാന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മോർച്ചറിയിൽ...

