കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ
പി.ജി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ 2025 - 2026 അധ്യയന വർഷത്തെ പി.ജി. പ്രവേശനത്തിന് വെയ്റ്റിംഗ് ലിസ്റ്റിലുൾപ്പെട്ടവരുടെ പ്രവേശനം ആഗസ്റ്റ് 12 - ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ - മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ : 0494 2407366, ഇ - മെയിൽ : [email protected] .
പി.ആർ. 1106/2025
ചെതലയം ഐ.ടി.എസ്.ആറിൽ
എം.എ. സോഷ്യോളജി / ബി.കോം. സ്പോട്ട് അഡ്മിഷൻ
വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ ( ഐ.ടി.എസ്.ആർ. ) താമസിച്ചുകൊണ്ട് പഠിക്കാവുന്ന എം.എ. സോഷ്യോളജി / ബി.കോം. ഹോണേഴ്‌സ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ പ്രോഗ്രാം പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 13-ന് നടക്കും...

