കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
ഐ.ടി.എസ്.ആറിൽ
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ (ഐ.ടി.എസ്.ആർ.) 2025 - 2026 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ജൂലൈ 10, 11 തീയതികളിൽ നടക്കും. യോഗ്യത യു.ജി.സി. മാനദണ്ഡ പ്രകാരം. വിഷയം, ഒഴിവ്, ഹാജരാകേണ്ട തീയതി, സമയം, കേന്ദ്രം എന്നിവ ക്രമത്തിൽ :- 1. ഫിസിക്കൽ എജ്യുക്കേഷൻ - ഒരൊഴിവ് - ജൂലൈ 10 - രാവിലെ 10.30 - പി.വി.സി. ചേംബർ. 2. സോഷ്യോളജി - രണ്ടൊഴിവ് - ജൂലൈ 11 - രാവിൽ 10.30 - മിനി കോൺഫറൻസ് ഹാൾ (2). 3. മലയാളം - ഒരൊഴിവ് - ജൂലൈ 11 - ഉച്ചക്ക് 2.00 - മിനി കോൺഫറൻസ് ഹാൾ (3). യോഗ്യരായവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നിർദിഷ്ട സമയത്തിന് ഒരു മണിക്കൂർ മുന്നേ സർവക...









