കാലിക്കറ്റ് സര്‍വലാശാല അറിയിപ്പുകള്‍
സർവകലാശാലയിൽ മലബാർ സ്വിമ്മിങ് ഫെസ്റ്റ്
കാലിക്കറ്റ് സർവകലാശാലാ സ്വിമ്മിങ് അക്കാദമിയും ( സി.യു.എസ്.എ. ) ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനും സംയുക്തമായി മലബാർ മേഖലയിലെ നീന്തൽ താരങ്ങൾക്ക് നീന്തൽ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 19, 20 തീയതികളിൽ സർവകലാശാലാ അക്വാട്ടിക് കോംപ്ലക്സിൽ (25 മീറ്റർ, 50 മീറ്റർ ഇന്റർനാഷണൽ പൂൾ) നടക്കുന്ന മത്സരത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വിദ്യാർഥികൾക്കും പങ്കെടുക്കാം. ടീമായി പങ്കെടുക്കുന്ന സ്കൂൾ, കോളേജ്, ക്ലബ്, ഡിപ്പാർട്ട്മെന്റ് എന്നിവരിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കുന്നവർക്ക് ട്രോഫിയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 9447862698, 9496362961.
പി.ആർ. 1417/2024
സി.ഡി.എം.ആർ.പിയിൽ വിവിധ ഒഴിവുകൾ
കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠന വകുപ്പിന്റെയും കേര...