കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പ് - റീകൗണ്ടിങ്
കാലിക്കറ്റ് സർവകലാശാലാ അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.ജി. വിദ്യാർത്ഥി മണ്ഡലമായ ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ ഫാക്കൽറ്റിയിലെ റീകൗണ്ടിങ് 22-ന് രാവിലെ 10.30-ന് സെനറ്റ് ഹാളിൽ നടക്കുമെന്ന് വരണാധികാരി അറിയിച്ചു.
പി.ആർ. 643/2024
സർവകലാശാലയിൽ പ്രൊജക്റ്റ് മോഡ് കോഴ്‌സുകൾ
ജൂൺ 10 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലയിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പുതുതായി ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ (ഇ.എം.എം.ആർ.സി. - 0494 2407279, 2401971), പി.ജി. ഡിപ്ലോമ ഇൻ കൊമേർഷ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി ഹോർട്ടികൾച്ചറൽ ക്രോപ്സ് (ബോട്ടണി പഠനവകുപ്പ് - 0494 2407406, 2407407), പി.ജി. ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻ്റ് അനലിറ്റിക്സ് (കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് - 0494 2407325) എന്നീ പ്രൊജക്റ്റ് മോഡ് പ്രോഗ്രാമുകളിലെ പ്രവേശനത്ത...