Tag: Chelembra

ചേലേമ്പ്ര പഞ്ചായത്തിന് ഇനി പുതിയ പ്രസിഡന്റ്, ഇനി സമീറ ടീച്ചര്‍ നയിക്കും
Local news, Other

ചേലേമ്പ്ര പഞ്ചായത്തിന് ഇനി പുതിയ പ്രസിഡന്റ്, ഇനി സമീറ ടീച്ചര്‍ നയിക്കും

ചേലേമ്പ്ര: ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മൂന്നാം വാര്‍ഡ് മെമ്പര്‍ ടിപി സമീറ ടീച്ചറെ മുസ്ലിം ലീഗ് തിരഞ്ഞെടുത്തു. രാവിലെ 11 മണിക്ക് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ചാണ് കൗണ്‍സില്‍ നടന്നത്. യുഡിഎഫിന്റെ 10 വോട്ടുകള്‍ നേടിയാണ് സമീറ ടീച്ചറുടെ ജയം, ഉദയകുമാരി എല്‍ഡിഎഫിലെ 5 വോട്ടുകള്‍ നേടി. ബിജെപി ഇലക്ഷന്‍ ബഹിഷ്‌കരിച്ചു. യുഡിഎഫിലെ മുന്‍ധാരണ പ്രകാരം ആദ്യ മൂന്നുവര്‍ഷം ഒന്നാം വാര്‍ഡ് മെമ്പര്‍ ജമീല ടീച്ചര്‍ക്കും ബാക്കി രണ്ടുവര്‍ഷം സമീറ ടീച്ചര്‍ക്കും ആയിരുന്നു. അവസാന രണ്ട് വര്‍ഷം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം കോണ്‍ഗ്രസിനും എന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം 16ന് പ്രസിഡന്റ് ആയിരുന്ന ജമീല ടീച്ചറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്ന സമീറ ടീച്ചറും രാജിവെക്കുകയായിരുന്നു. അവര്‍ രാജിവെച്ച് ഒഴിവിലേക്ക് ആണ് ഇന്ന് പ്രസിഡന്റായി സമീറ ടീച്ചറെ തിരഞ്ഞെടു...
Malappuram

പുതു വർഷത്തിൽ നീന്തലിൽ വീണ്ടും ചരിത്രം രചിച്ച് ആറു വയസ്സുകാരി

ചേലേമ്പ്ര : ചുരുങ്ങിയ കാലം കൊണ്ട് സംസ്ഥാന തലത്തിലടക്കം നിരവധി നീന്തൽ പ്രതിഭകളെ സൃഷ്ടിക്കുകയും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡുകൾ നേടിയെടുക്കുകയും ചെയ്ത ചേലേമ്പ്ര സ്വിംഫിൻ സ്വിമ്മിങ്ങ് അക്കാദമി 2024 ൽ നീന്തലിൽ ഒരു പുതിയ ചരിത്രം കൂടി രചിച്ചിരിക്കുന്നു. മലപ്പുറം ജില്ലയിലെ വാഴയൂർ കയത്തിൽ 6 വയസ്സുകാരി നൈന മെഹക് ഒരു കിലോമീറ്ററും 100 മീറ്ററും തുടർച്ചയായി നീന്തി കയറിയപ്പോൾ പിറന്നത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം. 250 മീറ്റർ നീളം വരുന്ന വാഴയൂർ കയത്തിൽ ഒരു റൗണ്ട് ( 500 മീറ്റർ) നീന്തുക എന്ന ലക്ഷ്യത്തോടെ സ്വിംഫിൻ സ്വിമ്മിങ് അക്കാദമി താരം 6 വയസ്സുകാരി നൈന മെഹക് വൈകുന്നേരം 4.30 ന് കയത്തിൽ നീന്തൽ ആരംഭിക്കുമ്പോൾ കയത്തിന് ചുറ്റും കൂടിയ ജനസഞ്ചയം കൈയടിച്ചും ആർപ്പുവിളികളോടെയും കൊച്ചു നൈന മെഹകിനെ പ്രോത്സാഹിപ്പിച്ചത് ഒരു റൗണ്ട് നീന്തൽ പൂർത്തിയാക്കാനായാണ്. എന്നാൽ കാഴ്ചക്കാരെ അമ്പര...
Accident

കരിപ്പൂർ എയർപോർട്ടിലെ കരാർ ജീവനക്കാരൻ ലോറിക്കടിയിൽ പെട്ടു മരിച്ചു

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലെ ജോലിക്കു പോകുമ്പോൾ യുവാവിന് ലോറിക്കടിയിൽ പെട്ട് ദാരുണാന്ത്യം. വിമാനത്താവളത്തിലെ ബ്ലൂ സ്റ്റാർ കരാർ കമ്പനിക്ക് കീഴിൽ എസ്‌കലേറ്റർ ഓപ്പറേറ്റർ ആയ ചേലേമ്പ്ര സ്വദേശി പി.അജീഷ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. വിമാനത്താവളത്തിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാനായി സ്‌കൂട്ടറിൽ പോകുകയായിരുന്നു. ദേശീയപാതയിൽ കുളത്തൂർ എയർപോർട്ട് റോഡ് ജംകഷന് സമീപം ആയിരുന്നു അപകടം. അതേ ദിശയിൽ പോകുകയായിരുന്ന ചരക്കു ലോറിക്കടിയിൽപെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ കൊണ്ടോട്ടി പൊലീസ് അന്വേഷിക്കുന്നു.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ...
Other

അമ്പായത്തിങ്ങൽ അബൂബക്കർ അനുസ്മരണം സംഘടിപ്പിച്ചു

ചേളാരി : ദീർഘകാലം എസ് ടി യു വിന്റെ ജില്ലാ സംസ്ഥാന ഭാരവാഹിയായും കർഷക തൊഴിലാളികളുടെ ക്ഷേമനിധി പ്രവർത്തനങ്ങളിലും തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്ത ഈയിടെ വിട പറഞ്ഞ അമ്പായത്തിങ്ങൽ അബൂബക്കർ അനുസ്മരണ ചടങ്ങ് വള്ളിക്കുന്ന് നിയോജക മണ്ഡലം എസ് ടി യു കമ്മറ്റി ചേളാരിയിൽ സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ മുസ്ലിം ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ ചടങ്ങ് ഉൽഘാടനം ചെയ്തു. ബാവ ചേലാമ്പ്ര അധ്യക്ഷത വഹിച്ചു. എസ് ടി യു സംസ്ഥാന പ്രസിഡണ്ട് അഡ്വക്കറ്റ് എം റഹ്മത്തുള്ള അനുസ്മരണ പ്രഭാഷണം നടത്തി. എസ് ടി യു ദേശീയ സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ, വിപി അബ്ദുൽ ഹമീദ് മാസ്റ്റർ, എം സൈതലവി പടിക്കൽ, സറീന ഹസീബ്, കെ പി മുഹമ്മദ് മാസ്റ്റർ, വി പി ഫാറൂഖ്, കെ.ടി. സാജിത, അമീർ കെ പി, വി കെ സുബൈദ, എം എ അസീസ്, സുബൈദ ടീച്ചർ, കുട്ടശ്ശേരി ഷരീഫ, എൻ എം സുഹ്റാബി എന്നിവർ സംസാരിച്ചു , അജ്നാ...
Education

പരപ്പനങ്ങാടി ഉപജില്ല ശാസ്ത്രോത്സവം വെളിമുക്ക് എയുപി സ്കൂളിൽ

തിരൂരങ്ങാടി: പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര ,സാമൂഹ്യശാസ്ത്ര . പ്രവർത്തിപരിചയ ഐടി മേളകൾ ഒക്ടോബർ 17, 18 ,19 തിയ്യതികളിൽ ചേളാരി വെളിമുക്ക് എ യു പി സ്കൂളിൽ വച്ച് നടക്കുന്നു. പ്രവർത്തിപരിചയ, ഗണിതശാസ്ത്ര സംബന്ധ തത്സമയ മത്സരങ്ങൾ വി. ജെ പള്ളി എ.എം.യു.പി സ്കൂളിലാണ് നടക്കുക. https://youtu.be/FzL-Qg0I838 വീഡിയോ ഉപജില്ലയിലെ നൂറിലധികം സ്കൂളുകളിൽ നിന്നായി നാലായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന മേളയിൽ മെഡിക്കൽ കോളേജ് , ആയുർവേദ കോളേജ്, എക്സൈസ് ,വനംവകുപ്പ് ,കലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രവിഭാഗം പുരാവസ്തു , ഫിഷറീസ്, ഫയർഫോഴ്സ് തുടങ്ങിയ വകുപ്പുകളുടെ പ്രദർശനവും ഉണ്ടായിരിക്കും. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/H7KUl0xztBxBxGV1eY3dqx പൊതുജനങ്ങൾക്ക് മേള കാണാൻ അവസരം ഒരുക്കുന്നുണ്ട്. മേളയുടെ വിജയത്തിന് വേണ്ടി വള്ളിക്കുന്ന് എം.എൽ.എ അബ്ദുൽ ഹമീദ് മാസ്റ്റർ മുഖ്യരക്ഷാ...
Other

മെഴുക് പെൻസിൽ വിഴുങ്ങിയ കുട്ടിക്ക് അധ്യാപകരുടെ ഇടപെടൽ രക്ഷയായി

തേഞ്ഞിപ്പലം : കളറിങ് പെന്‍സില്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് ചുമച്ച് അവശനായ വിദ്യാര്‍ഥിയെ രക്ഷിച്ചത് അധ്യാപകരുടെ ഇടപെടൽ. ആശുപത്രിയിലെത്തിക്കും വരെ കുഞ്ഞിന്റെ നെഞ്ചില്‍ അമര്‍ത്തിയും കൃത്രിമശ്വാസം നല്‍കിയുമുള്ള അധ്യാപകരുടെ അവസരോചിത ഇടപെടലാണ് കുട്ടിക്ക് പുതുജീവൻ നൽകിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ വയറ്റില്‍നിന്ന് എന്‍ഡോസ്‌കോപ്പി വഴി മെഴുക് പെന്‍സില്‍ പുറത്തെടുത്തു. തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടി സുഖം പ്രാപിച്ചുവരികയാണ്. ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ്‌വിഎയുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി പ്രണവ് (6) ആണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിടാറായപ്പോഴാണു പ്രണവ് നിലയ്ക്കാതെ ചുമയ്ക്കുന്നത് അധ്യാപിക കെ ഷിബിയുടെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയുടെ പോക്കറ്റില്‍ കളറിങ് പെന്‍സിലിന്റെ ഒരുഭാഗം കണ്ടെത്തിയതോടെ ബാക്കി വിഴുങ്ങിയതാണെന്നു മനസ്സിലാക്കി. ഉടന്‍ ക...
Crime

ബൈക്ക് മോഷ്ടിച്ച് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ

തേഞ്ഞിപ്പാലം: 18.9 21 തിയ്യതി ചേലമ്പ്ര സ്വദേശിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച സംഭവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. കൊടിഞ്ഞി സ്വദേശി മാളിയേക്കൽ അബ്ദുസലാം (32) നെയാണ് പ്രത്യേക അന്വോഷണ സംഘം പിടികൂടിയത്. ബുള്ളറ്റ് മോഷ്ടിച്ച ശേഷം പാർട്സുകൾക്ക് രൂപമാറ്റം വരുത്തി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് 5000 രൂപക്ക് ഇയാൾ സുഹൃത്തിന് വില്പന നടത്തുകയായിരുന്നു. വാഹനം കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ പേരിൽ ലഹരികടത്തിനും കേസ് നിലവിൽ ഉള്ളതായി പോലീസ് പറഞ്ഞു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി DySP അഷറഫ്, തേഞ്ഞിപ്പലം ഇൻസ്പക്ടർ പ്രതിപ് എന്നിവരുടെ നേതൃത്വത്തിൽ DANSAF ടീം അംഗങ്ങളായ സഞ്ജീവ്, ഷബീർ, രതീഷ്, സബീഷ്, സുബ്രഹ്മണ്യൻ എന്നിവർക്ക് പുറമെ തേഞ്ഞിപ്പാലം സ്റ്റേഷനിലെ എ എസ് ഐ ഉണ്ണികൃഷ്ണൻ, എസ് സി പി ഒ നവീൻ എന്നിവരാണ് അന്വോഷണ ...
Job

വള്ളിക്കുന്നില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി

വള്ളിക്കുന്ന് മണ്ഡലത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് തലത്തില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി. പ്രഥമ ക്യാമ്പ് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത് അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തില്‍ പട്ടികജാതി/ പട്ടികവര്‍ഗ്ഗ, തീരദേശ ഉദ്യോഗാര്‍ത്ഥികള്‍ക്കായും മറ്റു ഉദ്യോഗാര്‍ത്ഥികള്‍ക്കുമായാണ് ഏകദിന രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. കൊണ്ടോട്ടി ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.കെ അജിത, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം. സുലൈമാന്‍, എ.പിയൂഷ്, നസീമ യൂനുസ്,എന്നിവര്‍ പങ്കെടുത്തു. മണ്ഡലത്തിലെ മറ്റു...
Politics

ഡിവൈഎഫ്ഐ യുവജന പ്രതിരോധം സംഘടിപ്പിച്ചു

ചേലേമ്പ്ര: ആർഎസ്എസ് ഗൂഢാലോചനക്ക് കേരളം കീഴടങ്ങില്ല, മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല, കോൺഗ്രസ്-ലീഗ്-ബിജെപി കലാപം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ഡിവൈഎഫ്ഐ ചേലേമ്പ്ര മേഖലാ കമ്മറ്റികൾ യുവജന പ്രതിരോധം സംഘടിപ്പിച്ചു. പെരുണ്ണീരിയിൽ നിന്ന് ആരംഭിച്ച യുവജന റാലി ഇടിമുഴിക്കലിൽ സമാപിച്ചു. സമാപന പൊതുയോഗം ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറിയേറ്റംഗം മനാഫ് പൈങ്ങോട്ടൂർ അധ്യക്ഷനായി, മൃദുല,വിദ്യ, സൈഫിർ, അഖിൽ രാജ് എന്നിവർ നേതൃത്വം നൽകി മേഖലാ സെക്രട്ടറി ജസീർ കുമ്മാളി സ്വാഗതവും മേഖലാ പ്രസിഡണ്ട് റീജിത്ത് എളന്നുമ്മൽ നന്ദിയും പറഞ്ഞു ...
Accident

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

തേഞ്ഞിപ്പലം: ചേലേമ്പ്രയില്‍ തെരുവ് നായയുടെ കടയേറ്റിരുന്ന വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരിച്ചു. ചേലേമ്പ്ര പുല്ലിപ്പറമ്പ് കെ.കെ പുറായി താമസിക്കുന്ന കൊടമ്പാടന്‍ അബ്ദുല്‍ റിയാസിന്റെ മകന്‍ മുഹമ്മദ് റസാന്‍ എന്ന റിഫു (12) ആണ് മരിച്ചത്. ചേലുപ്പാടം എ.എം.എം.എ.എം.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. രണ്ട് മാസം മുമ്പ് വീടിന് സമീപത്ത് റോഡില്‍ വെച്ച് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം ചര്‍ദിയും തുടര്‍ന്ന് ബോധക്ഷയവും ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് മാസത്തോളം അത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. മാതാവ് റാനിയ. ഏക സഹോദരി: ഫില്‍സ ഫാത്തിമ. ...
Other

ആക്രി ശേഖരിച്ചു വിറ്റ് ഡിവൈഎഫ്ഐ വാങ്ങിയ ആംബുലൻസ് നാടിന് സമർപ്പിച്ചു

ചേലേമ്പ്ര: ഡി വൈ എഫ് ഐ ചേലേമ്പ്ര ഈസ്റ്റ് - വെസ്റ്റ് മേഖലാ കമ്മറ്റികൾ സംയുക്തമായി വാങ്ങിയ ആംബുലൻസ് നാടിന് സമർപ്പിച്ചു. ആക്രി ശേഖരിച്ച് വിറ്റ് ലഭിച്ച തുകയും നാട്ടുകാർ നൽകിയ സംഭാവനയും ഉപയോഗിച്ചാണ് അകാലത്തിൽ മരണപെട്ട ഡി വൈ എഫ് ഐ നേതാവ് പി.സി.രാജേഷ് സ്മാരക ആംബുലൻസ് വാങ്ങിയത്. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് അഡ്വ. എ എ റഹീം ചേലൂപ്പാടത്ത് നടന്ന ചടങ്ങിൽ ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. ഈസ്റ്റ് മേഖല കമ്മറ്റി സെക്രട്ടറി മനാഫ് പൈങ്ങോട്ടൂർ അധ്യക്ഷനായി. സി പി എം ഏരിയ സെക്രട്ടറി എൻ പ്രമോദ് ദാസ്, ഏരിയ കമ്മിറ്റിയംഗങ്ങളായ സി.രാജേഷ്, എൻ. രാജൻ, കെ.ശശീധരൻ ,പ്രഭാഷകൻ സി.ജംഷീദലി,ദേവകി അമ്മ ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ഉണ്ണി, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് കമ്മറ്റിയംഗം അനൂപ് ചേലേമ്പ്ര സ്വാഗതവും വെസ്റ്റ് മേഖലാ സെക്രട്ടറി ജസീർ കുമ്മാളി നന്ദിയും പറഞ്ഞു. ...
Crime

ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം, 3 പേർ പിടിയിൽ

ഫെനോയിൽ കച്ചവടത്തിനെന്ന വ്യാജേന എത്തി വീടുകൾ കണ്ടുവെച്ചാണ് മോഷണം ചേലേമ്പ്രയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; മൂന്ന് പേർ അറസ്റ്റിൽ തേ​ഞ്ഞി​പ്പ​ലം: അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ക്കു​ക​യും അ​ടി​ച്ചു​മാ​റ്റി​യ എ.​ടി.​എം കാ​ർ​ഡി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ മൂ​ന്ന് പേ​രെ തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ട്ടി​പ്പ​ടി കൊ​ട​പാ​ളി​യി​ലെ പ​ടി​ഞ്ഞാ​റെ കൊ​ള​പ്പു​റം വീ​ട്ടി​ൽ കി​ഷോ​ർ (23), തേ​ഞ്ഞി​പ്പ​ലം ദേ​വ​തി​യാ​ൽ കോ​ള​നി​യി​ലെ കൊ​ള​പ്പു​ള്ളി സു​മോ​ദ് (24), മൂ​ന്നി​യൂ​ർ പടിക്കൽ മണക്കടവൻ ഫ​ഹ്മി​ദ് റി​നാ​ൻ (19) എ​ന്നി​വ​രെ​യാ​ണ് തേ​ഞ്ഞി​പ്പ​ലം സി.​ഐ എ​ൻ.​ബി. ഷൈ​ജു, എ​സ്.​ഐ സം​ഗീ​ത് പു​ന​ത്തി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ലി​പ്രം​ക​ട​വ് പ​തി​ന​ഞ്ചാം മൈ​ലി​ന് സ​മീ​പ​ത്തെ ആ​ല​ങ്ങോ...
error: Content is protected !!