Tag: Chemmad

തിരൂരങ്ങാടി താലൂക്ക് വികസന സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗംഭീര റാലി
Local news

തിരൂരങ്ങാടി താലൂക്ക് വികസന സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗംഭീര റാലി

തിരൂരങ്ങാടി താലൂക്ക് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ചെമ്മാട് ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. ബാൻഡ് വാദ്യവും സ്കേറ്റിങ്ങും ജാഥയെ ആകർഷകമാക്കി. https://youtu.be/CU851E4T6KE വീഡിയോ മമ്പുറം ബൈപാസിൽ നിന്നും തുടങ്ങി ചെമ്മാട് പഴയ കല്ലു പറമ്പൻ ബസ് സ്റ്റാന്റിൽ സമാപിച്ചു. ജനപ്രതിനിധികൾ, സർക്കാർ ജീവനക്കാർ , പൊലീസ് എക്‌സൈസ് , മോട്ടോർ വാഹന വകുപ്പ് , ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ , റെഡ് ക്രോസ്സ് , രാഷ്ട്രീയ മത സാമൂഹ്യ സന്നദ്ധ സംഘടനാ പ്രതിനിധികൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എസ് പി സി, ജെ ആർ സി, സ്കൗട്ട് , ഗൈഡ്‌സ് എന്നിവർ പങ്കെടുത്തു. സമാപന ചടങ്ങിൽ കെ പി എ മജീദ് എം എൽ എ അഭിവാദ്യം ചെയ്തു. താനൂർ ഡി വൈ എസ് പി മൂസ വള്ളിക്കാടൻ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. തഹസിൽദാർ പി ഒ സാദിഖ്, കെ. അബ്ദുൽ ജലീൽ പ്രസംഗിച്ചു. വിമുക്തി ജില്ലാ കോർഡിനേറ്റർ ബിജു അവബോധന ക്ലാസ് എടുത്തു. സന്ദേശ യാത്രക്ക് വികസന സമിതി ചെയർമാനും തിരുരങ...
Accident

അങ്കമാലിയിൽ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ചെമ്മാട് സ്വദേശിനി മരിച്ചു

എറണാകുളം അങ്കമാലിയിൽ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു. മലപ്പുറം ചെമ്മാട് കോഴിക്കോട് റോഡ് സ്വദേശി കോരൻകണ്ടൻ ഷാഫിയുടെ ഭാര്യ കുറ്റൂർ നോർത്ത് സ്വദേശി അരീക്കൻ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൾ സലീന (38) ആണ് മരിച്ചത്. വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC രാവിലെ 5.45 ഓടെ അങ്കമാലി കെഎസ്ആ‍ര്‍ടിസി ബസ് സ്റ്റാൻഡിന് മുൻ വശത്തായിരുന്നു അപകടം. സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസിന് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിലെ ചില്ല് തകര്‍ന്ന് പിൻവശത്തിരുന്ന യാത്രക്കാരിയായ സെലീന ഷാഫി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സെലീനയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗദിയിൽ നിന്നും ഇന്നലെ രാത്രി...
Gulf, Obituary

ഉംറ തീർത്ഥാടനത്തിന് പോയ ചെമ്മാട് സ്വദേശിനി മദീനയിൽ മരിച്ചു

തിരൂരങ്ങാടി : ഉംറ തീർത്ഥാടനത്തിന് പോയ സ്ത്രീ മദീനയിൽ മരിച്ചു.ചെമ്മാട് ജമാഅത്ത് ഖിദ്‌മത്തുൽ ഇസ്ലാം വൈസ് പ്രസിഡന്റ് കുരിക്കൾ പീടിയേക്കൽ ഇബ്രാഹിം കുട്ടി ഹാജി എന്ന കുഞ്ഞാപ്പുവിന്റെ ഭാര്യ എം.ടി ശരീഫ (55)യാണ് മരിച്ചത്. വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KOWVzGWOBCkA0qoexmqAIV ഉംറ നിർവഹിക്കാനായി രണ്ടാഴ്ച്ച മുമ്പ് പോയതായിരുന്നു. കാലിന് സുഖമില്ലാത്തതിനാൽ തിങ്കളാഴ്‌ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.കബറടക്കം മദീനയിൽ.മക്കൾ : ഷിഹാബുദീൻ സാജിദ, സമീറമരുമക്കൾ : ഖമർ ശരീഫ് (സൗദി ), ഫഹീം (മലപ്പുറം ) മുഹ്സിന. ...
Other

ഡിവൈഎഫ്ഐ മേഖല പ്രസിഡന്റിനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി

നന്നമ്പ്ര : കൊടിഞ്ഞി കാളംതിരുത്തി സ്വദേശിയും സി പി എം കൊടിഞ്ഞി ബ്രാഞ്ച് അംഗവും ഡി വൈ എഫ് ഐ തിരൂരങ്ങാടി വെസ്റ്റ് മേഖല പ്രസിഡന്‍റുകൂടിയായ എം.പി സയ്യിദ് മുഹമ്മദ് സാബിത്തിന് നേരെ ലഹരിമാഫിയ സംഘം അപയപ്പെടുത്താനുളള ശ്രമമുണ്ടായതായി പരാതി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EmQnMrAHGkKALQ8QQgOH6N കഞ്ചാവടക്കമുളള മാരകമയക്കുമരുന്നു വില്‍പന സംഘത്തിലെ അംഗവും കൊലപാതകശ്രമത്തിന്‍റെ പേരില്‍ പോലീസ് അന്വേഷണത്തിലിരുന്നതുമായ പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചതിന്‍റെ പ്രതികാരമാണ് ഈ സംഘം ആക്രമിക്കാന്‍ കാരണം. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ കൊന്ന്കളയുമെന്ന ഭീഷണി മുഴക്കിയിരുന്നു ഈ സംഘം. ഇന്നലെ, കൊടിഞ്ഞി ഫാറൂഖ്നഗറിലെ അക്ബര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയം അക്രമിസംഘം ബെെക്കില്‍ പിന്തുടരുകയും സാബിത്ത് സഞ്ചരിച്ച ബെെക്കിന്‍റെ ബ്രേക്ക് കാബിളും മറ്റും ...
Accident

മുന്നിയൂർ പാറക്കടവിൽ ബസ്സുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്കേറ്റു

തിരൂരങ്ങാടി : മുന്നിയൂർ പാറക്കടവ് പാലത്തിന് സമീപം ബസ്സുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്കേറ്റു. 7 പേരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. വേങ്ങര യിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബർസ ബസും, രാമ നാട്ടുകരയിൽ നിന്ന് ചെമ്മട്ടേക്ക് വരികയായിരുന്ന കെ പി എം ബസ്സുമാണ് കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് 1.30 നാണ് അപകടം. അപകടത്തിൽ ഇരു ബസ്സിലെയും 34 യാത്രക്കാർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. 7 പേരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. വെളിമുക്ക് സ്വദേശി പൂവാട്ടിൽ ആദില 20, തെയ്യാല ആട്ടീരി ആരിഫ 40, കോഴിക്കോട് പന്തീരാങ്കാവ് ഫാസീല (44), കൊടുവള്ളി സൗദ 44, പറമ്പിൽ പീടിക സ്വദേശി റിസന 20, ബീഹാർ സ്വദേശി സൻഫാർ എന്നിവരെയാണ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. ...
Other

ലഹരിക്കെതിരെ മഹല്ലുകളിൽ ക്രിയാത്മക പദ്ധതികളുമായി തിരൂരങ്ങാടി ഖാളി ഖലീൽ തങ്ങൾ

തിരൂരങ്ങാടി : സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി വ്യാപനം തടയുന്നതിന് സമഗ്രമായ പദ്ധതികളുമായി തിരൂരങ്ങാടി ഖാളി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി. തിരൂരങ്ങാടി ഖാളി പരിധിയിൽ പെട്ട വിവിധ മഹല്ല് പ്രതിനിധികളെ വിളിച്ചു ചേർത്ത് ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ്മീഡിയം ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഇതിെന്റെ പ്രഖ്യാപനവും പദ്ധതി വിശദീകരണവും ഖാളി സയ്യിദ് ഇബ് റാഹീം ഖലീലുൽ ബുഖാരി നിർവഹിച്ചു.മഹല്ലുകളെ വിവിധ ക്ലസ്റ്ററുകളാക്കി തിരിച്ച് പ്രദേശവാസികള മൂന്ന് വിഭാഗങ്ങളാക്കും. അവർക്ക് ഫലവത്തായ പ്രവർത്തനങ്ങളാണ് നടത്തുക. നിരന്തര കർമ പരിപാടികളും മോണിറ്ററിംഗും നടത്തും മഹല്ല് ഭാരവാഹികൾ, മുതവല്ലിമാർ , ഖതീബ് , ഇമാം, മദ്‌റസ മാനേജിംഗ് കമ്മിറ്റി , അധ്യാപകർ തുടങ്ങിയവർ , സുന്നി സംഘടന, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയിലൂടെ ക്രിയാത്മകമായ പരിപാടികൾ നടത്തി ലഹരിമുക്ത ഗ്രാമങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.പ്രഖ്യാപന സംഗമം ഖാളി ഹൗസ് ചെയർമ...
Local news

ചെമ്മാട് ഖിദ്മത്തുൽ ഇസ്‌ലാം കേന്ദ്ര മദ്രസയുടെ കെട്ടിടോദ്ഘാടനവും പ്രഭാഷണവും നാളെ

തിരൂരങ്ങാടി: നവീകരണം പൂർത്തിയായ ചെമ്മാട് ഖിദ്മത്തുൽ ഇസ്‌ലാം കേന്ദ്ര മദ്രസയുടെ കെട്ടിടോദ്ഘാടനവും മതപ്രഭാഷണവും സെപ്‌തംബർ 29 ഒക്ടോബർ നാല് തിയ്യതികളിൽ ചെമ്മാട് ഖിദ്മത്തുൽ ഇസ്‌ലാം മദ്രസയിൽ നടക്കും. മദ്രസ കെട്ടിടം 29ന് വൈകീട്ട് നാലുമണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശഹാബ്‌തങ്ങൾ ഉദ്ഘാടനം ചെയ്യും.എസ്.എസ്.എൽ.സി, പ്ലസ്- റ്റു, മദ്രസ പൊതുപരീക്ഷ എന്നിവയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും തങ്ങൾ നിർവഹിക്കും. ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‍വി അധ്യക്ഷനാവും.കെ.പി.എ മജീദ് എം.എൽ.എ,നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ്‌കുട്ടി, പൂവ്വത്തിക്കൽ മുഹമ്മദ് ഫൈസി, യു. മുഹമ്മദ് ഷാഫി ഹാജി, ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്, യു ഇബ്രാഹിം ഹാജി, സയ്യിദ് അബ്ദുൽവഹാബ് ഐദീദ് തങ്ങൾ സംസാരിക്കും.വൈകീട്ട് 7 മണിക്ക് നടക്കുന്ന പരിപാടി ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി തങ്ങൾ ഉദ്‌ഘാടനം ചെയ്യും. ഫണ്ട് കൈമാറ്റം മച്ചിഞ്ചേരി കബീർ ഹാജി പാലത്തിങ്...
Crime

ഉടമയുടെ പരിചയക്കാരന്‍ നടിച്ചെത്തിയ വിരുതന്‍ ജീവനക്കാരനെ പറ്റിച്ച് പണം കവര്‍ന്നു

ചെമ്മാട് ബ്ലോക്ക് റോഡിലെ ഒലീവ് ട്രേഡേഴ്‌സിലാണ് സംഭവം. ഇന്നലെ രാവിലെ 11.30 ന് ഡിയോ സ്കൂട്ടറിലെത്തിയ യുവാവാണ് തട്ടിപ്പ് നടത്തിയത്. ഉടമ ഏതാനും ദിവസങ്ങളായി ആശുപത്രിയിലായതിനാല്‍ ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. സ്കൂട്ടറിലെത്തിയ യുവാവ് ഉടമയെ അന്വേഷിക്കുകയും ജീവനക്കാരനെ നേരത്തെ പരിചയമുള്ളത് പോലെ നടിക്കുകയും ചെയ്തു. തൊട്ടപ്പുറത്തുള്ള പഴക്കടയില്‍ ഉണ്ടായിരുന്ന സ്റ്റാഫായിരുന്നെന്നും പറഞ്ഞാണ് ജീവനക്കാരനോട് സൗഹൃദം കൂടിയത്. ഉടമയില്‍ നിന്നും 500 ന്റെ നോട്ട് വാങ്ങി 2000 രൂപയാക്കി നല്‍കാറുണ്ടെന്നും അതിനായി 500 ന്റെ നോട്ടുകള്‍ തരാനും ആവശ്യപ്പെട്ടു. ജീവനക്കാരന്‍ നല്‍കാതായപ്പോള്‍ ഉടമയെ വിളിക്കാന്‍ ആവശ്യപ്പെട്ടു. ജീവനക്കാരന്‍ കടയിലെ ഫോണില്‍ നിന്ന് ഉടമയുടെ നമ്പര്‍ ഡയല്‍ ചെയ്ത ശേഷം യുവാവിന് ഫോണ്‍ നല്‍കി. പുറത്തിറങ്ങി ഉടമയുടെ സംസാരിച്ച ശേഷം ഫോണ്‍ തിരികെ നല്‍കുകയും കൗണ്ടറിൽ ഉണ്ടായിരുന്ന 500 ന്റെ നോട്ടുകള്‍ ...
Other

പോപുലർ ഫ്രണ്ട് ഹർത്താൽ തിരൂരങ്ങാടിയിൽ പൂർണ്ണം; 4 പേരെ കസ്റ്റഡിയിൽ എടുത്തു

തിരൂരങ്ങാടി : നേതാക്കളുടെ അറസ്റ്റിലും, റെയ്ഡിലും പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ തിരൂരങ്ങാടി മണ്ഡലത്തിൽ പൂർണ്ണം. പോപുലർ ഫ്രണ്ട് ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തും , ഓഫീസുകൾ റൈഡ് ചെയ്തും കേന്ത്ര ഏജൻസികൾ നടത്തിയ പ്രവർത്തനങ്ങൾക്ക് എതിരെയാണ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചത്. https://youtu.be/Y8igXn4sRE0 വീഡിയോ പരപ്പനങ്ങാടിയിൽ രാവിലെ തന്നെ പ്രവർത്തകർ സംഘടിച്ചെത്തി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പരപ്പനങ്ങാടി സി.ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തിലാണ് പ്രതിഷേധം നടന്നത്. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു , ഏതാനും കെ എസ് ആർ ടി സി ബസുകൾ ദേശീയപാതയിലൂടെ സർവിസ് നടത്തി.സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ബാങ്കുകൾ , ഹർത്താലനുകൂലികൾ അടപ്പിച്ചു. ടൗണുകളിലും ഉൾപ്രദേശങ്ങളിലെ അങ്ങാടികളിലെയും കടകൾ വരെ അടഞ്ഞു കിടന്നു. സ്കൂൾ വാഹനങ്ങളും റോഡിലിറങ്ങിയില്ല. ...
Crime

വേങ്ങര സ്വദേശിയായ വ്യാജ എസ്‌ഐ പിടിയിൽ

മലപ്പുറം: കുറ്റിപ്പുറത്ത് വാടക ക്വാർട്ടേഴ്സുകളിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെ വ്യാജ എസ് ഐ പിടിയിലായി. നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ വ്യാജ എസ് ഐ. വേങ്ങര വലിയോറ പറങ്ങോടത്ത് സൈതലവിയെയാണ് (44) കുറ്റിപ്പുറം പൊലീസ് അറസ്റ്റു ചെയ്തത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുൻപ് ക്രൈംബ്രാഞ്ച് എസ് ഐ ആണെന്ന് പറഞ്ഞ് സൈതലവി വിവാഹം കഴിച്ചിരുന്നു. ഇവരുമൊത്ത് ഒരു മാസത്തിലധികമായി ചെമ്പിക്കലിൽ ഉള്ള ഒരു വാടക ക്വാർട്ടേഴ്സിലാണ് സൈതലവി താമസിച്ചിരുന്നത്. ഇതിനിടെയാണ് മയക്കുമരുന്ന് വിൽപ്പന സംഘങ്ങളേയും അനധികൃത താമസക്കാരേയും കണ്ടെത്തുന്നതിനായി കുറ്റിപ്പുറം പൊലീസിന്റെ പരിശോധന വാടക ക്വാർട്ടേഴ്സുകളിൽ നടക്കുന്നത്. സൈതലവിയുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിരവധി എടിഎം കാർഡുകളും സിം കാർഡുകളും കണ്ടെടുത്തു. കുറ്റിപ്പുറം പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 ൽ നടന്ന ഒരു ബ...
Accident

മമ്പുറം ബൈപാസിൽ വാഹനാപകട പരമ്പര

തിരൂരങ്ങാടി: മമ്പുറം ബൈപാസിൽ വാഹനാപകട പരമ്പര. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ആറോളം വാഹനങ്ങളിലേക്ക് കാർ നിയന്ത്രണം വിട്ടു ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചിരിക്കുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല എന്ന് അറിയാൻ കഴിഞ്ഞു.
Obituary

പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യയെ കാണാനെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞുണ്ടായത് തിരൂരങ്ങാടി : പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യക്കൊപ്പമെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പറമ്പിൽ പീടിക സ്വദേശി പെരിഞ്ചേരി കുളപ്പുരക്കൽ കുഞ്ഞിമൊയ്‌ദീന്റെ മകൻ അബ്ദുൽ ഗഫൂർ (34) ആണ് മരിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/CAqF3LhTkJb3CjMDGma0mD ഭാര്യ നസീബയെ പ്രസവത്തിന് ചെമ്മാട് ആശുപത്രിയിൽ ഞായറാഴ്ച രാത്രി അഡ്മിറ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ ഭാര്യയെ കാണാൻ മുറിയിലേക്ക് പോകുന്നതിനിടെ ആശുപത്രിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രി അധികൃതർ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവിടെ വെച്ച് മരിച്ചു. ഇന്ന് വൈകുന്നേരം ഭാര്യ നസീബ പെണ്കുഞ്ഞിന് ജന്മം നൽകി. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ഉണ്ടാകുന്നത്. കുഞ്ഞിനെ കാണും മുമ്പേയുള്ള ഗഫൂറിന്റെ മരണം നാടിന്റെ നൊമ്പര...
Obituary

ഓറിയന്റൽ സ്കൂൾ അധ്യാപകൻ സാബിർ മൗലവി അന്തരിച്ചു

തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ അധ്യാപകനും കെ എൻ എം മർകസുദ്ദഅവ തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡണ്ടുമായ ചെമ്മാട് സി കെ നഗർ സ്വദേശി ഇല്ലിക്കൽ സാബിർ മൗലവി (53) അന്തരിച്ചു. തിരുരങ്ങാടി ജി എൽ പി സ്കൂൾ അധ്യാപിക അസ്മാബിയാണ് ഭാര്യ.മക്കൾ: അർഷദ് , അർഫഖ് , അർഷഖ് മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 5.30 ന് ചെമ്മാട് കൊടിഞ്ഞി റോഡ് കൈപ്പുറത്താഴം ജുമാ മസ്ജിദിൽ .4 മണിക്ക് മയ്യിത്ത് വീട്ടിൽ നിന്നും തിരുരങ്ങാടി യതീം ഖാനയിലേക്ക് കൊണ്ടുപോവും ...
Gulf

ചെമ്മാട് സ്വദേശി സൗദിയിൽ നിര്യാതനായി

തിരൂരങ്ങാടി: ചെമ്മാട് കരിപറമ്പ് സ്വദേശി പുതുമണ്ണിൽ കുഞ്ഞുഹസ്സൻ ഹാജിയുടെ മകൻ മുഹമ്മദ് ബശീർ (52) നിര്യാതനായി. ജിസാനിലെ അൽ അമീസ് ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം. ജിസാൻ - ബേശിൽ ഇക്കണോമിക് സിറ്റിയിലായിരുന്നു ജോലി. നാലുദിവസം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് ജിസാനിലെ അൽ അമീസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അവധികഴിഞ്ഞ് തിരിച്ചുപോയിട്ട് മൂന്നരവർഷമായി. ചെമ്മാട് താഹിറ ട്രാവൽസ് നടത്തുന്ന പി.എം. ഹംസ സഹോദരനാണ്. മാതാവ്: പാത്തു. ഭാര്യ: സുമയ്യ. മക്കൾ: ബസ്വരിയ്യ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദു സലാം, അബുബക്കർ, ഹംസ. ...
Other

സ്കൂൾ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ സംഘട്ടനം, 10 പേർക്ക് പരിക്ക്

തിരൂരങ്ങാടി: ചെമ്മാട് സ്കൂൾ വിദ്യാർഥികളും നാട്ടുകാരായ യുവാക്കളും തമ്മിൽ സംഘട്ടനം, പത്തിലേറെ പേർക്ക് പരിക്ക്. നാഷണൽ സ്കൂളിലെ വിദ്യാർഥികളും പരിസര പ്രദേശത്തെ യുവാക്കളും തമ്മിലാണ് സംഘർഷമുണ്ടായത്. ഇരു കൂട്ടരും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ എത്തുകയായിരുന്നു. ചാവി കൊണ്ട് കുത്തിയതായും ബ്ലേഡ് കൊണ്ട് വരഞ്ഞതായും പരിക്കേറ്റവർ പറയുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെച്ചും പിന്നീട് സംഘർഷാവസ്ഥ ഉണ്ടായി. പരിക്കേറ്റവരുടെ ബന്ധുക്കൾ ആശുപത്രിയിൽ രാത്രി എത്തിയപ്പോൾ ഇവിടെ വെച്ച് വാക്കു തർക്കം ഉണ്ടാകുകയായിരുന്നു. പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ...
Local news

പൊതിച്ചോറ് വിതരണത്തിനിടെ ഡി വൈ എഫ് ഐ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം

തിരൂരങ്ങാടി : താലൂക് ആശുപത്രിയിൽ ഡി വൈ എഫ് ഐ പൊതിച്ചോറ് വിതരണത്തിനിടെ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം. പൊതിച്ചോറ് വിതരണത്തിനുള്ള വാഹനം പാർക്ക് ചെയ്തതിനെ തുടർന്നാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ ഹൗസിങ് ഓഫീസർ സന്ദീപും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. ബ്ലോക്ക് ഡി വൈ എഫ് ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 271 ദിവസമായി താലൂക്ക് ആശുപത്രിയിൽ ഉച്ചയ്ക്ക് പൊതിച്ചോറ് നൽകുന്നുണ്ട്. ഉച്ചയ്ക്ക് ഗേറ്റിന് സമീപത്ത് വെച്ചാണ് ചോറ് വിതരണം ചെയ്യുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ചോറ് നൽകുന്നത്. ഇത്തരത്തിൽ കഴിഞ്ഞ 5 ന് ചോറ് വിതരണം ചെയ്യുന്നതിനിടെയാണ് തർക്കമുണ്ടായത്. ഗേറ്റിന് സമീപം വാഹനം നിർത്തി വിതരണം ചെയ്യുന്നതിനിടെ ആൾകൂട്ടമുണ്ടായിരുന്നു. ഇത് കണ്ട് എത്തിയ സിഐ ഡി വൈ എഫ് ഐ പ്രവർത്തരോട് ഇക്കാര്യം ചോദിച്ചതിനെ തുടർന്ന് വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു. സി ഐ അസഭ്യം പറഞ്ഞതായി ഡി വൈ ...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ശുദ്ധജല പ്രശ്നം: 50 ലക്ഷം രൂപയുടെ പ്രവൃത്തി ടെൻഡർ ചെയ്യും

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ ശുദ്ധജല പ്രശ്നം പരിഹരിക്കാൻ റോഡിന് മുകളിലൂടെ പൈപ്പിട്ട് ജലം എത്തിക്കാൻ തീരുമാനം. ഇതിനായി 50 ലക്ഷം രൂപയുടെ പ്രവൃത്തി ഉടൻ ടെൻഡർ ചെയ്യാൻ കെ പി എ മജീദ് എം എൽ എ യുടെ നേതൃത്വത്തിൽ ചേർന്ന വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. ആശുപത്രിയിൽ വെള്ളമില്ലാത്തതിനാൽ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇപ്പോൾ ദിവസം 40000 ലിറ്റർ വെള്ളം പണം കൊടുത്തു ലോറിയിൽ അടിക്കുകയാണ്. ഇതേ തുടർന്നാണ് അടിയന്തരമായി പ്രവൃത്തി നടത്താൻ തീരുമാനിച്ചത്. കരിപറമ്പിലെ ടാങ്കിൽ നിന്നും ആശുപത്രി യിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ടാങ്കിലേക്ക് വെള്ളം എത്താത്തതാണ് പ്രശ്നം. പൈപ്പിൽ ചോർച്ചയുള്ളതാണ് കാരണം. ചോർച്ച കണ്ടെത്തണമെങ്കിൽ റോഡ് പൊളിക്കണം. പുതിയ റോഡ് ആയതിനാൽ റോഡ് പൊളിക്കാൻ അനുമതി കിട്ടാത്തതിനാൽ ചോർച്ച കണ്ടെത്തൽ വൈകും. അത് വരെ ആശുപത്രിയിൽ വെള്ളം കിട്ടതാകും. ഇത് ഗുരുതര പ്രതിസന്ധി ആകുമെന്നതിന...
Other

പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

സമയക്രമം തെറ്റിക്കുന്ന ബസുകൾക്കെതിരെയും നടപടി പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. പരപ്പനങ്ങാടി ചെട്ടിപടി റൂട്ടിൽ സ്ഥിരമായി സമാന്തര സർവീസ് നടത്തുന്നുണ്ടെന്ന വ്യാപകമായ പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥർ മഫ്തിയിലും അല്ലാതെയും പരിശോധന നടത്തിയത്. തിരൂരങ്ങാടി ജോയിൻ്റ് ആർ.ടി.ഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശ പ്രകാരം എം.വി ഐ എം.കെ പ്രമോദ് ശങ്കർ, എ.എം.വി.ഐ മാരായ കെ സന്തോഷ് കുമാർ, കെ അശോക് കുമാർ, എസ് ജി ജെസി, ടി മുസ്തജാബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.  പരിശോധനയിൽ പാരലൽ സർവീസ് നടത്തിയ മൂന്ന് ഓട്ടോറിക്ഷകൾക്കെതിരെയുള്ള നടപടിയിൽ 9000 രൂപ പിഴ ഈടാക്കി. പരപ്പനങ്ങാടി കോഴിക്കോട് റൂട്ടിൽ സമയക്രമം തെറ്റിച്ച് സർവീസ് നടത്തിയ ബസിനെതിരെയും ഉദ്യോഗസ്ഥർ നടപടിയെടുത്തു. ഫെയർ മീറ്റർ ഘടിപ്പിക്കാത്ത നാല് ഓട്ടോറിക്ഷകൾക്കെതിരെയു...
Accident

പത്രവിതരണത്തിനിടെ സ്കൂട്ടറിന് പിറകിൽ വണ്ടിയിടിച്ചു മധ്യവയസ്‌കൻ മരിച്ചു

തിരൂരങ്ങാടി : പത്ര വിതരണത്തിനിടെ സ്കൂട്ടറിന് പിറകിൽ വണ്ടിയിടിച്ചു മധ്യവയസ്‌കൻ മരിച്ചു. ചെമ്മാട് മസ്ജിദ് റോഡ് കേന്ദ്രമദ്രസക്ക് സമീപം താമസിക്കുന്ന ചുണ്ടൻ വീട്ടിൽ മുഹമ്മദ് അലി (65) യാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലരയ്ക്ക് ചെമ്മാട് പരപ്പനങ്ങാടി റോഡിൽ സമോറ ബാറിന് സമീപത്ത് വെച്ചാണ് അപകടം. വിതരണം ചെയ്യാനുള്ള പത്രവുമായി ടി വി എസ് സ്കൂട്ടറിൽ പോകുമ്പോൾ പിറകിൽ നിന്ന് വന്ന വണ്ടിയിടിക്കുകയായിരുന്നു. നിലത്തേക്ക് തെറിച്ചു വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അല്പം മുമ്പാണ് മരിച്ചത്. പത്രവിതരണം കഴിഞ്ഞ ശേഷം ചെമ്മാട് മാർക്കറ്റിൽ കപ്പ കച്ചവടവും നടത്തിയിരുന്നു. കഴിഞ്ഞ മുപ്പത്തിമൂന്ന് വർഷമായി ചെമ്മാട് തൃക്കുളം പ്രദേശത്ത് പത്രവിതരണം നടത്തികൊണ്ടിരിക്കുകയായിരുന്ന ഇദ്ധേഹംചെമ്മാട് മൽസ്യ മാർക്കറ്റിലെ കപ്പ വിൽപ്പനക്കാരനുമായിരുന്നു.ഭാര്യ ഹലീമമക്കൾ, അബ്ദുൽ ഖാദർ, ...
Kerala, Other

കേരളത്തെ കലാപഭൂമിയാക്കാനുള്ള കോൺഗ്രസ് ബിജെപി കൂട്ടുകെട്ടിനെതിരെ എഐവൈഎഫ് പ്രതിഷേധം

തിരൂരങ്ങാടി: കേരളത്തെ കലാപഭൂമിയാക്കാനുള്ള കോൺഗ്രസ് ബിജെപി കൂട്ടുകെട്ടിനെതിരെയും,മുഖ്യമന്ത്രിക്കെതിരായ അക്രമത്തിലും പ്രതിഷേധിച്ചായിരുന്നു ചെമ്മാട്ടങ്ങാടിയിൽ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ സമരം എ.ഐ.വൈ.എഫ്.ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡണ്ട് ചാന്തിനി വെട്ടൻ അധ്യക്ഷം വഹിച്ച പരിപാടിയിൽ ശാഫി വി.പി സ്വാഗതവും മണ്ഡലം ജോയിൻ സെക്രട്ടറി മുസ്തഫ മാളിയേക്കൽ നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് യൂനസ് കൊടിഞ്ഞി, സനജ് കറുത്തോൻ, ഷാഫി നരിക്കോടൻ, വസീം, തുടങ്ങിയവർ നേതൃത്വം നൽകി. ...
Local news

മമ്പുറം കുടുംബശ്രീ പെൺവിരുന്ന് നവ്യാനുഭവമായി

എആർ നഗർ: സ്ത്രീകളെ സ്വയം പര്യാപ്തരാക്കി വാർഡിൽ സ്ത്രീ സംരംഭകരെ വാർത്തെടുക്കുക, പുതിയ തൊഴിൽ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ മമ്പുറം പത്തൊമ്പതാം വാർഡ് കുടുംബശ്രീ നടത്തിയ പെൺവിരുന്ന് പുതിയ അനുഭവമായി. പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാവുങ്ങൽ ലിയാകത്തലി ഉദ്ഘാടനം നിർവഹിച്ചു.. വാർഡ് മെമ്പർ ജുസൈറ മൻസൂർ അധ്യക്ഷത വഹിച്ചു. 20 വർഷമായി അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിൽ സേവനമനുഷ്ടിച്ച കുടുംബശ്രീ ചെയർ പേഴ്സണൽ സൈഫുന്നീസ,14 വർഷമായി സാക്ഷരത പ്രേരകായി തുടരുന്ന ദേവി എന്നവരെ ആദരിച്ചു. വാർഡിൽ എന്നും കുടുംബശ്രീയുമായി സഹകരിക്കുന്ന വാർഡ് മെമ്പർ ജൂസൈറ മൻസൂറിനും CDS മെമ്പർ ജിസിലിക്കും കുടുംബശ്രീ പ്രവർത്തകർ സ്നേഹാദരം നൽകി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജ സുനിൽ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റഷീദ് കൊണ്ടാണത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹനീഫ വാർഡ് മെമ്...
Accident

പതിനാറുങ്ങലിൽ വാഹനാപകടം; കാൽനട യാത്രക്കാരിക്കും ബൈക്ക് യാത്രക്കാരനും ഗുരുതര പരിക്ക്

ചെമ്മാട് പരപ്പനങ്ങാടി റോഡിൽ പതിനാറുങ്ങ ലിൽ കാൽനട യാത്രക്കാരിയെ ബൈക്കിടിച്ചു മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഷാനവാസ് (20), കാല്നടയാത്രക്കാരി ഹോം നഴ്സ് കൊല്ലം സ്വദേശി ഷാനിഫ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ...
Local news

നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി കുഴൽകിണർ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി മുനിസിപ്പൽ എട്ടാം ഡിവിഷനിൽ കല്ലുപറമ്പൻ പർവേസ്‌ വിട്ട് നൽകിയ സ്ഥലത്ത് കല്ലുപറമ്പൻ ബദറുദ്ദീന്റെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച കുഴൽ കിണറിൽ നിന്നുള്ള കുടിവെള്ളത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി നിർവ്വഹിച്ചു. ധാരാളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്ന രീതിയിൽ നടത്തിയ ക്രമീകരണങ്ങളിൽ ചെയർമാൻ സന്തുഷ്ടി രേഖപ്പെടുത്തി. എട്ടാം ഡിവിഷൻ കൗൺസിലർ പി.ടി. ഹംസ, കൗൺസിലർ ജാഫർ കുന്നത്തേരി, കല്ലുപറമ്പൻ പർവേസ്, പച്ചക്കറി ഇബ്രാഹീം കുട്ടി ഹാജി, കൊല്ലഞ്ചേരി ജലീൽ ഹാജി, സമദ് കാരാടൻ, മുജീബ് മനരിക്കൽ, ഗഫൂർ പാറേങ്ങൽ, കെ.പി. മുസ്തഫ, മാളിയേക്കൽ സിദ്ധീഖ്, മൊയ്തീൻ കുട്ടി കരിപറമ്പത്ത്, ടി.പി. അഷ്‌റഫ്, കെ. ഫൈസൽ, വി.പി. ഷംസുദ്ദീൻ, ഇകെ. അയ്യൂബ്, സൈനുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു. ...
Other

ഇസ്തിരികടയിൽ തീപിടിത്തം, വസ്ത്രങ്ങൾ പൂർണമായും കത്തിനശിച്ചു

ഇസ്തിരി കടക്ക് തീപിടിച്ചു കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. തിരുരങ്ങാടി ചെമ്മാട് റോഡിൽ മമ്പുറം ആസാദ് നഗറിലെ ഇസ്തിരി കടയാണ് തീ പിടിച്ച് കത്തിനശിച്ചത്. ഞാറാഴ്ച രാതി 12 മണിയോടെയാണ് സംഭവം. രാത്രി ഫുട്ബോൾ കളി കഴിഞ്ഞ് അത് വഴി പോകുന്ന യുവാക്കളാണ് കടയിൽ നിന്നും തീ കത്തുന്നത് കണ്ടത്. ഇവർ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചതിനെ തുടർന്ന് ഇവരെത്തി തീ അനക്കുകയായിരുന്നു. കടപുർണമായും കത്തിനശിച്ചിട്ടുണ്ട്. ഇതിനകത്ത് ഉണ്ടായിരുന്ന എല്ലാ ഡ്രസ്സുകളും കത്തിചാമ്പലായി. യു.പി.സ്വദേശി സഞ്ജയ് ആണ് കട നടത്തുന്നത്. ഷൊർട് സർക്യൂട്ട് ആണ് കാരണമെന്നാണ് നിഗമനം. ...
Gulf

ചെമ്മാട് സ്വദേശി സൗദിയിൽ മരിച്ചു

ചെമ്മാട് സൻമനസ് റോഡ് പരേതനായ കല്ലുപറമ്പൻ മുഹമ്മദിന്റെ മകൻ ഹുസൈൻ (55) മക്കയിൽ നിര്യാതനായി.ഭാര്യ: ആരിഫമക്കൾ : ഹാഫിയ, അൻസില, ഹുസ്ന , ഇബ്രാഹിം, സയാൻ .മരുമക്കൾ: ഹുസൈൻ കരിപറമ്പ്, റഷീദ് വേങ്ങര.മാതാവ്: ഹലീമസഹോദരങ്ങൾ: ഇസ്മായിൽ, സിദീഖ് (OICC സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി) , ഖാലിദ് ( ഷാലു ബേക്കറി , ചെമ്മാട് ), ഖദീജ, സുബൈദ, നുസൈബ . നാളെ മക്കയിൽ ഖബറടക്കും. ...
Obituary

ചരമം: ചെരിച്ചിയിൽ മുസ്തഫ ചെമ്മാട്

മുസ്തഫ തിരൂരിങ്ങാടി : ചെമ്മാട് സി കെ നഗറിലെ ചെരിച്ചിയിൽ മുസ്തഫ (55 നിര്യാതനായി ഭാര്യ:സൈനബമക്കൾ : അഫ്സൽ, അസ്‌ലം, അശ്ഫാഖ് , അദ്നാൻ,അഫീഫ.മരുമക്കൾ : ഫസ് ലു ചെമ്പ്ര തിരൂർ,ഫൈറൂസഖബറടക്കം ഇന്ന് കാലത്ത് 8-30 ന്തിരൂരങ്ങാടി വലിയ പള്ളി ഖബർസ്ഥാനിൽ
Other

ജില്ല പൈതൃക മ്യൂസിയം മാർച്ചിൽ ഉദ്ഘാടനം ചെയ്യും: മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരൂരങ്ങാടി: ജില്ലാ പൈതൃക മ്യൂസിയം മാർച്ചിൽ ഉദ്‌ഘാടനം ചെയ്യുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ ഹജൂർ കച്ചേരി കെട്ടിടത്തിന്റെ സംരക്ഷിത പ്രവർത്ത നങ്ങളാണ് നടത്തുന്നത്. ഇത് ഒരു വർഷം കൊണ്ട് 90 % പൂർത്തിയായി. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. ഇനി ചുറ്റുമതിലിന്റെയും ടൈൽ പതിക്കുന്നതിന്റെയും പ്രവൃത്തിയാണ് ബാക്കിയുള്ളത്. ഇതിന്റെ പ്രവൃത്തി 3 ദിവസത്തിനുള്ളിൽ തുടങ്ങും. നേരത്തെ രൂപകൽപ്പന ചെയ്തതിൽ നിന്ന് വ്യത്യസ്തമായി കെട്ടിടത്തിന്റെ പൗരണികതക്ക് യോജിച്ച തരത്തിൽ ചുറ്റുമതിൽ ആകർഷകമായ തരത്തിലുള്ളതാക്കി മാറ്റാൻ ഭേദഗതി വരുത്തിയിട്ടുണ്ട്. അതു സംബന്ധിച്ച് കരാറുകാരന് വേണ്ട നിർദേശങ്ങൾ നൽകുന്നതിന് പുരാവസ്തു വകുപ്പ് കൺസർവേഷൻ എഞ്ചിനിയർ, അസിസ്റന്റ് എഞ്ചിനിയർമാർ എന്നിവർ ബുധനാഴ്ച ഹജൂർ കച്ചേരി സന്ദർശിച്ചിരുന്നു. https://youtu.be/Fw7KCwhhzRY മന്ത്രി അഹമ്മദ് ദ...
Crime

1.140 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി ചെമ്മാട്ട് നിന്നും പിടിയിലായി

പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയും പാർടിയും തിരൂരങ്ങാടി ചെമ്മാട് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിനു സമീപത്തുള്ള കോട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ 1.140 ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിലായി. വെസ്റ്റ് ബംഗാൾ, മുർഷിദാബാദ് ജില്ലയിലെ റാണിപൂർ താലൂക്ക് ഹെരംപൂർ സ്വദേശി ഇറാജ് ( 40) എന്നയാളെയാണ് കഞ്ചാവ് വിൽപനക്കിടെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെമ്മാട് ഭാഗങ്ങളിൽ വ്യാപകമായി കഞ്ചാവെത്തിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണെന്നും രണ്ടാഴ്ച കൂടുമ്പോൾ സ്വദേശത്തേക്കാണെന്ന് പറഞ്ഞ് കഞ്ചാവ് കടത്ത് പതിവാക്കിയ ആളാണ് പിടിയിലായതെന്നും ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര അറിയിച്ചു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ പ്രജോഷ് കുമാർ. ടി, പ്രഗേഷ് പി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനരാജ് കെ, നിധിൻ സി, ദിദിൻ എം.എം, വിനീഷ് പി.ബി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു പി, ലിഷ പി.എം ...
Accident

എംഎസ്എഫ് നേതാവ് ട്രെയിൻ തട്ടി മരിച്ചു

തിരൂരങ്ങാടി : ചെമ്മാട് സി കെ നഗർ സ്വദേശി കെ വി മുഹമ്മദ് അസ്‌ലം എന്ന കെ വി എം അസ്‌ലം ആണ് പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി മരിച്ചത്. msf തിരൂരങ്ങാടി മണ്ഡലം മുൻ പ്രസിഡന്റും കോഴിക്കോട് ഫാറൂഖ് കോളേജ് മുൻ യൂണിയൻ ചെയർമാനുമായിരുന്നു. ഇന്ന് രാവിലെ ട്രെയിൻ തട്ടിയ നിലയിൽ കാണുകയായിരുന്നു. സി കെ നഗർ ഗ്രീൻ ട്രക്ചജ് കൾച്ചറൽ സെന്റർ ഭാരവാഹി ആയിരുന്നു. അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു. ...
Local news

എ ഐ വൈ എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൂട്ടയോട്ടം ആവേശകരമായി

തിരൂരങ്ങാടി: 13-14 തിയതികളിലായി മലപ്പുറത്ത് വെച്ച് നടക്കുന്ന ജില്ലാ സമ്മേളന പ്രചരണാർത്ഥമാണ് എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യ കൂട്ടയോട്ടം സംഘടിപ്പിച്ചത്. ഇന്ത്യയുടെ വീണ്ടെടുപ്പിന് പോരാട്ടമാണ് മാർഗ്ഗം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചും. അവകാശ സംരക്ഷണത്തിന് വേണ്ടി ഇന്ത്യൻ തെരുവുകളിൽ സമരത്തിലേർപെട്ട മുഴുവൻ സമര ഭടൻന്മാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് എ.ഐ.വൈ.എഫ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. പി.എസ്.എം.ഒ കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച കൂട്ടയോട്ടം സി.പി.ഐ തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി ജി.സുരേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ചെമ്മാട് കിസാൻ കേന്ദ്രത്തിൽ നടന്ന സമാപന പരിപാടി നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി വിവേക്.എം സ്വാഗതവും, പ്രസിഡന്റ് ഷഫീഖ് ചെമ്പൻ അധ്യക്ഷതയും വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ എം.പി സ്വാലിഹ്...
error: Content is protected !!