Friday, August 28

Tag: Chemmad

സീരിയലില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ഫ്‌ളാറ്റിലെത്തിച്ച് പീഢനം; ചെമ്മാട് സ്വദേശികള്‍ക്കായി അന്വേഷണം
Crime, Information

സീരിയലില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ഫ്‌ളാറ്റിലെത്തിച്ച് പീഢനം; ചെമ്മാട് സ്വദേശികള്‍ക്കായി അന്വേഷണം

സീരിയലില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചെമ്മാട് സ്വദേശികളായ രണ്ടു പ്രതികള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കോട്ടയം സ്വദേശിയായ ഇരുപത്തിനാലുകാരിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്തു. ഈ മാസം നാലിനാണു സംഭവം. കണ്ണൂര്‍ സ്വദേശിയായ സിനിമ സീരിയല്‍ അഭിനേത്രിയാണ് കോട്ടയം സ്വദേശിയായ പരാതിക്കാരിയെ പ്രതികളുമായി പരിചയപ്പെടുത്തിയത്. സിനിമ-സീരിയല്‍ നടിയെ പരിചയപ്പെട്ട യുവതി കോട്ടയത്തു നിന്ന് ആദ്യം കണ്ണൂരിലെത്തുകയായിരുന്നു. കോഴിക്കോട്ടെ നിര്‍മാതാവിനെ കണ്ടാല്‍ സിനിമ യില്‍ അവസരം ലഭിക്കുമെന്നു നടി പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും കോഴിക്കോടെത്തി. രണ്ടു ദിവസം റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോസ്റ്റലില്‍ താമസിച്ചു പിന്നീടു കാരപ്പറമ്പിലെ ഫ്‌ലാറ്റില്‍ നിര്‍മാതാവ് എത്തിയതായി അറിയിക്കുകയും യുവതികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ നിന്ന് ഉച്ചയ്ക്ക് 1.30 ...
Accident

ചെമ്മാട്ട് ഓട്ടോ മതിലിൽ ഇടിച്ചു മറിഞ്ഞു സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്

തിരൂരങ്ങാടി : നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ചു മറിഞ്ഞു 10 വിദ്യാർത്ഥികൾക്ക് പരിക്ക്. ഇന്ന് രാവിലെ ചെമ്മാട് കോഴിക്കോട് റോഡിൽ വെച്ചാണ് അപകടം. ചെമ്മാട് കുതബുസമാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥി കളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. തെയ്യാല, ഓമച്ചപ്പുഴ ഭാഗങ്ങളിലുള്ള കുട്ടികളാണ്. വിദ്യാർ ഥി കളെയും ഡ്രൈവറെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല....
Information

ഉംറക്ക് പോയ ചെമ്മാട് സ്വദേശിയായ സ്ത്രീ മക്കയില്‍ മരണപ്പെട്ടു

തിരൂരങ്ങാടി : ഈ കഴിഞ്ഞ ജനുവരി അവസാനം നാട്ടില്‍ നിന്ന് ഉംറക്ക് പോയ ചെമ്മാട് സി കെ നഗര്‍ സ്വദേശി കാവുങ്ങല്‍ സൈതലവി ഹാജിയുടെ ഭാര്യ പാക്കട റുഖിയ (66) അസുഖ ബാധിതയായി മക്കയില്‍ ഓരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍ : ഫൈസല്‍ ജിദ്ദ, നിസാര്‍, സീനത്, നജ്മുന്നീസ, ഫര്‍സാന. മരുമക്കള്‍ : ഗഫൂര്‍ മമ്പുറം, റഫീഖ് തെന്നല, ഇസ്മായില്‍ അച്ഛനമ്പലം, റഷീദ, ജസ്ന...
Other

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: ആള് മാറി ജപ്‌തി ചെയ്ത നടപടി റദ്ദാക്കി

തിരൂരങ്ങാടി : പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമത്തിന്റെ നഷ്ടപരിഹാരം ഈടാക്കുന്നതിന് വേണ്ടി ആള് മാറി ജപ്തി ചെയ്ത നടപടി തഹസിൽദാർ റദ്ദാക്കി. താലൂക്കിൽ എടരിക്കോട് പഞ്ചായത്ത് അംഗം ചെട്ടിയാം തൊടി അഷ്റഫ്, ചെമ്മാട് സി കെ നഗർ പള്ളിയാളി മൊയ്‌ദീൻ കുട്ടി എന്നിവരുടെ വീടും സ്ഥലവും ജപ്തി ചെയ്ത നടപടിയാണ് റദ്ദാക്കിയത്. അഷ്റഫ് മുസ്ലിം ലീഗ് പ്രവർത്തകനും മൊയ്‌ദീൻ കുട്ടി കാന്തപുരം വിഭാഗം സുന്നി പ്രവർത്തകനുമാണ്. പോപുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത തങ്ങളുടെ സ്വത്തുക്കൾ ജപ്തി ചെയ്തതിനെതിരെ ഇരുവരും പരാതി നൽകിയിരുന്നു. ആഭ്യന്തര വകുപ്പ് നൽകിയ പട്ടികയിൽ ഉൾപ്പെട്ടത് കൊണ്ടാണ് നടപടി എന്നാണ് പറഞ്ഞിരുന്നത്. പരാതിയെ തുടർന്ന് നടത്തിയ പുന പരിശോധന യിൽ ആണ് ഇവർ നിരപരാധികൾ ആണെന്ന് വ്യക്തമായത്. ഇതേ തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ പി.ഒ.സാദിഖ് ജപ്തി നടപടി റദ്ദാക്കി ഉത്തരവിറക്കി. ഇന്ന് വില്ലേജ് ഓഫീസർമാർ ഇരുവർക്കും ഉത്തരവ് കൈമാറും...
Accident

തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം; 3 വാഹനങ്ങൾ അപകടത്തിൽ പെട്ടു

തിരൂരങ്ങാടി: തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം. മിനി ലോറിയും ബൈക്കുകളും അപകടത്തിൽ പെട്ട് 2 പേർക്ക് പരിക്കേറ്റു.ഇന്നലെ വൈകിട്ട് 6.15 ഓടെയാണ് അപകടം.  പരപ്പനങ്ങാടി നിന്ന് ചെമ്മാട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയിൽ ബൈക്ക് ഹാൻഡിൽ തട്ടി നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിൽ ഇടിച്ച് സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ പതിനാറുങ്ങൽ സ്വദേശി കണ്ണംപറമ്പത്ത് ഇബ്രാഹിം കുട്ടി (37), പന്താരങ്ങാടി വടക്കുംപറമ്പത്ത് ജാഫറിനെ (49) യുംതിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ അപകടങ്ങൾ പതിവായിരിക്കുകയാണ്....
Other

തിരൂരിൽ ബസ് പണിമുടക്ക് തുടങ്ങി; കെ എസ് ആർ ടി സി അധിക സർവീസ് നടത്തും

തിരൂർ: സംയുക്ത ബസ് തൊഴിലാളി കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂർ ബസ്റ്റാൻഡിൽ സർവീസ് നടത്തുന്ന മുഴുവൻ ബസ്സിലെ തൊഴിലാളികളും ഇന്ന് പണിമുടക്കി. യാത്രക്കാരെ ബാധിക്കാതിരിക്കാൻ കെ എസ് ആർ ടി സി അധിക സർവീസ് ആരംഭിച്ചിട്ടുണ്ട്. മലപ്പുറം റോഡ്, തിരൂർ നഗരത്തിലെ റോഡ്, തിരൂർ ഏഴൂർ റോഡ് അടക്കമുള്ള റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക, തിരൂർ നഗരത്തിലെ തലതിരിഞ്ഞ ട്രാഫിക് പരിഷ്കരണം ഒഴിവാക്കുക, തിരൂർ ഏഴൂർ റോഡ് ഗതാഗത തടസ്സം രൂക്ഷമായ സാഹചര്യത്തിലും പാർക്കിന്റെ പേരിൽ റോഡ് നടപ്പാത അപകടകരമാം നിർമ്മിച്ചത് പൊളിച്ച് ഒഴിവാക്കുക, അനധികൃതമായി ആർടിഒ ഓഫീസുകളിൽ നിന്നും കൊടുക്കുന്ന വിദ്യാർത്ഥി കൺവെൻഷൻ നിറുത്തൽ ചെയ്ത അർഹരായ വിദ്യാർഥികൾക്ക് മാത്രം കൺവെൻഷൻ നൽകുക, തിരൂർ ബസ് സ്റ്റാൻഡിലെ ശുചിമുറി സ്ഥിരസംവിധാനത്തോട് കൂടി പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുക എന്നിവ അടക്കം ബസ് മേഖലക്കും പൊതു ജനങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്ന ...
Other

പോപ്പുലർഫ്രണ്ട് ഹർത്താൽ അക്രമം; ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്തും കണ്ടുകെട്ടി

തിരൂരങ്ങാടി : പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളെ തുടർന്ന് കേസിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ ജപ്തി ചെയ്തപ്പോൾ ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്തും കണ്ടു കെട്ടി. എടരിക്കോട് അഞ്ചാം വാർഡ് അംഗം ക്ലാരി സ്വദേശി ചെട്ടിയംതൊടി അഷ്‌റഫിന്റെ സ്വത്താണ് കണ്ടു കെട്ടിയത്. ഇദ്ദേഹത്തിന്റെ 6.46 ആർസ് സ്ഥലമാണ് കണ്ടുകെട്ടിയത്. തിരൂരങ്ങാടി തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ സംഘവും കോട്ടക്കൽ പോലീസും എത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. യഥാർത്ഥത്തിൽ ഇതേ അഡ്രസിലുള്ള മറ്റൊരു അഷ്റഫ് ആണത്രേ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ. ഇദ്ദേഹം എസ് ഡി പി ഐ സ്ഥാനർത്ഥിക്കെതിരെ മത്സരിച്ചാണ് വിജയിച്ചത് പോലും. റവന്യു അധികൃതർക്ക് ലഭിച്ച രേഖ പ്രകാരമാണ് നടപടി സ്വീകരിച്ചത് എന്ന് തഹസിൽദാർ പറഞ്ഞു. സംഭവത്തിൽ പരാതി നൽകുമെന്ന് അഷ്റഫ് പറഞ്ഞു. നടപടികൾക്കായി എത്തിയപ്പോൾ തന്നെ അധികൃതരോട് അഷ്‌റഫും നാട്ടുകാരും വിവരം ധരിപ്പിച്ചിരുന്നു. നിയമ നടപടി സ്വീകരിക്...
Obituary

ചെമ്മാട് ഖദീജ ഫാബ്രിക്‌സ് ഉടമ എം.എൻ.ഹംസ ഹാജി അന്തരിച്ചു

നാളെ 10 മുതൽ 12 വരെ ചെമ്മാട് കടകളടച്ച് ഹർത്താൽ ആചരിക്കും തിരൂരങ്ങാടി : ചെമ്മാട് ഖദീജ ഫാബ്രിക്സ് ഉടമ മെതുവിൽ നാലകത്ത് എം എൻ ഹംസ ഹാജി (87) നിര്യാതനായി.ജനാസ നിസ്ക്കാരം ഇന്ന് കാലത്ത് 11-30 ന് തിരൂരങ്ങാടി നടുവിലെ പള്ളിയിൽ. ഭാര്യ: ആഇശുമ്മ ഹജ്ജുമ്മ. മക്കൾ: അബ്ദുന്നാസർ , മുഹമ്മദ് അശ്റഫ് എന്ന കുഞ്ഞാവ ( തിരൂരങ്ങാടി മുനിസിപ്പാലിറ്റി ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി), നൗശാദ് എന്ന കുഞ്ഞുട്ടി (ടെക്സ്റ്റൈൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി), മൈമൂനത്ത് , ജമീല, അസ്മാബി, ശറഫുന്നിസ, പരേതനായ ഇസ്മാഈൽ. മരുമക്കൾ : യു.കെ. അബ്ദുറഹ്മാൻ ഹാജി നെല്ലിപ്പറമ്പ്, പഞ്ചിളി മൊയ്തുപ്പ കോട്ടക്കൽ, കുഞ്ഞി മുഹമ്മദ് ഹാജി കടുങ്ങല്ലൂർ, മഹ്ബൂബ് മേൽമുറി മലപ്പുറം, സമീറ മച്ചിങ്ങപ്പാറ, ഫൗസിയ മൊറയൂർ , ഉമ്മുസൽമ പച്ചാട്ടിരി. സഹോദരങ്ങൾ:എം എൻ കുഞ്ഞി മുഹമ്മദ് ഹാജി (കേരള മുസ്‌ലിം ജമാഅത്ത് ജില്ല ഫിനാൻസ് സെക്രട്ടറി), എം എൻ അബ്ദുർറശീദ് ഹാജി എന്ന...
Other

തിരൂരങ്ങാടി നഗരസഭ കുടുംബശ്രീ വാർഷികം സംഘടിപ്പിച്ചു 

തിരൂരങ്ങാടി നഗരസഭ സിഡിഎസ് കുടുംബശ്രീ 25 -ആം വാർഷികം ചെമ്മാട് ഗവൺമെൻ്റ് തൃക്കുളം ഹൈസ്കൂളിൽ നടന്നു. നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സിഡി എസ് ചെയർപേഴ്സൺ റംല കക്കടവത്ത് അധ്യക്ഷത വഹിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ റഷീദ, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സി,പി സുഹ്റാബി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഇസ്മായിൽ,  എം. സുജിനി, ഇ പി സൈതലവി, വഹീദ ചെമ്പ, നഗരസഭ സെക്രട്ടറി മനോജ്‌ കുമാർ, ജാഫർ കുന്നത്തേരി, ആമിന, ചിത്ര, ഹഫ്സ, ഗീത, എൻ യു എൽ എം സിറ്റി പ്രൊജക്റ്റ്‌ ഓഫീസർ ബീന, സിറ്റി മിഷൻ മാനേജർ വിബിത ബാബു, ബാങ്ക് മാനേജർ മാരായ ജിഷ്ണു (കാനറാ ബാങ്ക്, തിരൂരങ്ങാടി ), വിനീഷ് (കേരള ഗ്രാമീണ ബാങ്ക്, ചെമ്മാട് ), ഇമാമുദീൻ (തിരൂരങ്ങാടി സഹകരണ ബാങ്ക്), രാജലക്ഷ്മി ( വനിതാ സഹകരണ സംഘം, ചെമ്മാട് ), പ്രഭാകരൻ (എം ഡി സി ബാങ്ക്, ചെമ്മാട് ) എന്നിവർ സംസാരിച്ചു. മുൻ സിഡിഎസ് ചെയർപേഴ്ണായ ...
Accident

ബൈക്ക് ഓടയിലേക്ക് വീണ് തൊഴിലാളി മരിച്ചു

തിരൂരങ്ങാടി : മൂടിയില്ലാത്ത ഡ്രൈനേജിലേക്ക് ബൈക്ക് മറിഞ്ഞു ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു. ചെമ്മാട് - പരപ്പനങ്ങാടി റോഡിൽ തൃക്കുളം അമ്പലപ്പടിയിൽ ആണ് അപകടം. ഇതര സംസ്ഥാനക്കാരനായ സുച്ചന്ദ് രാജക് (34) ആണ് മരിച്ചത്. കൂടെയുള്ളയാൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒരു മണിക്കാണ് അപകടം. ഇരുവരും പരപ്പനങ്ങാടി നെടുവയിൽ താമസിക്കുന്നവരാണ്. ചെമ്മാട്ടെ ഹോട്ടൽ തൊഴിലാളികളാണ്. ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം. അമ്പലപ്പടിയിൽ ഏതാനും മീറ്റർ ഡ്രൈനേജ് തുറന്നിട്ട നിലയിലാണ്. റോഡ് വക്കിനോട് ചേർന്നായതിനാൽ പെട്ടെന്ന് ശ്രദ്ധയിൽ പെടില്ല. മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്....
Other

അന്റാർട്ടിക്കയിലെ സാറ്റലൈറ്റ് പര്യവേക്ഷണ ദൗത്യ സംഘത്തിൽ ചെമ്മാട് സ്വദേശിയും

തിരൂരങ്ങാടി: അന്റാർട്ടിക്കയിലെ സാറ്റലൈറ്റ് പര്യവേക്ഷണ ദൗത്യ സംഘത്തിൽ തിരൂരങ്ങാടി സ്വദേശിയും. പൊന്നാനി എം.ഇ.എസ്. എം കോളജ് മുൻ പ്രിൻസിപ്പലും ചെമ്മാട് സ്വദേശിയുമായ എം എൻ മുഹമ്മദ് കോയയുടെയും, കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളജ് പ്രൊഫസറും പാലക്കാട് കപ്പൂർ മാരായമംഗലം സ്വദേശി സി.എം സാജിതയുടെയും മകൻ സഹൽ മുഹമ്മദാണ്‌ ഐ.എസ്.ആർ.ഒ.യുടെ സ്വന്തം ഗ്രൗണ്ട് സ്റ്റേഷനായ അന്റാർട്ടിക് ഗ്രൗണ്ട് എർത്ത് ഒബ്സർ വേഷനി(എ.ജി.ഇ.ഒ.എസ്)ൽ നടക്കുന്ന പര്യവേക്ഷണ സംഘത്തിലുള്ളത്.ബംഗളൂരു ഐ.എസ്. ആർ.ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റവർക്കിൽ ശാസ്ത്രജ്ഞനായ സഹൽ നവംബറിലാണ് ഇന്ത്യൻ സാറ്റ ലൈറ്റിന്റെ നിയന്ത്രണത്തിനും ഡേറ്റ കൈകാര്യം ചെയ്യലിനുമായി അന്റാർട്ടിക്കയിലെ സ്റ്റേഷനിലെത്തിയത്. ഇവിടെ 1989 ൽ സ്ഥാപിച്ച മൈത്രീ സ്റ്റേഷ്നും 2012-ൽ സ്ഥാപിച്ച ഭാരതി സ്റ്റേഷനുമാണ് ഇന്ത്യക്കുള്ളത്. ഗോവ, ഹൈദരാബാദ് എന്നി വിടങ്ങളിലെ പ്രവർത്തന മികവിന്റെ കൂടി...
Other

സിബാഖ് ദേശീയ കലോത്സവം; മീഡിയ ഓഫീസ് തുറന്നു

ചെമ്മാട്: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ സിബാഖ് ദേശീയ കലോത്സവത്തിന്റെ മീഡിയ റൂംതിരൂരങ്ങാടി പ്രസ്സ് ക്ലബ് പ്രസിഡന്റ യു.എ റസാഖ് ഉദ്ഘാടനം ചെയ്തു.അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന കലോത്സവത്തിന്റെ ദൃശ്യ കലാ വിരുന്നുകളെ വിദ്യാര്‍ഥികളിലേക്ക് തനിമ നഷ്ടപ്പെടാതെ എത്തിക്കുക എന്നതാണ് മീഡിയ വിംഗിന്റെ ദൗത്യം.മീഡിയ വിംഗിന് കീഴിലായി മീഡിയ ബുള്ളറ്റിന്‍, ഫോട്ടോഗ്രാഫര്‍സ്, വീഡിയോഗ്രാഫര്‍സ്, സോഷ്യല്‍ മീഡിയ കണ്‍ട്രോളര്‍സ് തുടങ്ങി വ്യത്യസ്ത ഉപ വിംഗുകളിലായി നൂറോളം വരുന്ന പ്രവര്‍ത്തകരാണ് പ്രവര്‍ത്തനത്തിനുള്ളത്.സിബാഖ് കണ്‍വീനര്‍ ഡോ. ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, ഡോ. ജാബിര്‍ കെ.ടി ഹുദവി, അബ്ദന്നാസര്‍ ഹുദവി, മുഹമ്മദലി ഹുദവി വേങ്ങര, മാധ്യമ പ്രവര്‍ത്തകരായ രജസ്ഖാന്‍ മാളിയാട്ട്, ഷനീബ് മൂഴിക്കല്‍, ഗഫൂര്‍ കക്കാട്, പ്രശാന്ത്, അനസ് ചെമ്മാട് തുടങ്ങിയവര്‍ സംബന്ധിച്ചു....
Other

ട്രാഫിക് നിയമം തെറ്റിച്ച് മന്ത്രിയുടെ വാഹനം; മമ്പുറത്ത് ഗതാഗത കുരുക്ക്

തിരൂരങ്ങാടി: മലപ്പുറം-പരപ്പനങ്ങാടി സംസ്ഥാന പാതയിലെ മമ്പുറം ഒണ്‍വേ റോഡിലൂടെ നിയമം ലംഘിച്ച് മന്ത്രിയും പൈലറ്റ് വാഹനവും എത്തിയത് ഏറെ നേരം ഗതാഗത കുരുക്കിനിടയാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരം 5 നാണ് മന്ത്രി വി.അബ്ദുറഹ്മാന്റെ വാഹനവും അകമ്പടിയായുള്ള താനൂർ പോലീസിന്റെ വാഹനവും ട്രാഫിക് നിയമം ലംഘിച്ച് ഒൺവെയിലൂടെ വന്നത്. കക്കാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ചന്തപ്പടിയിൽ നിന്ന് മമ്പുറം ബൈപാസ് വഴിയാണ് ചെമ്മാട് ടൗണിലേക്ക് കടക്കേണ്ടത്. ചെമ്മാട് ഭാഗത്ത് നിന്നും കക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നേരെ ഒൺവെ വഴിയും പോകണം. എന്നാൽ ഇതിന് പകരം കക്കാട് ഭാഗത്ത് നിന്ന് വന്ന മന്ത്രിയുടെ വാഹനം നേരെ ഒൺവെ റോഡിലൂടെ വരികയായിരുന്നു. തിരൂരങ്ങാടി വലിയ പള്ളിയുടെയും കബർസ്ഥാന്റെയും ഇടയിലൂടെയുള്ള റോഡ് ഒരു വാഹനത്തിന് മാത്രം കടന്നു പോകാനുള്ള വീതിയെ ഉള്ളൂ. ഇതേ തുടർന്നാണ ഒൺവെ ആക്കിയതും ബൈപാസ് റോഡ് നിര്മിച്ചതും. ഒൺവെ തെറ്റിച്ച് വരുന്ന വ...
Crime

ബിജെപി നേതാവിന്റെ വധം; ചെമ്മാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു

തിരൂരങ്ങാടി : പാലക്കാട് ബിജെപി നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെമ്മാട് സ്വദേശി ജലീലിനെയാണ് കസ്റ്റഡിയിൽ എടുത്തത്. കേസിലെ പ്രതിയായ ഖാജ ഹുസൈൻ എന്നയാളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾക്ക് താമസ സൗകര്യം ഒരുക്കിയതിനാണ് ജലീലിനെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് അറിയുന്നത്. ഇന്ന് ഉച്ചയ്ക്ക് പാലക്കാട് ഡി വൈ എസ് പി യാണ് ചെമ്മാട്ടെത്തി ജലീലിനെ കസ്റ്റഡിയിൽ എടുത്തത്....
Accident, Breaking news

ചെമ്മാട് കാറപകടം; വേങ്ങര സ്വദേശി മരിച്ചു

ചെമ്മാട് ബൈപാസ് റോഡിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു ഒരാൾ മരിച്ചു. വേങ്ങര വലിയോറ പുത്തനങ്ങാടി പാറമ്മൽ സ്വദേശി അഞ്ചുകണ്ടൻ പോക്കർ (75) ആണ് മരിച്ചത്. 2 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 4 നാണ് അപകടം. പോക്കറും 2 മക്കളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മരുമകൾ റഹ് മത്ത് 47), മകന്റെ മരുമകൻ പതിനാറുങ്ങൽ സ്വദേശി ഹാറൂൻ (28) എന്നിവർക്ക് പരിക്കേറ്റു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Malappuram

കൊണ്ടോട്ടി ടൗണിൽ 14 മുതൽ ഗതാഗത നിയന്ത്രണം

കൊണ്ടോട്ടി : കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കൊണ്ടോട്ടി ടൗണില്‍ ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തി നവംബര്‍ 14 മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം നിയന്ത്രിക്കുന്നു. പ്രവൃത്തി കഴിയുന്നത് വരെ കോഴിക്കോട് ഭാഗത്ത് നിന്നും എടവണ്ണപ്പാറ ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും കൊളത്തൂരില്‍ നിന്നും തിരിഞ്ഞ് മേലങ്ങാടി വഴി കൊണ്ടോട്ടി ടൗണിലൂടെ പോകണം. കോഴിക്കോട്, കണ്ണൂര്‍ ഭാഗത്ത് നിന്നും വരുന്ന ഭാരവാഹനങ്ങള്‍ രാമനാട്ടുകരയില്‍ നിന്നും കൂരിയാട്, വേങ്ങര വഴി തിരിഞ്ഞ് മലപ്പുറം ഭാഗത്തേക്ക് പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു....
Local news

രാജ്യത്തെ നിയമ ഭേദഗതികളും നികുതി നിര്‍ദേശങ്ങളും സഹകരണ മേഖലക്ക് തിരിച്ചടി: സി.ഇ.ഒ

തിരൂരങ്ങാടി : രാജ്യത്തെ നിയമ ഭേദഗതികളും നികുതി നിര്‍ദേശങ്ങളും സഹകരണ മേഖലക്ക് തിരിച്ചടിയാണെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) താലൂക്ക് സമ്മേളനം ആരോപിച്ചു.  പുതിയ ബേങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി  സഹകരണ മേഖലക്ക് ആശക ഉയര്‍ത്തുന്നതാണെന്നും പൊതുസമൂഹത്തെ തെറ്റിദ്ധാരണ പരത്തി സഹകരണ മേഖലയെ തകര്‍ക്കാന്‍ ആസുത്രിതവും ബോധപൂര്‍വ്വമായ ശ്രമം നടത്താന്‍  ശ്രമിക്കുന്നവരെ  തിരിച്ചറിയണമെന്നും സമ്മേളന പ്രമേയം ആവശ്യപ്പെട്ടു.   ചെമ്മാട് സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന  സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് പി.ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്യ്തു. പ്രസിഡന്‍റ് ഹുസൈന്‍ ഊരകം അധ്യക്ഷനായി. സഹകരികള്‍ക്കുള്ള ആദരം മുസ്ലിം ലീഗ് സംസ്ഥാന ജന സെക്രട്ടറി അഡ്വ.പി.എം.എ.സലാമും  സപ്ലിമെന്‍റ് പ്രകാശണം മുന്‍ വിദ്യാഭ്യാസ മന്ത്രി  പി.കെ.അബ്ദുറബ്ബും നിര്‍വഹിച്ചു.സി.ഇ.ഒ സംസ്ഥാന ജന സെക്രട്ടറി എ.കെ.മുഹമ്മദലി മുഖ്യപ്രഭാഷ...
Local news

തിരൂരങ്ങാടി താലൂക്ക് വികസന സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗംഭീര റാലി

തിരൂരങ്ങാടി താലൂക്ക് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ചെമ്മാട് ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. ബാൻഡ് വാദ്യവും സ്കേറ്റിങ്ങും ജാഥയെ ആകർഷകമാക്കി. https://youtu.be/CU851E4T6KE വീഡിയോ മമ്പുറം ബൈപാസിൽ നിന്നും തുടങ്ങി ചെമ്മാട് പഴയ കല്ലു പറമ്പൻ ബസ് സ്റ്റാന്റിൽ സമാപിച്ചു. ജനപ്രതിനിധികൾ, സർക്കാർ ജീവനക്കാർ , പൊലീസ് എക്‌സൈസ് , മോട്ടോർ വാഹന വകുപ്പ് , ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ , റെഡ് ക്രോസ്സ് , രാഷ്ട്രീയ മത സാമൂഹ്യ സന്നദ്ധ സംഘടനാ പ്രതിനിധികൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എസ് പി സി, ജെ ആർ സി, സ്കൗട്ട് , ഗൈഡ്‌സ് എന്നിവർ പങ്കെടുത്തു. സമാപന ചടങ്ങിൽ കെ പി എ മജീദ് എം എൽ എ അഭിവാദ്യം ചെയ്തു. താനൂർ ഡി വൈ എസ് പി മൂസ വള്ളിക്കാടൻ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. തഹസിൽദാർ പി ഒ സാദിഖ്, കെ. അബ്ദുൽ ജലീൽ പ്രസംഗിച്ചു. വിമുക്തി ജില്ലാ കോർഡിനേറ്റർ ബിജു അവബോധന ക്ലാസ് എടുത്തു. സന്ദേശ യാത്രക്ക് വികസന സമിതി ചെയർമാനും തിരുരങ്...
Accident

അങ്കമാലിയിൽ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ചെമ്മാട് സ്വദേശിനി മരിച്ചു

എറണാകുളം അങ്കമാലിയിൽ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു. മലപ്പുറം ചെമ്മാട് കോഴിക്കോട് റോഡ് സ്വദേശി കോരൻകണ്ടൻ ഷാഫിയുടെ ഭാര്യ കുറ്റൂർ നോർത്ത് സ്വദേശി അരീക്കൻ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൾ സലീന (38) ആണ് മരിച്ചത്. വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC രാവിലെ 5.45 ഓടെ അങ്കമാലി കെഎസ്ആ‍ര്‍ടിസി ബസ് സ്റ്റാൻഡിന് മുൻ വശത്തായിരുന്നു അപകടം. സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസിന് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിലെ ചില്ല് തകര്‍ന്ന് പിൻവശത്തിരുന്ന യാത്രക്കാരിയായ സെലീന ഷാഫി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സെലീനയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗദിയിൽ നിന്നും ഇന്നലെ രാത്രിയ...
Gulf, Obituary

ഉംറ തീർത്ഥാടനത്തിന് പോയ ചെമ്മാട് സ്വദേശിനി മദീനയിൽ മരിച്ചു

തിരൂരങ്ങാടി : ഉംറ തീർത്ഥാടനത്തിന് പോയ സ്ത്രീ മദീനയിൽ മരിച്ചു.ചെമ്മാട് ജമാഅത്ത് ഖിദ്‌മത്തുൽ ഇസ്ലാം വൈസ് പ്രസിഡന്റ് കുരിക്കൾ പീടിയേക്കൽ ഇബ്രാഹിം കുട്ടി ഹാജി എന്ന കുഞ്ഞാപ്പുവിന്റെ ഭാര്യ എം.ടി ശരീഫ (55)യാണ് മരിച്ചത്. വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KOWVzGWOBCkA0qoexmqAIV ഉംറ നിർവഹിക്കാനായി രണ്ടാഴ്ച്ച മുമ്പ് പോയതായിരുന്നു. കാലിന് സുഖമില്ലാത്തതിനാൽ തിങ്കളാഴ്‌ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.കബറടക്കം മദീനയിൽ.മക്കൾ : ഷിഹാബുദീൻ സാജിദ, സമീറമരുമക്കൾ : ഖമർ ശരീഫ് (സൗദി ), ഫഹീം (മലപ്പുറം ) മുഹ്സിന....
Other

ഡിവൈഎഫ്ഐ മേഖല പ്രസിഡന്റിനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി

നന്നമ്പ്ര : കൊടിഞ്ഞി കാളംതിരുത്തി സ്വദേശിയും സി പി എം കൊടിഞ്ഞി ബ്രാഞ്ച് അംഗവും ഡി വൈ എഫ് ഐ തിരൂരങ്ങാടി വെസ്റ്റ് മേഖല പ്രസിഡന്‍റുകൂടിയായ എം.പി സയ്യിദ് മുഹമ്മദ് സാബിത്തിന് നേരെ ലഹരിമാഫിയ സംഘം അപയപ്പെടുത്താനുളള ശ്രമമുണ്ടായതായി പരാതി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EmQnMrAHGkKALQ8QQgOH6N കഞ്ചാവടക്കമുളള മാരകമയക്കുമരുന്നു വില്‍പന സംഘത്തിലെ അംഗവും കൊലപാതകശ്രമത്തിന്‍റെ പേരില്‍ പോലീസ് അന്വേഷണത്തിലിരുന്നതുമായ പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചതിന്‍റെ പ്രതികാരമാണ് ഈ സംഘം ആക്രമിക്കാന്‍ കാരണം. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ കൊന്ന്കളയുമെന്ന ഭീഷണി മുഴക്കിയിരുന്നു ഈ സംഘം. ഇന്നലെ, കൊടിഞ്ഞി ഫാറൂഖ്നഗറിലെ അക്ബര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയം അക്രമിസംഘം ബെെക്കില്‍ പിന്തുടരുകയും സാബിത്ത് സഞ്ചരിച്ച ബെെക്കിന്‍റെ ബ്രേക്ക് കാബിളും മറ്റും അ...
Accident

മുന്നിയൂർ പാറക്കടവിൽ ബസ്സുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്കേറ്റു

തിരൂരങ്ങാടി : മുന്നിയൂർ പാറക്കടവ് പാലത്തിന് സമീപം ബസ്സുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്കേറ്റു. 7 പേരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. വേങ്ങര യിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബർസ ബസും, രാമ നാട്ടുകരയിൽ നിന്ന് ചെമ്മട്ടേക്ക് വരികയായിരുന്ന കെ പി എം ബസ്സുമാണ് കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് 1.30 നാണ് അപകടം. അപകടത്തിൽ ഇരു ബസ്സിലെയും 34 യാത്രക്കാർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. 7 പേരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. വെളിമുക്ക് സ്വദേശി പൂവാട്ടിൽ ആദില 20, തെയ്യാല ആട്ടീരി ആരിഫ 40, കോഴിക്കോട് പന്തീരാങ്കാവ് ഫാസീല (44), കൊടുവള്ളി സൗദ 44, പറമ്പിൽ പീടിക സ്വദേശി റിസന 20, ബീഹാർ സ്വദേശി സൻഫാർ എന്നിവരെയാണ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്....
Other

ലഹരിക്കെതിരെ മഹല്ലുകളിൽ ക്രിയാത്മക പദ്ധതികളുമായി തിരൂരങ്ങാടി ഖാളി ഖലീൽ തങ്ങൾ

തിരൂരങ്ങാടി : സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി വ്യാപനം തടയുന്നതിന് സമഗ്രമായ പദ്ധതികളുമായി തിരൂരങ്ങാടി ഖാളി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി. തിരൂരങ്ങാടി ഖാളി പരിധിയിൽ പെട്ട വിവിധ മഹല്ല് പ്രതിനിധികളെ വിളിച്ചു ചേർത്ത് ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ്മീഡിയം ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഇതിെന്റെ പ്രഖ്യാപനവും പദ്ധതി വിശദീകരണവും ഖാളി സയ്യിദ് ഇബ് റാഹീം ഖലീലുൽ ബുഖാരി നിർവഹിച്ചു.മഹല്ലുകളെ വിവിധ ക്ലസ്റ്ററുകളാക്കി തിരിച്ച് പ്രദേശവാസികള മൂന്ന് വിഭാഗങ്ങളാക്കും. അവർക്ക് ഫലവത്തായ പ്രവർത്തനങ്ങളാണ് നടത്തുക. നിരന്തര കർമ പരിപാടികളും മോണിറ്ററിംഗും നടത്തും മഹല്ല് ഭാരവാഹികൾ, മുതവല്ലിമാർ , ഖതീബ് , ഇമാം, മദ്‌റസ മാനേജിംഗ് കമ്മിറ്റി , അധ്യാപകർ തുടങ്ങിയവർ , സുന്നി സംഘടന, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയിലൂടെ ക്രിയാത്മകമായ പരിപാടികൾ നടത്തി ലഹരിമുക്ത ഗ്രാമങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.പ്രഖ്യാപന സംഗമം ഖാളി ഹൗസ് ചെയർമാൻപൊൻമ...
Local news

ചെമ്മാട് ഖിദ്മത്തുൽ ഇസ്‌ലാം കേന്ദ്ര മദ്രസയുടെ കെട്ടിടോദ്ഘാടനവും പ്രഭാഷണവും നാളെ

തിരൂരങ്ങാടി: നവീകരണം പൂർത്തിയായ ചെമ്മാട് ഖിദ്മത്തുൽ ഇസ്‌ലാം കേന്ദ്ര മദ്രസയുടെ കെട്ടിടോദ്ഘാടനവും മതപ്രഭാഷണവും സെപ്‌തംബർ 29 ഒക്ടോബർ നാല് തിയ്യതികളിൽ ചെമ്മാട് ഖിദ്മത്തുൽ ഇസ്‌ലാം മദ്രസയിൽ നടക്കും. മദ്രസ കെട്ടിടം 29ന് വൈകീട്ട് നാലുമണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശഹാബ്‌തങ്ങൾ ഉദ്ഘാടനം ചെയ്യും.എസ്.എസ്.എൽ.സി, പ്ലസ്- റ്റു, മദ്രസ പൊതുപരീക്ഷ എന്നിവയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും തങ്ങൾ നിർവഹിക്കും. ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‍വി അധ്യക്ഷനാവും.കെ.പി.എ മജീദ് എം.എൽ.എ,നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ്‌കുട്ടി, പൂവ്വത്തിക്കൽ മുഹമ്മദ് ഫൈസി, യു. മുഹമ്മദ് ഷാഫി ഹാജി, ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്, യു ഇബ്രാഹിം ഹാജി, സയ്യിദ് അബ്ദുൽവഹാബ് ഐദീദ് തങ്ങൾ സംസാരിക്കും.വൈകീട്ട് 7 മണിക്ക് നടക്കുന്ന പരിപാടി ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി തങ്ങൾ ഉദ്‌ഘാടനം ചെയ്യും. ഫണ്ട് കൈമാറ്റം മച്ചിഞ്ചേരി കബീർ ഹാജി പാലത്തിങ്ങ...
Crime

ഉടമയുടെ പരിചയക്കാരന്‍ നടിച്ചെത്തിയ വിരുതന്‍ ജീവനക്കാരനെ പറ്റിച്ച് പണം കവര്‍ന്നു

ചെമ്മാട് ബ്ലോക്ക് റോഡിലെ ഒലീവ് ട്രേഡേഴ്‌സിലാണ് സംഭവം. ഇന്നലെ രാവിലെ 11.30 ന് ഡിയോ സ്കൂട്ടറിലെത്തിയ യുവാവാണ് തട്ടിപ്പ് നടത്തിയത്. ഉടമ ഏതാനും ദിവസങ്ങളായി ആശുപത്രിയിലായതിനാല്‍ ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. സ്കൂട്ടറിലെത്തിയ യുവാവ് ഉടമയെ അന്വേഷിക്കുകയും ജീവനക്കാരനെ നേരത്തെ പരിചയമുള്ളത് പോലെ നടിക്കുകയും ചെയ്തു. തൊട്ടപ്പുറത്തുള്ള പഴക്കടയില്‍ ഉണ്ടായിരുന്ന സ്റ്റാഫായിരുന്നെന്നും പറഞ്ഞാണ് ജീവനക്കാരനോട് സൗഹൃദം കൂടിയത്. ഉടമയില്‍ നിന്നും 500 ന്റെ നോട്ട് വാങ്ങി 2000 രൂപയാക്കി നല്‍കാറുണ്ടെന്നും അതിനായി 500 ന്റെ നോട്ടുകള്‍ തരാനും ആവശ്യപ്പെട്ടു. ജീവനക്കാരന്‍ നല്‍കാതായപ്പോള്‍ ഉടമയെ വിളിക്കാന്‍ ആവശ്യപ്പെട്ടു. ജീവനക്കാരന്‍ കടയിലെ ഫോണില്‍ നിന്ന് ഉടമയുടെ നമ്പര്‍ ഡയല്‍ ചെയ്ത ശേഷം യുവാവിന് ഫോണ്‍ നല്‍കി. പുറത്തിറങ്ങി ഉടമയുടെ സംസാരിച്ച ശേഷം ഫോണ്‍ തിരികെ നല്‍കുകയും കൗണ്ടറിൽ ഉണ്ടായിരുന്ന 500 ന്റെ നോട്ടുകള്‍ ത...
Other

പോപുലർ ഫ്രണ്ട് ഹർത്താൽ തിരൂരങ്ങാടിയിൽ പൂർണ്ണം; 4 പേരെ കസ്റ്റഡിയിൽ എടുത്തു

തിരൂരങ്ങാടി : നേതാക്കളുടെ അറസ്റ്റിലും, റെയ്ഡിലും പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ തിരൂരങ്ങാടി മണ്ഡലത്തിൽ പൂർണ്ണം. പോപുലർ ഫ്രണ്ട് ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തും , ഓഫീസുകൾ റൈഡ് ചെയ്തും കേന്ത്ര ഏജൻസികൾ നടത്തിയ പ്രവർത്തനങ്ങൾക്ക് എതിരെയാണ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചത്. https://youtu.be/Y8igXn4sRE0 വീഡിയോ പരപ്പനങ്ങാടിയിൽ രാവിലെ തന്നെ പ്രവർത്തകർ സംഘടിച്ചെത്തി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പരപ്പനങ്ങാടി സി.ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തിലാണ് പ്രതിഷേധം നടന്നത്. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു , ഏതാനും കെ എസ് ആർ ടി സി ബസുകൾ ദേശീയപാതയിലൂടെ സർവിസ് നടത്തി.സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ബാങ്കുകൾ , ഹർത്താലനുകൂലികൾ അടപ്പിച്ചു. ടൗണുകളിലും ഉൾപ്രദേശങ്ങളിലെ അങ്ങാടികളിലെയും കടകൾ വരെ അടഞ്ഞു കിടന്നു. സ്കൂൾ വാഹനങ്ങളും റോഡിലിറങ്ങിയില്ല. ...
Crime

വേങ്ങര സ്വദേശിയായ വ്യാജ എസ്‌ഐ പിടിയിൽ

മലപ്പുറം: കുറ്റിപ്പുറത്ത് വാടക ക്വാർട്ടേഴ്സുകളിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെ വ്യാജ എസ് ഐ പിടിയിലായി. നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ വ്യാജ എസ് ഐ. വേങ്ങര വലിയോറ പറങ്ങോടത്ത് സൈതലവിയെയാണ് (44) കുറ്റിപ്പുറം പൊലീസ് അറസ്റ്റു ചെയ്തത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുൻപ് ക്രൈംബ്രാഞ്ച് എസ് ഐ ആണെന്ന് പറഞ്ഞ് സൈതലവി വിവാഹം കഴിച്ചിരുന്നു. ഇവരുമൊത്ത് ഒരു മാസത്തിലധികമായി ചെമ്പിക്കലിൽ ഉള്ള ഒരു വാടക ക്വാർട്ടേഴ്സിലാണ് സൈതലവി താമസിച്ചിരുന്നത്. ഇതിനിടെയാണ് മയക്കുമരുന്ന് വിൽപ്പന സംഘങ്ങളേയും അനധികൃത താമസക്കാരേയും കണ്ടെത്തുന്നതിനായി കുറ്റിപ്പുറം പൊലീസിന്റെ പരിശോധന വാടക ക്വാർട്ടേഴ്സുകളിൽ നടക്കുന്നത്. സൈതലവിയുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിരവധി എടിഎം കാർഡുകളും സിം കാർഡുകളും കണ്ടെടുത്തു. കുറ്റിപ്പുറം പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 ൽ നടന്ന ഒരു ബല...
Accident

മമ്പുറം ബൈപാസിൽ വാഹനാപകട പരമ്പര

തിരൂരങ്ങാടി: മമ്പുറം ബൈപാസിൽ വാഹനാപകട പരമ്പര. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ആറോളം വാഹനങ്ങളിലേക്ക് കാർ നിയന്ത്രണം വിട്ടു ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചിരിക്കുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല എന്ന് അറിയാൻ കഴിഞ്ഞു.
Obituary

പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യയെ കാണാനെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞുണ്ടായത് തിരൂരങ്ങാടി : പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യക്കൊപ്പമെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പറമ്പിൽ പീടിക സ്വദേശി പെരിഞ്ചേരി കുളപ്പുരക്കൽ കുഞ്ഞിമൊയ്‌ദീന്റെ മകൻ അബ്ദുൽ ഗഫൂർ (34) ആണ് മരിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/CAqF3LhTkJb3CjMDGma0mD ഭാര്യ നസീബയെ പ്രസവത്തിന് ചെമ്മാട് ആശുപത്രിയിൽ ഞായറാഴ്ച രാത്രി അഡ്മിറ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ ഭാര്യയെ കാണാൻ മുറിയിലേക്ക് പോകുന്നതിനിടെ ആശുപത്രിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രി അധികൃതർ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവിടെ വെച്ച് മരിച്ചു. ഇന്ന് വൈകുന്നേരം ഭാര്യ നസീബ പെണ്കുഞ്ഞിന് ജന്മം നൽകി. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ഉണ്ടാകുന്നത്. കുഞ്ഞിനെ കാണും മുമ്പേയുള്ള ഗഫൂറിന്റെ മരണം നാടിന്റെ നൊമ്പരമ...
Obituary

ഓറിയന്റൽ സ്കൂൾ അധ്യാപകൻ സാബിർ മൗലവി അന്തരിച്ചു

തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ അധ്യാപകനും കെ എൻ എം മർകസുദ്ദഅവ തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡണ്ടുമായ ചെമ്മാട് സി കെ നഗർ സ്വദേശി ഇല്ലിക്കൽ സാബിർ മൗലവി (53) അന്തരിച്ചു. തിരുരങ്ങാടി ജി എൽ പി സ്കൂൾ അധ്യാപിക അസ്മാബിയാണ് ഭാര്യ.മക്കൾ: അർഷദ് , അർഫഖ് , അർഷഖ് മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 5.30 ന് ചെമ്മാട് കൊടിഞ്ഞി റോഡ് കൈപ്പുറത്താഴം ജുമാ മസ്ജിദിൽ .4 മണിക്ക് മയ്യിത്ത് വീട്ടിൽ നിന്നും തിരുരങ്ങാടി യതീം ഖാനയിലേക്ക് കൊണ്ടുപോവും...
error: Content is protected !!