Tag: Cpm

ക്ഷേത്രത്തിന് പച്ച പെയിന്റ് ; ക്ഷേത്രങ്ങളെ വരുതിയിലാക്കി സി.പി.എം അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്
Information

ക്ഷേത്രത്തിന് പച്ച പെയിന്റ് ; ക്ഷേത്രങ്ങളെ വരുതിയിലാക്കി സി.പി.എം അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്

മലപ്പുറം : ക്ഷേത്രങ്ങളെ വരുതിയിലാക്കി സി.പി.എം അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് അങ്ങാടിപ്പുറം തിരുമാന്ധാകുന്ന് ഭഗവതി ക്ഷേത്രത്തിലെ പുരത്തിന് മുന്നോടിയായി നടക്കുന്ന ക്ഷേത്ര വിരുദ്ധ പ്രവര്‍ത്തനങ്ങളെന്ന് ബിജെപി മലപ്പുറം ജില്ലാ പ്രസിഡണ്ട് രവിതേലത്ത് പറഞ്ഞു. ക്ഷേത്രത്തിനും മറ്റു കെട്ടിടങ്ങള്‍ക്കും പച്ച പെയിന്റടിച്ചതില്‍ പ്രതിഷേധിച്ച് ക്ഷേത്രം സന്ദര്‍ശിച്ച് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര കമ്മറ്റിയിലും മുസ്ലീം ലീഗ് - -സി.പി.എം.നേതാക്കളെ കുത്തിനിറച്ച് രാഷ്ട്രീയവല്‍ക്കരണം നടത്തിയിരുന്നു. ക്ഷേത്രങ്ങളെ രാഷ്ട്രീയ- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ പോലെയുള്ള കേന്ദ്രങ്ങളാക്കി മാറ്റുന്ന രീതി മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വ്യാപകമാണ്. ഹിന്ദുഭക്തന്‍മാരുടെ പണം കൈവശപ്പെടുത്തുന്നതിനുള്ള കച്ചവട കേന്ദ്രങ്ങളാക്കി മാറ്റുകയാണ് നിരീശ്വരവിശ്വാസികളായ ദേവസ്വം ബോര്‍ഡ് നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേ...
Information, Politics

സിപിഎം എംഎല്‍എ എ രാജയ്ക്ക് സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ല ; ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി

എറണാകുളം: പട്ടിക ജാതി സംവരണത്തിന് സിപിഎം എംഎല്‍എ എ.രാജയ്ക്ക് അര്‍ഹതയില്ലെന്ന് വ്യക്തമാക്കി ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെടുന്ന എ. രാജയ്ക്ക് ഹിന്ദു പറയ വിഭാഗത്തില്‍ ഉള്‍പ്പെട്ട പട്ടിക ജാതിക്കാരന്‍ എന്ന്അവകാശപ്പെടാന്‍ കഴിയില്ലാത്തതിനാല്‍ പട്ടികജാതി സംവരണത്തിന് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം എംഎല്‍എയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഡി.കുമാറിനെ 7848 വോട്ടിനാണ് എ രാജ ദേവികുളത്ത് പരാജയപ്പെടുത്തിയിരുന്നത്. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകള്‍ കാണിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ദേവികുളത്തെ സിപിഎം എംഎല്‍എ എ.രാജയുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ട ഡി.കുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ...
Information

വിദ്യാര്‍ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരം, മോശം പെരുമാറ്റം: അധ്യാപകന്‍ അറസ്റ്റില്‍, പ്രതി സിപിഎം അംഗവും, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും

അമ്പലപ്പുഴ : ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനികളോട് വിദ്യാര്‍ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സി. പി. എം. ലോക്കല്‍ കമ്മിറ്റിയംഗവുമായ ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനില്‍ ശ്രീജിത്തിനെ (47) യാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്. അധ്യാപക പരിശീലന കേന്ദ്രത്തിലെ അധ്യാപകനായ ഇയാള്‍ വിദ്യാര്‍ഥിനികളോടു മോശമായി പെരുമാറിയെന്നാണു കേസ്. സ്ഥാപനത്തിന്റെ മേലധികാരിയാണു പൊലീസില്‍ പരാതി നല്‍കിയത്. നാലു വിദ്യാര്‍ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ...
Information

മരിച്ച യുവാവിനെ പാര്‍ട്ടി അനുഭാവിയാക്കാന്‍ സിപിഎമ്മും ബിജെപിയും മരണവീട്ടില്‍ കൂട്ടയടി, ശ്മശാനത്തിലും അടി, നാല് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസിന്റെ കാവലില്‍ സംസ്‌കാരം

ഇരിട്ടി: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാന്‍ സി.പി.എമ്മും ബി.ജെ.പി.യും തമ്മില്‍ മരണവീട്ടില്‍ കൂട്ടയടി. യുവാവിന്റെ സംസ്‌കാരത്തിനായി ശ്മശാനത്തിലെത്തിയപ്പോള്‍ അവിടെയും സംസ്‌കരിക്കാനെത്തിച്ച വിറകുമേന്തി പോര്‍വിളി. ഒടുവില്‍ നാല് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസിന്റെ കാവലിലാണ് സംസ്‌കാരം നടത്തിയത്. കുയിലൂരിലാണ് സംഭവം നടന്നത്. ഞായറാഴ്ചയാണ് കുയിലൂരിലെ ചന്ത്രോത്ത് വീട്ടില്‍ എന്‍.വി.പ്രജിത്ത് (40) മരിച്ചത്. നേരത്തേ ബി.ജെ.പി. ബൂത്ത് പ്രസിഡന്റായിരുന്നു പ്രജിത്ത്. എന്നാല്‍ പ്രജിത്തിന്റെ കുടുംബം സി.പി.എം. അനുഭാവികളാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകിട്ട് അഞ്ചോടെ മൃതദേഹം വീട്ടിലെത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്തുള്ള സഹോദരന്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. മൃതദേഹം വീട്ടില്‍നിന്നെടുക്കുമ്പോള്‍ ശാന്തിമന്ത്രം ചൊല്ലാന്‍ പ്രജിത്തിന്റെ സുഹൃത്തുക്കളും പാര്‍ട്ടിപ്രവര്‍ത്തകരും കൈയില്‍ പൂക്കള്‍ ക...
Other

മമ്പുറത്ത് സിപിഎം നിർമിച്ച മൂന്നാമത്തെ വീടിന്റെ താക്കോൽദാനം നടത്തി

മമ്പുറത്ത് ഭവന രഹിതരായ കുടുംബങ്ങൾക്ക് ഭവനം മൊരുക്കി മാതൃകയാകുന്നു. മമ്പുറം സി പി എം മമ്പുറം, വെട്ടം ബ്രാഞ്ച് കൾ സംയുക്തമായി രൂപികരിച്ച സി പിഎം സന്നദ്ധ സേന നേതൃത്വത്തിൽ മമ്പുറത്തെ പാവപ്പെട്ട ഭവന രഹിതരായ ഒമ്പത് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്നു.മൂന്ന് വീട് നിർമ്മാണം പൂർത്തിയായിആറ് വീടിന്റെ നിർമ്മാണ പൂർത്തീകരണം അന്തിമ ഘട്ടത്തിലാണ്.സി പി എം സന്നദ്ധ സേന ഭാരവാഹികളായറഷീദ് ഓടക്കൽ ചെയർമാൻ,അബ്ദുള്ള കുട്ടി പൂഴമ്മൽ കൺവീനറും, ഓടക്കൽ റഹൂഫ് ട്രഷറും, ബ്രാഞ്ച് സെക്രട്ടറിമാരായ റുകേഷ് കുന്നംകുലത്ത് , സിജിത്ത് മമ്പുറം എന്നിവർ വീട് നിർമ്മാണത്തിന് നേതൃത്വം നൽകുന്നു.സേവന താൽപര്യവും, ഈ പ്രദേശത്തെ പൊതുജന സഹായവും കരുത്തേകുന്നു.ഭവന രഹിതനായ വേളാടൻ അഹമ്മദ് കുട്ടി ക്ക് എം എൻ കോളനിയിൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനംസിപി എം . ജില്ലാ സെക്രട്ടറിയേറ്റ് അംഗം. ഇ ജയൻ നിർവ്വഹിച്ചു.കെ പി . മനോജ് , അഡ്വ: പി പി ...
Information

സി പി എം ജനകീയ പ്രതിരോധ ജാഥക്ക് നാളെ വേങ്ങരയിൽ സ്വീകരണം

സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്നജനകീയ പ്രതിരോധ ജാഥക്ക് നാളെ വേങ്ങരയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര സർക്കാർ കേരളത്തോട്‌ കാണിക്കുന്ന അവഗണനയുടെ തീവ്രത തുറന്നുകാട്ടുന്നതോടൊപ്പം എൽഡിഎഫ്‌ സർക്കാർ കേരളത്തിൽ നടപ്പാക്കുന്ന എണ്ണമറ്റ വികസന പ്രവർത്തനങ്ങൾ ബഹുജനങ്ങൾക്കിടയിൽ വിശദീകരിച്ചാണ്‌ ജാഥ കടന്നു പോകുന്നത്. രാവിലെ 10ന് ജാഥ വേങ്ങര പട്ടണത്തിൽ എത്തും. ബസ് സ്റ്റാൻ്റിനു സമീപം പ്രത്യേകം സജ്ജമാക്കിയ മൈതാനിയിൽ ബാൻ്റ് വാദ്യങ്ങളുടേയും കരിമരുന്നിൻ്റെയും അകമ്പടിയോടെ ജാഥയെ സ്വീകരിക്കുമെന്നും വനിതകൾ അടക്കമുള്ള റെഡ് വളണ്ടിയർമാർ ഗാർഡ് ഓഫ് ഓണർ നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. ജാഥാ ക്യാപ്റ്റനുപുറമെ മാനേജർ പി കെ ബിജു, അംഗങ്ങളായ സി എസ് സുജാത, എം സ്വരാജ്, ജെയ്‌ക്‌ സി തോമസ്, കെ ടി ജലീൽ എന്നിവർ സംസാരിക്കുമെന്നും സ്വാഗതസംഘം ചെയർമാൻ സബാഹ് കുണ്ടുപുഴ...
Other

നന്നമ്പ്ര ലൈഫ് വിവാദം; പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേടെന്ന് സിപിഎം

നന്നമ്പ്ര :അനാഥരായ മൂന്ന് പെൺകുട്ടികൾക്ക് ലൈഫ് ഭവനപദ്ധതിയിൽ വീട് അനുവദിക്കാതിരുന്നത് നന്നമ്പ്ര പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടന്ന് സിപിഎം നന്നമ്പ്ര ലോക്കൽ കമ്മിറ്റി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.കേരളത്തിൽ ഒരു പഞ്ചായത്തിലും സർക്കാർ നേരിട്ട് ലൈഫ് ഭവനപദ്ധതിക്കുള്ള ലിസ്റ്റ് തയ്യാറാക്കിയിട്ടില്ല. ലൈഫ് ഭവനപദ്ധതിയുടെ മാനദണ്ഡങ്ങൾ പ്രകാരം പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും പരിശോധന നടത്തിയാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യലിസ്റ്റിൽ പെടാത്ത കുടുംബങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ബ്ലോക്കിലും, കലക്ടറേറ്റിലും പരാതി നൽകാൻ സർക്കാർ അവസരം നൽകിയിരുന്നു.മാത്രമല്ല ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാത്ത കുടുംബങ്ങളെ കണ്ടെത്തി അതിദാരിദ്ര്യകുടുംബങ്ങളുടെ പട്ടിക തയ്യാറാക്കാൻ പഞ്ചായത്തുകളോട് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇത് തയ്യാറാക്കേണ്ടത് പഞ്ചായത്തംഗവും, ഗ്രാമസഭയുമാണ്.ഇത്രയും അവസരങ്ങൾ ഉണ്ട...
Other

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിനശിച്ച നിലയിൽ

തിരൂരങ്ങാടി : വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തി. കൊടിഞ്ഞി കടുവാളൂർ സ്വദേശി പട്ടേരികുന്നത്ത് അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 55 എസ് 350 രജിസ്ട്രേഷൻ നമ്പറിലുള്ള ബൈക്കാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് കത്തിയ നിലയിൽ കണ്ടത്.സിപിഐ എം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയംഗം പി സുബൈറിന്റെ സഹാേദരനാണ് അഷ്റഫ്. കൊടിഞ്ഞി മേഖലയിലെ വയൽ നികത്തലിനെതിരെ സുബൈർ നിരവധി പരാതികൾ അധികൃതർക്ക് നൽകിയിരുന്നു. ഭൂമാഫിയയുടെ ഇടപെടലാണ് ഇതെന്ന് സംശയിക്കുന്നതായി സിപിഐ എം നേതൃത്വം പറഞ്ഞു.സുബൈറിന്റെ ബൈക്കിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി ...
Politics

മുസ്ലിം ലീഗിന് ആരുടെയും ക്ഷണം ആവശ്യമില്ല; ലീഗ് യുഡിഎഫിന്റെ അവിഭാജ്യഘടകമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാടില്‍ മറുപടിയുമായി സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗിന് ആരുടെയും ക്ഷണം ആവശ്യമില്ലെന്ന് ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കി. ലീഗ് ഇപ്പോള്‍ യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് തെളിയിക്കപ്പെട്ട വസ്തുതയാണ്. ഗോവിന്ദന്‍ മാഷ് ഒരു സത്യം പറഞ്ഞു. അത്രയേ ഉള്ളൂ. ലീഗ് ഒരു മതേതര പാര്‍ട്ടിയാണെന്ന് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ആര്‍ക്കും മനസിലാകും. ന്യൂനപക്ഷങ്ങള്‍ക്കും പൊതുസമൂഹത്തിനും വേണ്ടിയാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്. മതേതരത്വം, മതസൗഹാര്‍ദം, ജനാധിപത്യം എന്നിവ ശക്തിപ്പെടുത്തുന്നതാണ് ലീഗിന്റെ പ്രവര്‍ത്തന രീതികള്‍. അത് മനസിലായവര്‍ കാര്യങ്ങള്‍ ഇപ്പോള്‍ തുറന്നുപറഞ്ഞെന്നേയുള്ളൂ. സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. അതേസമയം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന...
Local news

കോടിയേരി ബാലകൃഷ്ണൻ: തിരൂരങ്ങാടിയിൽ സർവകക്ഷി അനുശോചന യോഗം നടത്തി

തിരൂരങ്ങാടി : സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ സിപിഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. ചെമ്മാട് വെച്ച് നടന്ന അനുശോചന യോഗത്തിൽ കർഷകസംഘം ഏരിയ പ്രസിഡന്റ് എംപി ഇസ്മായിൽ അധ്യക്ഷതവഹിച്ചു. അഡ്വ. സി ഇബ്രാഹിംകുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.കെ പി എ മജീദ് എംഎൽഎ , സിഎംപി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണൻ കോട്ടമല, വിവിധ കക്ഷി നേതാക്കളായ കെ പി അബ്ദുൽ മജീദ്, സി പി നൗഫൽ, സി പി അൻവർ സദാത്ത്, സിദീഖ് പനക്കൽ, സി പി ഗുഹരാജ്, കെ ശങ്കരനാരായണൻ , കെ വി ഗോപി, വി പി കുഞ്ഞാമു, യാസീൻ തിരൂരങ്ങാടി, കെ പി അബൂബക്കർ, പ്രൊഫ. പി മമ്മദ്, വി ഭാസ്ക്കരൻ, തൃകുളം കൃഷ്ണൻകുട്ടി, എം മൊയ്തീൻ കോയ, ഷാഫി മക്കാനിയത്ത്, എന്നിവർ പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ രാമദാസ് മാസ്റ്റർ സ്വാഗതവും ഇ പി മനോജ് നന്ദിയും ...
Crime

എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് നേതാവ്‌ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒരാള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. മണ്‍വിള സ്വദേശി ജിതിനാണ് കസ്റ്റഡിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍.ദിവസങ്ങളായി ക്രൈംബ്രാഞ്ച് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കോളേജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ജിതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്. ജിതിനാണ് എകെജി സെന്ററിന് നേര്‍ക്ക് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ യൂത്ത് കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കളുമായി ഇതുസംബന്ധിച്ച് ഗൂഢാലോചന നടത്തിയോ എന്നുള്‍പ്പെടെ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. കവിടിയാര്‍ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ...
Kerala

കെ.കെ.ശൈലജക്ക് പ്രഖ്യാപിച്ച മാഗ്‌സസെ അവാർഡ് വാങ്ങരുതെന്ന് സിപിഎം

മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ച് മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് അവാര്‍ഡ് നിരാകരിക്കാനുള്ള തീരുമാനം. പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന് കെ കെ ശൈലജയോട് പാര്‍ട്ടി നിര്‍ദേശിച്ചു. നിപ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കെ കെ ശൈലജയെ പുരസ്‌കാരത്തിന് പരിഗണിച്ചത്. നിപ, കൊവിഡ് പ്രതിരോധം കൂട്ടായ ഇടപെടലിന്റെ ഭാഗമാണെന്ന് ശൈലജ എംഎല്‍എ അവാര്‍ഡ് നല്‍കുന്ന ഫൗണ്ടേഷന് മറുപടി നല്‍കി. ഫൗണ്ടേഷന് കോര്‍പറേറ്റ് ഫണ്ടിങ് ഉണ്ടെന്നാണ് സിപിഐഎം വിലയിരുത്തല്‍. വിയറ്റ്‌നാമില്‍ ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ് ഗറില്ലകളെ കൊന്നൊടുക്കിയ ആളാണെന്നും സിപിഐഎം നിലപാടെടുത്തു. കൂട്ടായ തീരുമാനം: ശൈലജ ടീച്ചർ മാഗ്‌സെസെ പുരസ്‌കാരം നിരാകരിച്ചതില്‍ പ്രതികരണവുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. തീരുമാനം പാര്‍ട്ടി കൂട്ടായി എട...
Other

തിരൂരങ്ങാടി വില്ലേജ് ഓഫീസ് ഭൂമി സ്വകാര്യ കെട്ടിടത്തിന് വഴിയുണ്ടാക്കാൻ ലീസിന് നൽകാൻ ശ്രമം

എല്ലാ പാർട്ടിക്കാരും മൗനത്തിൽ തിരൂരങ്ങാടി : തിരൂരങ്ങാടി വില്ലേജ് ഓഫീസിന്റെ സ്ഥലം സ്വകാര്യ കെട്ടിടത്തിന് വഴിയൊരുക്കാൻ ലീസിന് നൽകാൻ ശ്രമമെന്ന് ആരോപണം. നിന്ന് തിരിയാൻ ഇടമില്ലാതെ പ്രയാസപ്പെടുന്ന വില്ലേജ് ഓഫീസിന്റെ ആകെയുള്ള 5 സെന്റ് സ്ഥലത്ത് നിന്നാണ് പിറകിലെ കെട്ടിടത്തിന് വഴിയൊരുക്കാൻ സ്ഥലം ലീസിന് നൽകുന്നത്. ഭരണ കക്ഷിയിലെ ചില നേതാക്കളുടെ സഹായത്തോടെയാണ് ലീസിനുള്ള നീക്കം നടക്കുന്നത്. വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/HDqZXfALO3l0U1jILUvNnL തിരൂരങ്ങാടി വില്ലേജ് ഓഫീസിലെ അഞ്ച് സ്റ്റാഫുകൾക്കും, വിവിധ ആവശ്യങ്ങൾക്കായി വരുന്ന പൊതുജനങ്ങൾക്കും നിന്ന് തിരിയാനോ നിൽക്കാനോ സൗകര്യമില്ലാത്ത വിധം വീർപ്പ് മുട്ടുകയാണ്. ഇത്തരത്തിൽ ഇടുങ്ങിയ അസൗകര്യങ്ങളിൽ ദുരിതമനുഭവിക്കുന്ന തിരൂരങ്ങാടി വില്ലേജ് ഓഫീസിന്റെ സ്ഥലമാണ് ലീസിന് നൽകുന്നത്. ഓഫീസിൽ വരുന്ന പൊതുജനങ്ങൾക്ക് ഇരിക്കാനും നിൽക്കാനു...
Other

പത്മശ്രീ കെ.വി. റാബിയയെ ജനാധിപത്യ മഹിള അസോസിയേഷൻ ആദരിച്ചു

തിരൂരങ്ങാടി: പത്മശ്രീ കെ വി റാബിയക്ക് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ്റെ ആദരം. അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡണ്ടും മുൻ മന്ത്രിയുമായ പി കെ ശ്രീമതി ടീച്ചറും സംസ്ഥാന സെക്രട്ടറിയും മുൻ എം പിയുമായ സി എസ് സുജാതയുമാണ് തിരൂരങ്ങാടി വെള്ളിലക്കാട്ടെ വസതിയിലെത്തി റാബിയയെ പൊന്നാടയണിയിച്ച് ആദരിച്ചത്. അസോസിയേഷൻ്റെ ഉപഹാരവും കൈമാറി.ആഗസ്ത് 14ന് തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടന്ന സ്വാതന്ത്ര്യ ദിനത്തിൽ വിവിധ മേഖലകളിൽ പ്രശസ്തരായവരെ മഹിള അസോസിയേഷൻ ആദരിച്ചിരുന്നു.ആരോഗ്യപരമായ കാരണങ്ങളാൽ റാബിയ എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നേതാക്കൾ വെള്ളിലക്കാട്ടെ വസതിയിലെത്തി ആദരിച്ചത്.അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. കെ പി സുമതി, ജില്ല സെക്രട്ടറി വി ടി സോഫിയജില്ല കമ്മറ്റിയംഗം അഡ്വ. ഒ കൃപാലിനി, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി ഗീതസിപിഐ എം തിരൂരങ്ങാടി ലോക്കൽ കമ്മറ്റി സെക്രട്ടറി കെ രാമദാസ്, ലോക്കൽ കമ്മറ്റിയംഗം എ ടി മാജി...
Local news

റോഡിലെ വെള്ളക്കെട്ട്: സിപിഎം ഉപരോധ സമരം നടത്തി

തിരൂരങ്ങാടി: വെള്ളക്കെട്ടിനെത്തുടർന്ന് നാട്ടുകാർ ദുരിതമനുഭവിക്കുന്ന കരിപറമ്പ്-അരീപാറ റോഡിലെ ശോചനീയവസ്ഥ പരിഹരിക്കുകയെന്നാവശ്യപ്പെട്ട് സി.പി.എം. ബ്രാഞ്ച് കമ്മറ്റി ഉപരോധസമരവും ധർണയും നടത്തി. വെള്ളക്കെട്ടിൽ കടലാസ് തോണികളിറക്കി പ്രതിഷേധിച്ചു. ലോക്കൽ സെക്രട്ടറി കെ. രാമദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ സി.എം. അലി അധ്യക്ഷത വഹിച്ചു. അഡ്വ. സി. ഇബ്രാഹിംകുട്ടി, എം.പി. ഇസമായീൽ, വി.കെ. ഹംസ, മോഹനൻ കുഴിക്കാട്ടിൽ, ബാലസുബ്രഹ്‌മണ്യൻ, അലി പാണഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു. മഴപെയ്താൽ റോഡിൽ നിറയെ വെള്ളമാണ്. കാൽനട പോലും സാധ്യമല്ലാത്ത അവസ്ഥയാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും റോഡിനെ നഗരസഭ അവഗണിക്കുകയാണെന്നആണ് പരാതി. ...
Breaking news

ഭരണഘടന വിരുദ്ധ പ്രസംഗം: സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചു. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താൻ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമ‍ര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് സ്വീകരിക്കുകയായിരുന്നു. മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതു സര്‍ക്കാരിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിൻ്റേയും അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടായത്. ...
Local news

സഹകരണ ബാങ്കിലെ നിക്ഷേപകർക്കുള്ള പണം തിരിച്ചു കിട്ടാൻ നടപടി സ്വീകരിക്കണം

തിരൂരങ്ങാടി: തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്കിൻ്റ കക്കാട് ബ്രാഞ്ചിൽ നടന്നിട്ടുള്ള സാമ്പത്തിക അഴിമതിയിൽ നിരവധി പാവപ്പെട്ട കർഷകർക്കും, മറ്റ് ചെറുകിട കച്ചവടക്കാർ തുടങ്ങി വീട്ടമ്മമാർക്ക് വരെ വലിയ സാമ്പത്തിക നഷ്ടം വന്നിട്ടുണ്ട്. കോടികളുടെ അഴിമതിയാണ് ബാങ്കിൽ നടന്നിട്ടുള്ളത്. ഇത് അന്വേഷിച്ച് സാമ്പത്തികം നഷ്ടപ്പെട്ടവർക്ക് അത് നേടിക്കൊടുക്കാൻ അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കർഷക സംഘം തിരൂരങ്ങാടി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ചുള്ളിപാറയിൽ നടന്ന സമ്മേളനം ജില്ല കമ്മറ്റി അംഗം മത്തായി യോഹന്നാൻ ഉദ്ഘാടനം ചെയ്തു.പ്രഫ: പി മമ്മദ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻ്റ് ടി പ്രഭാകരൻ, ഏരിയ ജോയിൻ സെക്രട്ടറി എംപി ഇസ്മായിൽ,എസ് സദാനന്ദൻ, കെ രാമദാസ്, ടി അയ്യൂബ്, എൻ സുധാകരൻ, കെ ഉണ്ണി മാഷ് എന്നിവർ സംസാരിച്ചു.സമ്മേളനത്തിന്റെ ഭാഗമായി വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി സ്വയം ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് സമ്മേള ...
Breaking news

എകെജി സെന്ററിന് നേരെ ബോംബേറ്, കോൺഗ്രസ്സെന്ന് സിപിഎം

തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിനുനേരെ ബോംബേറ്. ഗേറ്റിന് സമീപത്ത് കരിങ്കല്‍ ഭിത്തിയിലേക്കാണ് ബോംബെറിഞ്ഞത്. താഴത്തെ നിലയിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി വിവരം. രാത്രി 11.30 ഓടെയാണ് എകെജി സെൻ്ററിനു നേരെആക്രമണമുണ്ടായത്. ഒരു വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. ബൈക്കിൽ എത്തിയ ഒരാൾ ഹാളിന് മുന്നിലെ ഗേറ്റിൽ സ്ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. എകെജി സെൻ്റർ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷാ വർധിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. മുഖ്യമന്ത്രിയുടെയും കെപിസിസി അധ്യക്ഷൻ്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. പ്രധാന പാർട്ടി ഓഫീസുകൾക്കും സുരക്ഷാ ഒരുക്കും. തലസ്ഥാനത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കും. നൈറ്റ് പെട്രോളിംഗ് ശക്തമാക്കാനും പൊലീസ് ആസ്ഥാനത്ത് നിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ...
Politics

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്, പാറക്കടവ് ഡിവിഷൻ ഉപ തിരഞ്ഞെടുപ്പ് 21ന്

തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് മുന്നിയൂർ പാറക്കടവ് ഡിവിഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 21 ന് നടക്കും. അംഗമായിരുന്ന മുസ്ലിം ലീഗിലെ കെ പി രമേശൻ മരണപ്പെട്ടതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞടുപ്പ്. 22 നാണ് വോട്ടെണ്ണൽ. ജൂലൈ 2 വരെ നോമിനേഷൻ നൽകാം. യു ഡി എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ സി ടി അയ്യപ്പനെ യു ഡി എഫ് പ്രഖ്യാപിച്ചു. എൽ ഡി എഫ് സ്ഥാനാർഥിയായി കെ.ഭാസ്കരനെയും പ്രഖ്യാപിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ 15 സീറ്റുകളിൽ വള്ളിക്കുന്ന് പഞ്ചായത്തിൽ നിന്നുള്ള മൂന്ന് സീറ്റുകൾ മാത്രമാണ് എൽ ഡി എഫിനുള്ളത്. ബാക്കി യു ഡി എഫാണ്. ...
Politics

ചെമ്മാട്ട് കോൺഗ്രസ് പ്രവർത്തകർ സിപിഎം ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമം

തിരൂരങ്ങാടി: രാഹുൽഗാന്ധി യുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടയിൽ സി പി എം ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമം, പോലീസ് ഇടപെട്ട് തടഞ്ഞു. ഇന്ന് രാത്രി 7.30 ന് തൃക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് ടൗണിൽ പ്രകടനം നടത്തിയിരുന്നു. മുൻസിപ്പാലിറ്റി ഓഫീസുണ് എതിർവശത്തുള്ള സി പി എം ലോക്കൽ കമ്മിറ്റി ഓഫീസിന് സമീപം പ്രകടനം എത്തിയപ്പോൾ പ്രവർത്തകർ സി പി എം ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. സി ഐ സന്ദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ തടയുകയായിരുന്നു. അല്പനേരം മുദ്രാവാക്യങ്ങൾ വിളിച്ച ശേഷം പ്രകടനം തിരിച്ചു പോയി. തുടർന്ന് പഴയ ബസ് സ്റ്റാൻഡിന് മുമ്പിലുള്ള ഡി വൈ എഫ് ഐയുടെ ഫ്ലെക്സ് ബോർഡ് തകർത്തു. വി. വി അബു, ടി മുഹമ്മദ് അലി, പി. കുഞ്ഞമ്മുദു, വി വി നിസാർ, എം.പി ബീരാൻ കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. ...
Politics

എസ്എഫ്‌ഐ മാർച്ചിൽ സംഘർഷം; രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു

കല്‍പറ്റ- രാഹുല്‍ ഗാന്ധി എം.പിയുടെ കല്‍പറ്റ ഓഫീസില്‍ എസ്.എഫ്.ഐ അക്രമം. കൈനാട്ടി റിലയന്‍സ് പമ്പിനു സമീപമുള്ള ഓഫീസാണ് എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചത്. ഇന്നു ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് സംഭവം. പ്രകടനമായി എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഷട്ടര്‍ പൊളിച്ചു ഓഫീസില്‍ കയറി നാശനഷ്ടങ്ങള്‍ വരുത്തി. ഓഫീസ് കാബിന്‍, കസേരകള്‍ തുടങ്ങിയവ അടിച്ചു തകര്‍ത്തതായി എം.പി ഓഫീസ് ജീവനക്കാര്‍ പറഞ്ഞു. ജീവനക്കാരില്‍ രണ്ടു പേര്‍ക്കു പരിക്കുണ്ട്.പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ എം.പി ഇടപെടുന്നില്ലെന്നു ആരോപിച്ചായിരുന്നു എസ്.എഫ്.ഐ പ്രകടനം. അതിക്രമത്തെക്കുറിച്ചറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ലാത്തി വീശി വിദ്യാര്‍ഥികളെ അകറ്റിയാണ് രംഗം ശാന്തമാക്കിയത്. രാഹുല്‍ഗാന്ധിയുടെ ചിത്രം ചുമരില്‍നിന്നു വലിച്ചു നിലത്തിട്ട എസ്.എഫ്.ഐക്കാര്‍ ഓഫീസില്‍ വാഴത്തൈ സ്ഥാപിച്ചതായും ജീവനക്കാര്‍ പറഞ്ഞു. അതേസമയം ഇക്കോ സെൻസിറ്റീവ് സോൺ വിധിയിലെ സാധ്യതകൾ ഉപയോഗപ്പ...
Other

എളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത് ഏവരെയും സംയോജിപ്പിച്ചുള്ളവികസനമെന്ന് മന്ത്രി റിയാസ്

എളമരം കടവ് പാലം നാടിന് സമർപ്പിച്ചു എളമരം കടവ് പാലം ഉദ്ഘാടനം സംബന്ധിച്ചുള്ള വിവാദം അനാവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എല്ലാവരെയും സംയോജിപ്പിച്ച് കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ സംസ്ഥാനത്ത് നടപ്പാക്കുന്നത്. നിശ്ചയദാർഢ്യത്തോടെയുള്ള മുന്നേറ്റമാണ് സർക്കാറിനെ മുന്നോട്ട് നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എളമരം കടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കേന്ദ്ര റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് (സി.ആര്‍.ഐ.എഫ്) നിന്നുമാണ് പാലത്തിന് തുക അനുവദിച്ചത്. സി.ആര്‍.ഐ.എഫില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് തുക വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാറാണ്. 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമാണ് ഈ ഫണ്ട് ലഭിക്കുന്ന സാഹചര്യമുണ്ടായത്. ഇതില്‍ 104 പദ്ധതികള്‍ പൂര്‍ത്തികരിക്കുകയും 2143.54 കോടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി ചെലവഴിക്ക...
Other

ഇ.പി.ജയരാജൻ എൽഡിഎഫ് കൺവീനർ

തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനറായി ഇ പി ജയരാജനെ തെരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. എ വിജയരാഘവന്‍ സിപിഐഎം പോളിറ്റ് ബ്യൂറോയിലെത്തിയതോടെയാണ് പകരക്കാരനായി ഇ പി ജയരാജനെ തെരഞ്ഞെടുത്തത്. സിപിഐഎം വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐയിലൂടെയാണ് പൊതുപ്രവര്‍ത്തന രം​ഗത്തേക്കുള്ള ഇ പി ജയരാജന്‍റെ പ്രവേശനം. യുവജന സംഘടനയായ ഡിവൈഎഫ്‌ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറല്‍ മാനേജര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 1997ലാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് പ്രവേശിക്കുന്നത്. 97ല്‍ അഴീക്കോട് നിന്ന് നിയമസഭയിലെത്തി. പിന്നീട് 2011ലും 2016ലും കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ നിന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ വ്യവസായം, കായികം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ...
Obituary

മുൻ വനിത കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ അന്തരിച്ചു

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മിഷൻ മുൻ അധ്യക്ഷയുമായ എം.സി.ജോസഫൈൻ അന്തരിച്ചു. എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നലെ സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളന വേദിയിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് ജോസഫൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈപ്പിൻകര മുരിക്കൻപാടത്താണ് ജനനം. അച്ഛൻ എം.എ.ചവരോ, അമ്മ മഗ്ദലേന. പ്രാഥമിക പഠനം മുരിക്കൻപാടം സെന്റ് മേരിസ് എൽപിഎസിൽ. ഓച്ചംതുരുത്ത് സാന്റാക്രൂസ് ഹൈസ്കൂളിൽനിന്നും പത്താം ക്ലാസ് പൂർത്തിയാക്കി. പ്രീഡിഗ്രി, ഡിഗ്രി പഠനം ആലുവ സെന്റ് സേവ്യേഴ്സ് കോളജിലും ബിരുദാനന്തരപഠനം എറണാകുളം മഹാരാജാസ് കോളജിലും. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. ...
Other

താമരപ്പൂ സമരം; സാദിഖലി തങ്ങൾ നിലപാട്‌ വ്യക്തമാക്കണം: സിപിഎം

മലപ്പുറം: കെ റെയിൽ വിരുദ്ധ സമരത്തിന്റെ മറവിൽ ബിജെപിയുമായുണ്ടാക്കിയ അവിശുദ്ധ സഖ്യത്തെക്കുറിച്ച്‌ മുസ്ലിംലീഗ്‌ സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ്‌ തങ്ങൾ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സിപി എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ആവശ്യപ്പെട്ടു. ബിജെപി ആസൂത്രണം ചെയ്‌ത സമരം ലീഗ്‌ ഏറ്റെടുക്കുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞ ദിവസം തിരുനാവായയിൽ കണ്ടത്‌. കുറുക്കോളി മൊയ്‌തീൻ എംഎൽഎയും ലീഗ്‌ ജില്ലാ പഞ്ചായത്തംഗവും തദ്ദേശ സ്ഥാപന മേധാവികളുമാണ്‌  ജില്ലാ പ്രസിഡന്റ്‌ രവി തേലത്ത്‌ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി വേദി പങ്കിട്ടത്‌. കെ പി എ മജീദ്‌ എംഎൽഎയാണ്‌ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ഉൾപ്പെടെ മതമൗലികവാദ സംഘടനകളുമായി കൈകോർത്താണ്‌ സമരം. ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ചിഹ്നമായ താമരപ്പൂവും പിടിച്ചുള്ള ലീഗ്‌ നേതാക്കളുടെ ചിത്രം കൗതുകമുണർത്തുന്നതാണ്‌.  രാജ്യത്ത്‌ ന്യൂനപക്ഷങ്ങളെയാകെ അരക്ഷിതാവസ്ഥയില...
Local news

താനൂർ നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു; സിപിഎമ്മും ബിജെപിയും വിട്ടു നിന്നു

താനൂർ : നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ് നഗരസഭാധ്യക്ഷൻ പി.പി. ഷംസുദ്ദീൻ നാടിന്‌ സമർപ്പിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി തെയ്യാല റോഡ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി പുതിയ സ്റ്റാൻഡിൽ സമാപിച്ചു. താനൂരിലെ പ്രമുഖ വസ്ത്രവ്യാപാരിയായിരുന്ന പരേതനായ എ.പി. ബാപ്പു ഹാജിയുടെ മകൾ സി.പി. ആയിഷ അബൂബക്കർ 2012-ൽ 50 വർഷത്തേക്ക് പാട്ടത്തിന് നഗരസഭയ്ക്ക് വിട്ടുനൽകിയ 60 സെന്റ് ഭൂമിയിലാണ് ബസ്‌ സ്റ്റാൻഡ് നിർമിച്ചത്. പൂതേരി കുഞ്ഞിബാവു ബസ് സ്റ്റാൻഡിലേക്കുള്ള വഴിക്ക് വേണ്ടി ഒന്നരസെന്റ് ഭൂമിയും സൗജന്യമായി വിട്ടുനൽകി. ഭൂമി വിട്ടുനൽകിയ സി.പി. ആയിഷ അബൂബക്കർ, മുൻ പഞ്ചയത്ത് പ്രസിഡന്റ് എം.പി. അഷറഫ്, മുൻ വൈസ് ചെയർമാൻ സി. മുഹമ്മദ് അഷറഫ്, കുന്നത്തേരി അബ്ദുസ്സമദ്, കെ.കെ. ഭരതൻ, ചെറിയേരി സിദ്ധീഖ്, ഹംസ ബാവ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഉദ്‌ഘാടനചടങ്ങിൽ ഉപാധ്യക്ഷ സി.കെ. സുബൈദ അധ്യക്ഷത വഹിച്ചു. സി.പി.എമ്മും ബി.ജെ.പി.യും ...
Other

ജെബി മേത്തർ കോൺഗ്രസ് രാജ്യസഭ സ്ഥാനാർഥി

കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറാണ് കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥി. നേരത്തെ നടന്ന വിപുലമായ ചർച്ചയിൽ മൂന്ന് പേരുകളായിരുന്നു പ്രധാനമായും ഹൈക്കമാൻഡിന് മുമ്പാകെ കെപിസിസി നേതൃത്വം നൽകിയത്. ജെബി മേത്തർ, എം ലിജു, ജെയ്സൺ ജോസഫ് എന്നിവരുടെ പേരുകളായിരുന്നു ഉയർന്നത്. ഇന്ന് വെകുന്നേരമായിരുന്നു കെപിസിസി പട്ടിക കൈമാറിയത്. കേവലം മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ ഹൈക്കമാൻഡ് ജെബി മേത്തറിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. മുസ്ലീം സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം, യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹി എന്ന നിലയിലുള്ള ഡൽഹിയിലെ പ്രവർത്തന പരിചയം എന്നിവയാണ് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തറിന് അനുകൂല ഘടകമായത്. സംസ്ഥാനത്തുനിന്ന് കോൺഗ്രസിന് രാജ്യസഭയിലും ലോക്സഭയിലും മുസ്ലീം വിഭാഗത്തിൽനിന്ന് എംപിയില്ല. എന്നാൽ ഇടതുപക്ഷത്തിന് എഎ റഹീം കൂടി വരുന്നതോ...
Local news

സിപിഎം പരാതി, നന്നമ്പ്ര പഞ്ചായത്തിൽ പെര്ഫോമെൻസ് വിഭാഗം പരിശോധന നടത്തി

നന്നംബ്ര പഞ്ചായത്തിൽ കുടുംബരോഗ്യ കേന്ദ്രത്തിൽ പ്രവാസി സംഘടനയുടെ പേര് എഴുതിയത് സംബന്ധിച്ചും , പഞ്ചായത്തിന്റെ വാഹനം മാലിന്യ കേന്ദ്രത്തിൽ സൂക്ഷിച്ചത് സംബന്ധിച്ചും അന്വേഷിക്കാൻ സംസ്ഥാന പെർഫോമൻസ് വിഭാഗം ഉദ്യോഗസ്ഥർ എത്തി.സിപി എം നന്നമ്പ്ര ലോക്കല്‍ കമ്മിറ്റി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ ഡൊണേറ്റഡ് ബൈ യുഎഇ കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റി എന്ന പേര് അനധികൃതമായി എഴുതിയതി എന്ന് ആരോപിച്ചാണ് സിപിഎം പരാതി നാൾകിയത്. സംസ്ഥാന പെര്‍ഫോമന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും അന്വേഷണ സംഘം എത്തി പഞ്ചായത്ത് രേഖകള്‍ പരിശോധിച്ചു. പരാതിക്കാരായ സിപിഐ എം നേതൃത്വത്തിന്‍റെ വാദവും തെളിവുകളും കേട്ടു. യേശു വസ്തുതകള്‍ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി നടപടികള്‍ കെെകൊള്ളുമെന്ന് അന്വേഷണ സംഘം ഉറപ്പ് നല്‍കി. ആശുപത്രിയും പാലാ പാർക്കി...
Other

സ്ത്രീകളുടെ വിവാഹപ്രായം: പൊതുജനങ്ങൾ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സമസ്ത

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള 'ദപ്രൊഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാര്യേജ് (അമന്റ്‌മെന്റ്) ബില്‍-2021' പിന്‍വലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസ്സായി ഉയര്‍ത്തുന്നതിനുള്ള ബില്ല് പരിശോധിക്കുന്നതിന്റെ ഭാഗമായി പാര്‍ലിമെന്റ് സ്ഥിരം സമിതി പൊതു ജനങ്ങളില്‍ നിന്ന് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റവും സാമൂഹ്യ വിപത്തുമാണെന്നിരിക്കെ ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതു ജനങ്ങളുടെ ബാദ്ധ്യതയാണ്. 15 ദിവസത്തിനകം ഇത് സംബന്ധമായ അഭിപ്രായം രേഖപ്പെടുത്താനാണ് പാര്‍ലിമെന്റ് സമിതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. rajyasabha. nic.in ...
Local news

തെന്നല ജലനിധിയിലെ അഴിമതി അവസാനിപ്പിക്കുക: സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

തെന്നല ജലനിധി പദ്ധതി നടത്തിപ്പിലെ അഴിമതി അവസാനിപ്പിക്കുക. സർക്കാർ സർക്കുലറിനു വിരുദ്ധമായി ജലമിഷൻ പദ്ധതിയിലൂടെ വാട്ടർ കണക്ഷന് അധിക തുക ഈടാക്കുന്ന എസ്.എൽ. ഇസി നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം തെന്നല ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ തെന്നല ജലനിധി ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ.. https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM തെന്നല ലോക്കൽ കമ്മറ്റി സെക്രട്ടറി സയ്യിദലി മജീദ് കെ.വി ഉൽഘാടനം ചെയ്തു. മച്ചിങ്ങൽ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീധരൻ ഇല്ലാട്ട്, ടി.മുഹമ്മത് കുട്ടി, സി.കെ.കെ.കുഞ്ഞിമുഹമ്മദ്, എ.വി നിസാർ പ്രസംഗിച്ചു. സുബ്രഹ്മണ്യൻ പറമ്പേരി, കെ.വി. സലാം, വി.കെ. കരീം എന്നിവർ നേതൃത്വം നൽകി. തുടർന്ന് ജനങ്ങളിൽ നിന്നും ഒപ്പുശേഖരണം നടത്തിയ നിവേദനം പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. ...
error: Content is protected !!