Tag: ET Muhammed basheer MP

വെളിമുക്കില്‍ ഓവര്‍ബ്രിഡ്ജ് വേണം ; എം.പി.ക്ക് നിവേദനം നല്‍കി മുസ്ലിം ലീഗ് കമ്മറ്റി
Local news

വെളിമുക്കില്‍ ഓവര്‍ബ്രിഡ്ജ് വേണം ; എം.പി.ക്ക് നിവേദനം നല്‍കി മുസ്ലിം ലീഗ് കമ്മറ്റി

തിരൂരങ്ങാടി : വെളിമുക്ക് അങ്ങാടിയില്‍ ദേശീയപാതക്ക് മുകളില്‍ ഫൂട്ട് ഓവര്‍ബ്രിഡ്ജ് സ്ഥാപിക്കുന്നുതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം ലീഗ് കമ്മറ്റി ഇ.ടി. മുഹമ്മത് ബഷീര്‍ എം.പി.ക്ക് നിവേദനം നല്‍കി. ദേശീയപാത വികസനം മൂലം വെളിമുക്ക് അങ്ങാടി രണ്ടായി വിഭജിക്കപ്പെടുകയും ജനങ്ങള്‍ കൂടുതല്‍ യാത്രാ ദുരിതം നേരിടുകയും ചെയ്യുന്നുണ്ടെന്നും നിവേദനത്തില്‍ പറഞ്ഞു. നൂറ്റാണ്ടുകളായി പഴക്കമുള്ളതും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുകയും ചെയ്യുന്ന കാട്ടുവാച്ചിറ ഭഗവതി ക്ഷേത്രം റോഡിന് കിഴക്ക് വശത്തും ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം റോഡിന് പടിഞ്ഞാറ് ഭാഗത്തുമാണ് സ്ഥിതി ചെയ്യുന്നത്. വെളിമുക്ക് ടൗണ്‍ ജുമാമസ്ജിദ് വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്ക്, മൃഗാശുപത്രി, മതപഠന ശാലകള്‍ തുടങ്ങിയവയും റോഡിന് ഇരു വശങ്ങളിലായാണ് പ്രവര്‍ത്തിക്കുന്നത്. ഇതു കാരണം ഭക്തജനങ്ങള്...
Local news, Other

ഇ.ടിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് വേങ്ങര മണ്ഡലത്തില്‍ നിന്നും

വേങ്ങര : മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ഇ.ടി മുഹമ്മദ് ബഷീറിന് ലഭിച്ചത് വേങ്ങര മണ്ഡലത്തില്‍ നിന്നും. 56417 ഭൂരിപക്ഷമാണ് വേങ്ങര നിയോജക മണ്ഡലത്തില്‍ നിന്ന് ലഭിച്ചത്. ഏ ആര്‍ നഗര്‍ പഞ്ചായത്ത് 9184, കണ്ണമംഗലം 9811, ഊരകം 6729, വേങ്ങര 13369, പറപ്പൂര്‍ 8616, ഒതുക്കുങ്ങല്‍8708 എന്നിങ്ങനെയാണ് ഭൂരിപക്ഷം. വേങ്ങരയില്‍ കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന് ലഭിച്ച ഭൂരിപക്ഷം എം.പി. അബ്ദു സമദ് സമദാനിക്ക് 30500 ഭൂരിപക്ഷമായിരുന്നു ലഭിച്ചത്.വേങ്ങര നിയോജക മണ്ഡലത്തില്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ ലഭിച്ച ഏറ്റവും മികച്ച ഭൂരിപക്ഷമാണ് വേങ്ങരയില്‍ നിന്നും ഇ.ടി. മുഹമ്മദ് ബഷീറിന് നേടാനായത്. ഒരു ബൂത്തില്‍ ഒഴികെ മണ്ഡലത്തിലെ മറ്റെല്ലാ ബൂത്തിലും യു.ഡി.എഫിന് ഭൂരിപക്ഷം നേടാനായി. വേങ്ങര യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടന്നു. യു.ഡി.എഫ്. ചെയര്‍മാന്‍ പി.എ.ചെറിത് , മണ്ഡലം മുസ്ലിം ലീഗ് പ...
Kerala, Local news

റെയില്‍വേ വികസനം; നേട്ടങ്ങള്‍ക്ക് നന്ദി, കുറവുകള്‍ പരിഹരിക്കണം ഇ. ടി. മുഹമ്മദ് ബഷീര്‍ എംപി

പാലക്കാട് : പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നടന്നു കൊണ്ടിരിക്കുന്ന വികസന പദ്ധതികള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും എല്ലാ പ്രവര്‍ത്തികളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും താനൂര്‍, തിരുനാവായ സ്റ്റേഷനുകള്‍ കൂടി അമൃത് ഭാരത് പദ്ധതികള്‍ ഉള്‍പെടുത്തണമെന്നും ഇ. ടി. മുഹമ്മദ് ബഷീര്‍. എംപി ആവശ്യപ്പെട്ടു. ദക്ഷിണ മേഖല റെയില്‍വേ ജനറല്‍ മാനേജര്‍ ഇന്ന് പാലക്കാട് വിളിച്ചുചേര്‍ത്ത പാലക്കാട് ഡിവിഷന്റെ കീഴിലുള്ള എംപി മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം. പി. പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന റെയില്‍വേ വികസനങ്ങളില്‍ എംപി യോഗത്തില്‍ നന്ദി രേഖപ്പെടുത്തി.റെയില്‍വേ സ്റ്റേഷനുകളിലെ കുറവുകള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും എംപി യോഗത്തില്‍ പറഞ്ഞു. അമൃത് ഭാരത് പദ്ധതിയില്‍ തിരൂര്‍, കുറ്റിപ്പുറം, പരപ്പനങ്ങാടി റെയില്‍വേ സ്റ്റേ...
Local news

താനൂര്‍ നഗരസഭയുടെ ബഡ്‌സ് സ്‌കൂളിന് വിപുലമായ സൗകര്യങ്ങളോടെ കെട്ടിടമുയരുന്നു ; നിര്‍മാണം സൗജന്യമായി ലഭിച്ച ഭൂമിയില്‍

താനൂര്‍ : താനൂര്‍ നഗരസഭയുടെ ബഡ്‌സ് സ്‌കൂളിന് കെട്ടിടമുയരുന്നു. മോര്യയില്‍ സൗജന്യമായി ലഭിച്ച 22 സെന്റ് ഭൂമിയിലാണ് ബഡ്‌സ് സ്‌കൂളിന് കെട്ടിടം നിര്‍മിക്കുന്നത്. സ്‌കൂളിന്റെ ശിലാസ്ഥാപനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. നാലായിരം ചതുരശ്ര അടി വിസ്തൃതിയില്‍ വിപുലമായ സൗകര്യങ്ങളോടെയാണ് ബഡ്‌സ് സ്‌കൂള്‍ കെട്ടിടം ഉയരുന്നത്. താനൂർ നഗരസഭയുടെ ബഡ്സ് സ്‌കൂൾ ശിലാസ്ഥാപനം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവഹിക്കുന്നു കെട്ടിട നിര്‍മാണത്തിന് ആയി എം.പി ഫണ്ടില്‍ നിന്നും 78 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തില്‍ ഓഫീസ് റൂം, ക്ലാസ് മുറികള്‍, കോണ്‍ഫ്രന്‍സ് ഹാള്‍, സ്പീച്ച് തെറാപ്പി റൂം, ഫിസിയോ തെറാപ്പി, പ്ലേ റും, ഒക്യുപേഷണല്‍ തെറാപ്പി, സെന്‍സറി റൂം, സ്റ്റോക്ക് റൂം, കോര്‍ട്ടിയാര്‍ഡ്, കിച്ചണ്‍, ഡൈനിങ് ഹാള്‍, ലിഫ്റ്റ് സൗകര്യം എന്നിവ ഉണ്ടാകും. നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാ...
Kerala, Malappuram, Other

പുതിയ വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ച്‌ റെയില്‍വേ

തിരൂർ: കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ച്‌ റെയില്‍വേ. ഇ ടി മുഹമ്മദ് ബഷീര്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യം ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും കണ്ടിരുന്നുവെന്നും ആദ്യത്തെ വന്ദേഭാരത് ട്രെയിനിന് കൂടി സ്റ്റോപ്പ് അനുവദിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 'വലിയൊരു സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണ്. പുതിയ വന്ദേഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. കഴിഞ്ഞ ദിനങ്ങളില്‍ ഇതിനായി റെയില്‍വേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരില്‍ കണ്ടിരുന്നു. ഇനി ആദ്യത്തെ വന്ദേ ഭാരതിന് കൂടി സ്റ്റോപ്പ് അനുവദിക്കണം, അതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്', ഇ ടി മുഹമ്മദ് ബഷീര്‍ കുറിച്ചു. ഞായറാഴ്ചയാണ് കേരളത്തിന്റെ രണ്ടാമത്ത...
Kerala, Malappuram

വന്ദേഭാരത് ; തിരൂരിനെ പരിഗണിക്കാതിരുന്നത് ഖേദകരം, കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി

വന്ദേഭാരത് ട്രെയിന്‍ തിരൂരില്‍ നിര്‍ത്തുന്നത് സംബന്ധിച്ച് നടത്തിയ ശ്രമങ്ങള്‍ ഗവണ്‍മെന്റ് പരിഗണിക്കാതെ പോയത് ഖേദകരമാണെന്നും ട്രെയിന്‍ ഓടിതുടങ്ങിയതിനു ശേഷമുള്ള അനുഭവങ്ങള്‍ കണക്കിലെടുത്ത് തിരൂരിന്റെ കാര്യം പരിഗണിക്കാമെന്നത് റെയില്‍വേ മന്ത്രി സമ്മതിച്ചിരുന്നത് പാലിക്കാതെ പോയത് നിര്‍ഭാഗ്യകരമാണെന്നും ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി ഇന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് അറിയിച്ചു. കേരളത്തില്‍ ഏറ്റവും വലിയ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റോപ്പുകളില്‍ പോലും ധാരാളം ട്രെയിനുകള്‍ നിര്‍ത്താതെ പോകുന്നുണ്ട്. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കാര്യത്തില്‍ ഇനിയെങ്കിലും ഗവണ്മെന്റ് സഹായകരമായ സമീപനം സ്വീകരിക്കണമെന്നും കേരളത്തിലേക്ക് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിക്കുമ്പോള്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധമായും പരിഗണനയില്‍ ഉണ്ടാകണമെന്നും എംപി മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ...
Information

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കി അധിക വിഹിതം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല കോര്‍ഡിനേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റിയുടെ (ദിശ) അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ നടപ്പു വര്‍ഷം ലഭ്യമായ ഫണ്ട് പൂര്‍ണ്ണമായി വിനിയോഗിക്കുന്ന രീതിയില്‍ മാതൃകാപരമായി ഏറ്റെടുത്ത് മൂന്നാം പാദത്തോടെ പൂര്‍ത്തീകരിക്കണം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാപെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിന് മുമ്പായി അധിക വിഹിതം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണം. ദിശ യോഗങ്ങള്‍ ജില്ലയില്‍ കൃത്യമായി നടത്തുന്നുണ്ടെങ്കിലും പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിനു...
Other

കെ-റെയിൽ അശാസ്ത്രീയ അലൈൻ മെന്റ് പുനപരിശോധിക്കണം; സേവ് പരപ്പനങ്ങാടി ഫോറം പ്രതിനിധിസംഘം റെയിൽവേ അധികൃതരുമായി ചർച്ച നടത്തി

 നിർദ്ദിഷ്ട കെ-റെയിൽ അലൈൻ മെന്റിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സേവ് പരപ്പനങ്ങാടി ഫോറം പ്രതിനിധിസംഘം സതേൺ റെയിൽവേക്ക് നിവേദനം നൽകി. സേവ് പരപ്പനങ്ങാടി ഫോറം മുഖ്യരക്ഷധികാരിയും പരപ്പനങ്ങാടി നഗരസഭ ചെയർമാനുമായ ഉസ്മാൻ അമ്മാറമ്പത്ത്, ഫോറം ഭാരവാഹി എ.സി അബ്ദുൽ സലാം എന്നിവരാണ് സതേൺ റെയിൽവേയുടെ ചെന്നൈയിലുള്ള ഡിവിഷണൽ ഓഫീസിലെത്തി അഡീഷണൽ ജനറൽ മാനേജർ ഗോപിനാഥ് മല്ല്യക്ക് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തികൊണ്ടുള്ള നിവേദനം നൽകിയത്. നേരത്തെ പരപ്പനങ്ങാടി നഗര സഭ കെ-റെയിൽ പ്രൊജക്റ്റ്‌ നെതിരെ പ്രമേയം പാസാക്കിയിരിന്നു. ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി യും, കെ.പി.എ മജീദ് എം.എൽ.എ യും സതേൺ റെയിൽവേ ജനറൽ മാനേജറുമായി ഈ വിഷയങ്ങൾ സംസാരിസിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിനിധിസംഘത്തെ ചർച്ചക്ക് ക്ഷണിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/C7irCKdijZW4DwQkQX1cSM ജനറൽ മാനേജർക്ക് കോവിഡ് പോസിറ്റ...
error: Content is protected !!