Tag: Hajj

മന്ത്രി അഹമ്മദ് ദേവർകോവിൽ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു
Information

മന്ത്രി അഹമ്മദ് ദേവർകോവിൽ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു

ഹജ്ജിന്റെ ത്യാഗ സമ്പൂർണ്ണമായ പാഠങ്ങൾ വിശ്വാസിയുടെ ജീവിത വിശുദ്ധിക്ക് മുതൽ കൂട്ടാണെന്നും ഹജ്ജിലൂടെ കരസ്ഥമാക്കുന്ന വിശുദ്ധി നഷ്ടപ്പെടുത്താതെ ജീവിതം മുന്നോട്ട് നയിക്കാൻ ഓരോ ഹാജിക്കും സാധിക്കട്ടെയെന്നും സംസ്ഥാന തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ആശംസിച്ചു. കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ ഇന്നലെ രാവിലെ പുറപ്പെട്ട ഹാജിമാർക്കുള്ള യാത്രയയപ്പ് സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്നും ഇത്തവണ മൂന്ന് എംബാർക്കേഷൻ പോയിന്റുകൾ വഴി ഹജ്ജിന് പുറപ്പെടാൻ സർക്കാർ ഒരുക്കിയ സംവിധാനങ്ങൾ ഹാജിമാർക്ക് അങ്ങേയറ്റം ഗുണകരമായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ഹജ്ജ് സെൽ ഓഫീസർ കെ.കെ മൊയ്തീൻ കുട്ടി, യൂസുഫ് പടനിലം, ഹസൻ സഖാഫി എന്നിവർ പ്രസംഗിച്ചു....
Health,, Information

ഹജ്ജ് ഹെൽത്ത് ഡസ്കിലേക്ക് മരുന്ന് കിറ്റുകൾ വിതരണം ചെയ്തു

സ്നേഹസ്പർശം പദ്ധതിയിലൂടെ ഹജ്ജ് ഹെൽത്ത് ഡസ്കിലേക്ക് ഔഷധി നൽകുന്ന മരുന്നുകൾ അടങ്ങിയ കിറ്റിന്റെ വിതരണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. കൊടക്കലിൽ നടന്ന പരിപാടിയിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. ഔഷധി ചെയർപേഴ്സൺ ശോഭനാ ജോർജ്, ഡയറക്ടർ ഡോ. കെ എസ് പ്രിയ, ബി എസ് പ്രീത, കെ പത്മനാഭൻ ,കെ എ ഫ് ഡേവിസ്, ടി വി ബാലൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ഡോ. കെ ആശ, ടി കെ ഹൃദിക് എന്നിവർ സംസാരിച്ചു....
Information, Other

ഹജ്ജ്: ഇന്ന് വനിത ഹജ്ജ് തീർത്ഥാടകരുടെ വിമാനം പറത്തിയതും നിയന്ത്രിച്ചതും വനിതകൾ

ഈ വര്‍ഷത്തെ ഹജ്ജ് തീർഥാടനത്തിന് സംസ്ഥാനത്തു നിന്നും വനിതാ യാത്രികർക്ക് (ലേഡീസ് വിത്തൗട്ട് മെഹറം) മാത്രയായുള്ള ആദ്യ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോണ്‍ ബര്‍ല ഫ്ലാഗ് ഓഫ് ചെയ്തു. എയര്‍ ഇന്ത്യുയുടെ IX 3025 നമ്പര്‍ വിമാനമാണ് വനിതാ തീര്‍ത്ഥാടകരെയും വഹിച്ച് വ്യാഴാഴ്ച (ജൂണ്‍ 8) വൈകീട്ട് 6.45 ന് പുറപ്പെടുന്നത്. 145 വനിതാ തീര്‍ത്ഥാടകരാണ് സംഘത്തിലുള്ളത്. യാത്രാ സംഘത്തിലെ ഏറ്റവും പ്രായം കൂടിയ (76 വയസ്സ്) തീര്‍ത്ഥാടകയായ കോഴിക്കോട് കാര്‍ത്തികപ്പള്ളി സുലൈഖയ്ക്ക് മന്ത്രി ബോര്‍ഡിങ് പാസ് നല്‍കി. സ്ത്രീ ശാക്തീകരണ രംഗത്തെ രാജ്യത്തെ മികച്ച കാല്‍വെപ്പാണ് വനിതാ തീര്‍ത്ഥാടകരെ മാത്രം വഹിച്ചുള്ള ഈ യാത്രയെന്ന് കേന്ദ്ര മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടി ഹജ്ജ് വേളയില്‍ പ്രാര്‍ത്ഥിക്കണമെന്നും കേന്ദ്ര മന്ത്രി തീര്‍ത്ഥാടകരോട് ആവശ്യപ്പെട്ടു...
Information

ഹജ്ജ് – 2023: വെയ്റ്റിംഗ് ലിസ്റ്റിലുള്ളവർക്ക് അവസരം

ഈ വർഷറത്തെ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റ്റ്റില്‍ ഉൾപ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പര്‍ 1171 മുതൽ 1412 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്സ് നമ്പര്‍ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ ഓരോ അപേക്ഷകരുടെയും എംബാർക്കേഷൻ പോയിന്റ് അടിസ്ഥാനത്തിൽ പണമടക്കേണ്ടതാണ്. എമ്പാർക്കേഷൻ പോയിന്റ്, അടക്കാനുള്ള തുക(ഒരാൾക്ക്) കോഴിക്കോട് 3,53,313 രൂപകൊച്ചി 3,53,967 രൂപകണ്ണൂർ 3,55,506 രൂപ അപേക്ഷാ ഫോമിൽ ബലികർമ്മത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ,ആ ഇനത്തിൽ 16,344/-രൂപ കൂടി അധികം അടക്കണം. ഒർജിനൽ പാസ്‌പോർട്ട്, പാസ്‌പോർട്ട് സൈസ് ഫോട്ടോ (3.5x3.5 white Background) പണമടച്ച രശീതി, നിശ്ചിത...
Accident, Gulf

ശിഹാബ് ചോറ്റൂരിന്റെ കൂടെ നടന്ന മലയാളി സൗദിയിൽ വാഹനമിടിച്ചു മരിച്ചു.

സൗദി : ഹജ്ജ് നിർവഹിക്കുന്നതിനായി കാൽനട യാത്രയായി വരുന്ന ഷിഹാബ് ചോറ്റൂരിന്റെ ഒപ്പമുണ്ടായിരുന്ന ആൾ വാഹനമിടിച്ച് മരിച്ചു. ഷിഹാബിന്റെ കൂടെ അൽ റാസിൽ നിന്നും പുറപ്പെട്ട വണ്ടൂർ കൂരാട് സ്വദേശി അബ്ദുൾ അസീസ്(47) ആണ് മരിച്ചത്. പുറകിൽ നിന്നും വന്ന വാഹനമിടിച്ചായിരുന്നു അപകടം. അൽ റാസ്സിൽ നിന്ന് 20കിലോമീറ്റർ അകലെ റിയാദ് ഖബറയിൽ വെച്ചാണ് അപകടം സംഭവിച്ചത്. മക്കൾ: താജുദ്ദീൻ. മാജിദ് ശംസിയ. ഭാര്യ: ഹഫ്സത്ത്. ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെയും അൽ റാസ്സ് ഏരിയ കെഎംസിസി യുടെയും നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയായി വരികയായിരുന്നു....
Other

പാകിസ്ഥാൻ കോടതി വിസ നിഷേധിച്ചു, ശിഹാബിന്റെ ഹജ്ജ് യാത്ര പ്രതിസന്ധിയിൽ; വാർത്ത വ്യാജമെന്ന് ശിഹാബ്

വാർത്ത വ്യാജമെന്ന് ശിഹാബ് ചോറ്റൂർ ലാഹോർ: മലപ്പുറത്ത് നിന്ന് കാൽനടയായി ഹജ്ജിനായി മക്കയിലേക്ക് പോകുന്ന ശിഹാബ് ചോറ്റൂരിന് പാകിസ്ഥാൻ വിസ നിഷേധിച്ചു. വിസ അനുവദിക്കണമെന്ന് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടുള്ള ഹർജിയാണ് പാകിസ്ഥാൻ കോടതി ബുധനാഴ്ച തള്ളിയത്. ജൂണ്‍ രണ്ടിനാണ് ശിഹാബ് മലപ്പുറത്ത് നിന്നും യാത്ര ആരംഭിച്ചത്. 2023ലെ ഹജ്ജ് കർമം ചെയ്യാൻ 8,640 കിലോമീറ്റര്‍ കാൽനടയായി മക്കയില്‍ എത്തുകയാണ് ശിഹാബിന്‍റെ ലക്ഷ്യം. ജൂണ്‍ രണ്ടിന് ആരംഭിച്ച യാത്ര 280 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി ലക്ഷ്യത്തിലെത്തുമെന്നായിരുന്നു പ്രതീക്ഷ. വാ​ഗാ അതിർത്തി വരെ കാൽനടയായി 3000 കിലോമീറ്ററാണ് ശിഹാബ് സഞ്ചരിച്ചത്. വാ​ഗ കടക്കാൻ വിസയില്ലാത്തതിനാൽ പാകിസ്ഥാൻ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞു. തുടർന്ന് പാകിസ്ഥാനിലൂടെ നടന്നുപോകാൻ വിസ നൽകണമെന്നാവശ്യപ്പെട്ട് ബുധനാഴ്ചയാണ് ശിഹാബിന് വേണ്ടി പാക് പൗരനായ സർവാർ താജ് എന്നയാൾ ഹർജി നൽകിയത്. നേരത്തെ സിം​ഗിൾ ബെ...
Other

പാകിസ്താന്‍ വിസ അനുവദിച്ചില്ലെന്ന വാര്‍ത്ത തെറ്റ്, സാങ്കേതിക തടസ്സം മാത്രമെന്ന് ശിഹാബ് ചോറ്റൂർ

മലപ്പുറം: കൽനടയായി മലപ്പുറത്ത് നിന്ന് മക്കയിലേക്ക് ഹജ്ജിന് പോകുന്ന വളാഞ്ചേരി ആതവനാട് സ്വദേശി ശിഹാബ് ചോറ്റൂരിന് പാകിസ്ഥാൻ വിസ നിഷേധിച്ചു എന്ന വാർത്ത തെറ്റാണെന്ന് വെളിപ്പെടുത്തലുമായി ശിഹാബ്. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നും പച്ചക്കള്ളമെന്നും ശിഹാബ് തന്‍റെ യുട്യൂബ് ചാനൽ വഴി അറിയിച്ചു. പാക്കിസ്താന്‍ വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയില്‍ വന്ന പ്രശ്നമാണെന്നും സാങ്കേതിക തടസങ്ങള്‍ നീങ്ങിയാല്‍ വിസ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ടൂറിസ്റ്റ് വിസയാണ് അനുവദിച്ചിരുന്നതെന്നും തനിക്ക് ട്രാന്‍സിറ്റ് വിസയാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ഒരു കടലാസ് കിട്ടാനുണ്ടെന്നും അത് ലഭിച്ചാല്‍ കാര്യങ്ങള്‍ സുഗമമായി നടക്കുമെന്നും അദ്ദേഹം വിശദമാക്കി. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തനിക്ക് നല്ല പിന്തുണയാണെന്നും ശിഹ...
Education

ഹജ്ജ് പുനരാവിഷ്കരണം നടത്തി വിദ്യാർത്ഥികൾ

കൊടിഞ്ഞി: ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി എം.എ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ ഹജ്ജിന്റെ പ്രായോഗിക രീതി പുനരാവിഷ്കരിച്ചു. ഹജ്ജ് ത്യാഗ നിർഭരമായ സമർപ്പണത്തിന്റെ യും വിശ്വാസത്തിന്റെയും മാനവ ഐക്യത്തിന്റെയും നേർപകർപ്പാണെന്നും ഓർമിപ്പിച്ചു. ഹജ്ജിൻറെ തനതായ രീതിയിൽ ഒന്നും വിട്ടു പോവാതെയാണ് വിദ്യാർത്ഥികൾ എല്ലാം അവതരിപ്പിച്ചത് . വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/IaZnYZJu71N95A64AFiVCL സ്കൂളിലെ ചെറിയ വിദ്യാർഥികളാണ് ഈ വ്യത്യസ്തമായ കർമം കൊണ്ട് പെരുന്നാൾ അവധി ദിവസത്തിൽ ശ്രദ്ധേയമാക്കിയത്. സ്കൂൾ എത്തിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടി കുട്ടികളിൽ ഹജ്ജിന്റെ പ്രായോഗിക രീതിയെ മനസ്സിലാക്കികൊടുക്കാനും പുണ്യ കർമ്മത്തിന്റെ നേർരേഖ ജീവിതത്തിലേക്ക് പകർത്താനും സഹായികളായി. സ്കൂളിൽ പ്രത്യേകം നിർമ്മിച്ച കഅ്ബയും സഫയും മർവയും ഹജറുൽ അസ്‌വദും മഖാമു ഇബ്രാഹിമും മറ്റു ഹജ്ജി...
Other

മലപ്പുറത്ത് നിന്ന് മക്കയിലേക്ക് ഹജ്ജിന് കാൽനടയായി 29 കാരൻ

ആകെ 8640 കിലോമീറ്റര്‍ ദൂരം, 280 ദിവസം നീളുന്ന യാത്ര.. മലപ്പുറം വളാഞ്ചേരിയിലെ ചേലമ്പാടന്‍ ശിഹാബ് ഒരു യാത്ര പോകാനുള്ള തയാറെടുപ്പിലാണ്. വെറുമൊരു യാത്രയല്ല.. പുണ്യഭൂമിയായ മക്കയിലേക്ക്  ഹജ്ജ് കര്‍മ്മത്തിനായി വളാഞ്ചേരിയിലെ ചോറ്റൂരില്‍ നിന്ന് കാല്‍നടയായാണ് ഈ ഇരുപത്തിയൊമ്പതുകാരന്‍റെ യാത്ര.  കേട്ടവരെല്ലാം ആദ്യമൊന്ന് അമ്പരന്നെങ്കിലും നടന്നുപോയി ഹജ്ജ് ചെയ്യുക എന്ന തന്‍റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം പൂര്‍ത്തീകരണത്തിന്‍റെ അവസാന ഘട്ടത്തിലാണ് ശിഹാബ്. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാതാവ് സൈനബയോടാണ് ശിഹാബ് ആദ്യം ആ ആഗ്രഹം പറഞ്ഞത്: ‘എനിക്ക് നടന്നുപോയിത്തന്നെ ഹജ്ജ് ചെയ്യണം’. ‘പടച്ച തമ്പുരാനേ, മക്കവരെ നടക്കാനോ?’, സൈനബ കേട്ടപാട് അമ്പരന്നെങ്കിലും അടുത്ത നിമിഷം ‘ഓക്കെ’യായി: ‘മോൻ പൊയ്‌ക്കോ’. ഭാര്യ ഷബ്‌നയും അതു ശരിവെച്ചു. അങ്ങനെയാണ് ശിഹാബ് ചോറ്റൂർ എന്ന ഇരുപത്തൊമ്പതുകാരൻ കാൽന...
Gulf

ഹജ്ജ്: പ്രായപരിധി ഒഴിവാക്കി; 70 വയസിന് മുകളിലുളളവര്‍ക്ക് സംവരണ വിഭാഗത്തില്‍ അപേക്ഷിക്കാം

2022ലെ ഹജ്ജ് അപേക്ഷ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രായപരിധി ഒഴിവാക്കി. 65 വയസായിരുന്നു നേരത്തെ നിശ്ചയിച്ച പ്രായപരിധി. ഇത് ഒഴിവാക്കിയേതാടെ 70 വയസിന് മുകളിലുളളവര്‍ക്ക് നേരത്തെയുളള രീതിയില്‍ സംവരണ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. സംവരണ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കൊപ്പം സഹായിയായി ഒരാള്‍ കൂടി വേണം. ഒരു കവറില്‍ രണ്ട് 70 വയസിന് മുകളിലുളളവരുണ്ടെങ്കില്‍ രണ്ട് സഹായികളെയും അനുവദിക്കും. സഹയാത്രികരായി ഭാര്യ, ഭര്‍ത്താവ്, സഹോദരങ്ങള്‍, മക്കള്‍, മരുമക്കള്‍, പേരമക്കള്‍, സഹോദരപുത്രന്‍, സഹോദരപുത്രി എന്നിവരെയാണ് അനുവദിക്കുക. ഇവരുടെ ബന്ധം തെളിയിക്കുന്നതിന് മതിയായ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 70 വയസിന്റെ സംവരണ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി/സഹായി യാത്ര റദ്ദാക്കുകയാണെങ്കില്‍ കൂടെയുള്ളവരുടെ യാത്രയും റദ്ദാകും. അ...
Gulf, National, Tourisam

ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂരില്ല, കൊച്ചി മാത്രം

ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂര്‍ വിമാനത്താവളത്തെ ഉൾപ്പെടുത്തിയില്ല. കേരളത്തിൽ നിന്ന് കൊച്ചി മാത്രമാണ് എംബാർക്കേഷൻ കേന്ദ്രമായുള്ളത്. കോവിഡ് മൂലം വെട്ടി കുറച്ച കേന്ദ്രങ്ങൾ പുനസ്ഥാപിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കഷേന്‍ പുനഃസ്ഥാപിക്കണമെന്നുള്ളത് മലബാര്‍ ജില്ലകള്‍ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. അതേസമയം ഈ വര്‍ഷത്തെ ഹജ്ജ് നടപടികൾക്ക് തുടക്കമായി. ഹജ്ജിനായി ജനുവരി 31 വരെ അപേക്ഷിക്കാം. ഇത്തവണ അപേക്ഷകൾ പൂർണ്ണമായും ഡിജിറ്റലാണ്. മൊബൈൽ ആപ്പ് വഴിയും അപേക്ഷ സമർപ്പിക്കാന്‍ സാധിക്കും....
error: Content is protected !!