മുഖത്തെ ചുളിവുകള്‍ നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നുണ്ടോ ? എങ്കില്‍ ഇതാ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍
മുഖത്തെ ചുളിവുകള്‍ പലര്‍ക്കും നിരുത്സാഹം നല്‍കുന്നുണ്ടാകാം. പ്രായം കൂടുതല്‍ തോന്നിക്കുന്ന തുടങ്ങിയ മനോ വിഷമങ്ങളും നല്‍കുന്നുണ്ടാകാം. അത്തരക്കാര്‍ക്ക് വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്പുകളാണ് ഇനി പറയുന്നത്. അലര്‍ജി സംബന്ധമായ കാര്യങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തി മാത്രമെ ഇവ ചെയ്യാവു. അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ പാക്കുകളും സ്‌ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കണ്‍സള്‍ട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
ഓട്‌സ്
ഒരു ടീസ്പൂണ്‍ ഓട്‌സിലേയ്ക്ക് ഒരു ടീസ്പൂണ്‍ തൈര്, ബദാം പൊടിച്ചത്, തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകളെ തടയാന്‍ ഈ പാക്ക് സഹായിക്കും.
മുട്ടഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ തൈര്, ഒരു ട...