മാലിന്യം സംസ്‌കരിക്കാതെ കൂട്ടിയിട്ട് നായകള്‍ക്ക് താവളം ഒരുക്കി ; പെരുവള്ളൂരില്‍ കുട്ടികളുടെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് ആരോഗ്യ വകുപ്പ്
പെരുവള്ളൂര്‍ : മാലിന്യം സംസ്‌കരിക്കാതെ കൂട്ടിയിട്ട് തെരുവ് നായകള്‍ക്ക് താവളം ഒരുക്കിയതിന് കൊച്ചുകുട്ടികളുടെ പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ ആരോഗ്യവകുപ്പ്‌കേരള പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുത്തു. കരുവാന്‍തടം സ്വദേശികളായ നസീമുദ്ദീന്‍ കെ, സൈതലവി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഏപ്രില്‍ 24ന് ഗൃഹപ്രവേശ ചടങ്ങില്‍ അവശേഷിച്ച മാലിന്യങ്ങളും ഭക്ഷണങ്ങളും ആണ് തെരുവ് പട്ടികള്‍ക്ക് ഈ പ്രദേശത്ത് വിഹാരകേന്ദ്രമാകാന്‍ കാരണമായത്.
വീടിനടുത്ത് പറമ്പില്‍ കളിച്ചുകൊണ്ടിരിക്കവേ 10 വയസ്സ് പ്രായമുള്ള 7 ഓളം കുട്ടികളെ പെരുവള്ളൂര്‍ പറമ്പില്‍പീടിക കരുവാന്‍തടം ഭാഗത്തുള്ള ഒഴിഞ്ഞ പറമ്പിലെ തെരുവ് നായകള്‍ ആക്രമിക്കാന്‍ വരികയായിരുന്നു. ആത്മരക്ഷാര്‍ത്ഥം ഓടി വീട്ടില്‍ കയറിയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടിയെന്നും പട്ടികളില്‍ നിന്നും തങ്ങളെ രക്ഷിക്കണമെന്ന പരാതിയിന്മേല്‍ പെരുവള്ളൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: മുഹമ്മദ് റാസിയുടെ...