Tag: India

തിരിച്ചടിയില്‍ മലക്കം മറിഞ്ഞ് പാക് പ്രതിരോധ മന്ത്രി ; സംഘര്‍ഷം ഒഴിവാക്കിയാല്‍ പ്രശ്‌ന പരിഹാരത്തിന് തയ്യാര്‍
National

തിരിച്ചടിയില്‍ മലക്കം മറിഞ്ഞ് പാക് പ്രതിരോധ മന്ത്രി ; സംഘര്‍ഷം ഒഴിവാക്കിയാല്‍ പ്രശ്‌ന പരിഹാരത്തിന് തയ്യാര്‍

ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രകോപനപരമായി സംസാരിച്ച പാക് പ്രതിരോധ മന്ത്രി നിലപാട് മാറ്റി. ഇന്ത്യ സംഘര്‍ഷം ഒഴിവാക്കിയാല്‍ പ്രശ്‌ന പരിഹാരത്തിന് തയ്യാറാണെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. നേരത്തെ നിരന്തരം ഇന്ത്യക്കെതിരെ പ്രകോപനപരമായി സംസാരിച്ചിരുന്ന മന്ത്രി ഇന്ത്യന്‍ കര-വ്യേമ സേനകളുടെ തിരിച്ചടിയില്‍ നിലപാട് മാറ്റുകയായിരുന്നു. ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നായിരുന്നു ഖവാജ ആസിഫ് പറഞ്ഞിരുന്നു. എന്നാല്‍ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതോടെ ചര്‍ച്ചയ്ക്കും സമാധാനത്തിനും തയ്യാറെന്ന് ക്വാജ ആസിഫ് വ്യക്തമാക്കുന്നു. പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ, ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന....
National

ഓപ്പറേഷന്‍ സിന്ദൂര്‍ : 24 മിസൈലുകള്‍ പ്രയോഗിക്കാന്‍ ഇന്ത്യക്ക് വേണ്ടി വന്നത് 25 മിനുട്ട് മാത്രം ; കൊല്ലപ്പെട്ടത് 70 ഭീകരര്‍, മസൂദ് അസറിന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടിതില്‍ പാകിസ്ഥാന്‍, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലെ ഒമ്പത് ഭീകര ക്യാമ്പുകളാണ് തകര്‍ന്നടിഞ്ഞത്. ഇതിനായി ഇന്ത്യ പ്രയോഗിച്ചത് 24 മിസൈലുകള്‍ ആയിരുന്നു. ഇവ പ്രയോഗിക്കാന്‍ എടുത്ത സമയം വെറും 25 മിനുട്ട് മാത്രം. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ 70 ഭീകരര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു. ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ സഹോദരി ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ചയാളുടെ ഭാര്യാ സഹോദരനും ആക്രമണത്തില്‍ കൊല്ലപ്പെട്ട കുടുംബാംഗങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു. അതേസമയം 32 പേരാണ് കൊല്ലപ്പെട്ടതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് 7 ന് പുലര്‍ച്ചെ 1:05 മുതല്‍ പുലര്‍ച്ചെ 1:30 വരെ നീണ്ടുനിന്ന ആക്രമ...
National

ഓപ്പറേഷന്‍ സിന്ദൂര്‍ : 9 ഭീകര കേന്ദ്രങ്ങള്‍ തരിപ്പണമാക്കി ഇന്ത്യയുടെ മറുപടി ; ഭീകര പരിശീലന കേന്ദ്രങ്ങള്‍ വേരോടെ പിഴുതെറിയും

ജമ്മു : പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യയുടെ തിരിച്ചടിയില്‍ തകര്‍ന്ന് തരിപ്പണമായത് 9 ഭീകര കേന്ദ്രങ്ങള്‍. ഭീകരാക്രമണത്തിന് ശേഷം പതിനഞ്ചാം നാള്‍ ആണ് ഇന്ത്യയുടെ തിരിച്ചടി. നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സൈന്യം സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു. 17 ഭീകരരെ വധിച്ചുവെന്ന് റിപ്പോര്‍ട്ട്. 55 പേര്‍ക്ക് പരിക്ക്. പാകിസ്ഥാന്റെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ വേരോടെ പിഴുതെറിയാനുള്ള ഇന്ത്യന്‍ ശ്രമം ജയ്‌ഷെ, ലഷ്‌കര്‍, ഹിസ്ബുള്‍ താവളങ്ങളെ ചുട്ടെരിച്ചു. മര്‍കസ് സുബ്ഹാനല്ല, മര്‍കസ് ത്വയ്ബ, സര്‍ജാല്‍/തെഹ്‌റ കലാന്‍, മഹ്‌മൂന ജൂയ, മര്‍കസ് അഹ്‌ലെ ഹദീസ്, മര്‍കസ് അബ്ബാസ്, മസ്‌കര്‍ റഹീല്‍ ഷാഹിദ്, ഷവായ് നല്ലാഹ്, മര്‍കസ് സൈദിനാ ബിലാല്‍ എന്നീ ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സംയുക്ത സേനാ വിഭാഗങ്ങള്‍ തകര്‍ത്തത്. പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ച...
National

പഹല്‍ഗാം ഭീകരാക്രമണം : കടുത്ത നടപടിയുമായി ഇന്ത്യ : അതിര്‍ത്തി അടക്കും, പാക് പൗരന്മാരുടെ വിസ റദ്ദാക്കും, ഉടന്‍ ഇന്ത്യ വിടണം, സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു

ദില്ലി : കാശ്മീര്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കടുത്ത നടപടികളുമായി ഇന്ത്യ. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനില്‍ നിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തലാണ് ഇന്ത്യയുടെ കടുത്ത നടപടികള്‍ക്ക് കാരണം എന്ന് വിവരം. അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കുന്നത് വരെ ഇന്ത്യ-പാക് യുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത, സിന്ധു നദീ ജല കാരാര്‍ 65 വര്‍ഷങ്ങള്‍ക്കിപ്പുറം മരവിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടര മണിക്കൂര്‍ നീണ്ട മന്ത്രി സഭ സമിതി യോഗത്തിലാണ് കടുത്ത തീരുമാനങ്ങളുണ്ടായത്. സമിതിയുടെ ഭാഗമായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തുടങ്ങിയ ഉന്നത നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കാബിനറ്റ് സെക്രട്ടറി, പ്രതിരോധ സെക്രട്ടറി എന്നിവരും പങ്...
Kerala, Local news, Malappuram, Other

2024 ൽ ‘ഇന്ത്യാ സഖ്യം’ മോഡിയെ താഴെയിറക്കും : വിനോദ് മാത്യു വിൽസൺ

തിരൂരങ്ങാടി : കെജ്രിവാളും രാഹുൽഗാന്ധിയും അടങ്ങുന്ന ഇന്ത്യാസഖ്യം മോഡിയെയും അമിത് ഷായെയും ഇന്ദ്രപ്രസ്ഥത്തിന്റെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻറ് വിനോദ് മാത്യു വിൽസൺ പ്രസ്താവിച്ചു. തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടിയുടെ സ്വതന്ത്ര വാരാഘോഷ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം പ്രയാസത്തിൽ ആവുന്ന സമയത്തെല്ലാം നിശബ്ദനാകുന്ന നരേന്ദ്രമോഡി വർഗീയതയും വിഭജന രാഷ്ട്രീയവും വെച്ച് രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഹംസക്കോയ. വി.എം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ദിലീപ് മൊടപ്പിലാശ്ശേരി, ജില്ലാ പ്രസിഡൻറ് അബ്ദുൾ നാസർ മങ്കട എന്നിവർ മുഖ്യാതിഥികളായിരുന്നു. ഷൗക്കത്തലി ഇരോത്ത്, ശബീറലി മുല്ലവീട്ടിൽ, സമീർ കുറ്റൂർ, ഇന്ത്യാ സഖ്യത്തിന്റെ പ്രതിനിധികളായ മോഹനൻ വെന്നിയൂർ, റഫീഖ് പാറക്കൽ , സിദ്ദീഖ് ...
Information

‘ഇന്ത്യ’ എന്ന ആശയത്തെ വിഭജിക്കാന്‍ അനുവദിക്കില്ല ; പിഡിപി

തിരുരങ്ങാടി : ഭാരതത്തിന്റെ 77 -ാം സ്വാതന്ത്ര്യ ദിനാഘോഷം പിഡിപി തെന്നല പഞ്ചാത്ത് കമ്മറ്റി വിപുലമായി ആഘോഷിച്ചു. പുക്കിപറബ് ആങ്ങാടിയില്‍ പിഡിപിയുടെ മുതിര്‍ന്ന നേതാവ് അബുബക്കര്‍ ഹാജി പതാക ഉയര്‍ത്തി. രാജ്യത്തെ ഒറ്റികൊടുത്ത ദേശദ്രോഹികളായ അഭിനവ ദേശീയ വാദികളെ തിരസ്‌ക്കരിക്കണമെന്നും യഥാര്‍ത്ഥ ദേശ സ്‌നേഹികളെയും സ്വാതന്ത്ര്യ സമര പോരാളികളേയും സ്മരിക്കണമെന്നും 'ഇന്ത്യ' എന്ന ആശയത്തെ വിഭജിക്കാന്‍ അനുവദിക്കില്ലെന്നും പിഡിപി അഭിപ്രായപ്പെട്ടു ജലീല്‍ ആങ്ങാടന്‍, ജില്ല കൗണ്‍സില്‍ അംഗം മുഹമ്മദ് കുട്ടി പുക്കിപറബ്, റഷിദ് കരുബില്‍, പിടി കോയ, അനസ് തെന്നല എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഷമീര്‍ കെ പാറപ്പുറം സ്വാഗതവും ഇര്‍ഷാദ് തെന്നല നന്ദിയും പറഞ്ഞു ശരീഫ് തറയില്‍, കുഞ്ഞുട്ടി ബെസ്റ്റ് ബസാര്‍, ശെഖ് ബിരാന്‍, യുനുസ് അറക്കല്‍ എന്നിവര്‍ മധുര വിതരണത്തിന് നേതൃത്വം നല്‍കി...
Breaking news, National

ഐഎംഒ ഉൾപ്പെടെ 14 ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചു

രാജ്യത്ത്14 മൊബൈല്‍ ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 14 ആപ്പുകള്‍ നിരോധിച്ചത്. ഈ ആപ്പുകള്‍ പാക്കിസ്ഥാനില്‍നിന്നും സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജമ്മു കശ്മീരിലെ ഭീകരര്‍ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആപ്പുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന ആപ്പുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ട്രാക്കുചെയ്യുന്നത് എളുപ്പമല്ല. ഇതോടെ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാത്തതും ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതുമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കുകയായിരുന്നു. പട്ടിക തയ്യാറാക്കിയ ശേഷം, ഈ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന അപേക്ഷ ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചു. ഇതിന് ശേഷമാണ് 14 ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്രം തീരുമാനമെടുത്തത്. 2000 -...
Health,

ചൈനയിലെ കൊവിഡ് ഉപവകഭേദം ഇന്ത്യയിലും; വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന

ചൈനയിൽ നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഉപവകഭേദം ഇന്ത്യയിലും. കൊവിഡ് ഒമിക്രോൺ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ഗുജറാത്തിലെ രണ്ട് രോഗികൾക്കും ഒഡീഷയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന തുടങ്ങി. അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് സാമ്പിൾ ശേഖരിക്കുമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ചൈനയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായതിന് പിന്നിൽ ഒമൈക്രോൺ വകഭേദത്തിന്റെ പുതിയതും വേഗത്തിൽ പകരാവുന്നതുമായ ബിഎഫ്.7 (BF.7) വകഭേദം ആണെന്ന് കണ്ടെത്തിയിരുന്നു. രാജ്യത്തെ കൊവിഡ് സാഹചര്യം ഇന്ന് കേന്ദ്രം അവലോകനം ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. കൊവിഡിനെതിരെ പൂർണ്ണ സജ്ജരാകാനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദ...
error: Content is protected !!