Tag: Karippur

കാശ്മീരിൽ മരിച്ച സൈനീകൻ കെ.ടി. നുഫൈലിന്റെ ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചു
Obituary

കാശ്മീരിൽ മരിച്ച സൈനീകൻ കെ.ടി. നുഫൈലിന്റെ ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചു

ജമ്മു -കശ്മീരിലെ ലഡാക്കിൽ മരണമടഞ്ഞ മലയാളി സൈനികൻ കെ.ടി. നുഫൈൽ (26) ഭൗതിക ശരീരം രാത്രി 8.ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു.  വിമാനത്താവളത്തിൽ ജില്ലാ കലക്ടർ വി.ആർ പ്രേം കുമാർ, ഭൗതിക ശരീരം ഏറ്റുവാങ്ങി. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടർ, എയർപോർട്ട് അതോറിട്ടി ഡയറക്ടർ, സി.ഐ.എസ്.എഫ് കാമാൻഡർ, തുടങ്ങിയവർ ഭൗതിക ശരീരത്തിൽ പുഷ്പ ചക്രം സമർപ്പിച്ചു. കരിപ്പൂർ ഹജ്ജ് ഹൗസിൽ സൂക്ഷിക്കുന്ന ഭൗതിക ശരീരം ഇന്ന് (ഞായർ ) രാവിലെ ആംബുലൻസിൽ വിലാപയാത്രയായി സ്വദേശമായ അരീക്കോട് കുനിയിൽ കൊടവങ്ങാടേക്ക് കൊണ്ടുപോകും. ഉമ്മയും പ്രതിശ്രുത വധുവും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ മൃതദേഹം ഏറ്റുവാങ്ങും. വിവാഹവുമായി ബന്ധപ്പെട്ട് ലീവിലെത്തിയ നുഫൈൽ ജനുവരി 22 നാണ് ലഡാക്കിലെ സൈനീക ക്യാമ്പിലേക്ക് മടങ്ങിയത്. വ്യാഴാഴ്ച രാവിലെ ജോലിക്കിടയിൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ലഡാക്കിലെ ...
Crime

കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്: 1162 ഗ്രാം സ്വർണവുമായി ചെറുമുക്ക് സ്വദേശി പിടിയിൽ

കരിപ്പൂർ : കരിപ്പൂർ എയർ പോർട്ടിൽ 1162 ഗ്രാം സ്വർണമിശ്രിതം പിടികൂടി.തുടർച്ചയായ ജാഗ്രതയോടെയുള്ള നിരീക്ഷണത്തിലൂടെ ഡിസംബർ 30 നു പുലർച്ചെ ജിദ്ദയിൽ നിന്നുള്ള ഫ്ലൈറ്റ് നമ്പർ G9 454 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ മലപ്പുറം ചെറുമുക്ക് സ്വദേശിയായ ജാഫർ സഹദ് ചോലഞ്ചേരി എന്ന വ്യക്ത്തിയിൽ നിന്നും 1162 ഗ്രാം സ്വർണ മിശ്രിതം അടങ്ങിയ 4 ക്യാപ്സ്യൂൾ കസ്റ്റംസ് പിടികൂടി. ശരീര ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണമിശ്രിതം കണ്ടെത്തിയത്. സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവർത്തികളും വിശദമായ തുടരന്വേഷണവും ആരംഭിച്ചു. സ്വർണക്കടത്തു തടയുന്നതിന്റെ ഭാഗമായി കസ്റ്റംസ് നിരീക്ഷണം ഊര്ജിതമാക്കിയിട്ടുണ്ട് . ...
Other

കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കമായി

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കമായി. റണ്‍വേ വികസനത്തിനും റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ (ആര്‍.ഇ.എസ്.എ) വര്‍ധിപ്പിക്കാനുമായി 14.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തി മാര്‍ക്ക് ചെയ്യുന്ന പ്രവൃത്തികള്‍ക്കാണ് ഇന്ന് (ഡിസംബര്‍ 24) തുടക്കമായത്. അതിര്‍ത്തി നിര്‍ണയത്തിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കും. നിലവിലെ റണ്‍വെയുടെ പടിഞ്ഞാറ് പള്ളിക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന 7 ഏക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമടക്കം ആകെ 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ 74 കോടി രൂപ അനുവദിച്ചിട്ടുണ്ട്.ആര്‍. എഫ്. സി. ടി. എല്‍. എ. ആര്‍. ആര്‍ ആക്ട് 2013 അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നത്. മെച്ചപ്പെട്ട നഷ്ടപരിഹാരത്തിന് പുറമെ പുനരധിവാസവും പുനസ്ഥാപനവും ഉറപ്പുവരുത്തുന...
Kerala

കാലിക്കറ്റ് എയര്‍പോര്‍ട്ട് വികസനം: ഭൂമി ഏറ്റെടുക്കുന്നതിന് കണ്ടിന്‍ജന്‍സി ചാര്‍ജ്ജ് ഒഴിവാക്കി

കാലിക്കറ്റ് എയര്‍പോര്‍ട്ട് റണ്‍വെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള 5 ശതമാനം കണ്ടിന്‍ജന്‍സി ചാര്‍ജ്ജ് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് റവന്യു വകുപ്പിന് നല്‍കേണ്ടുന്ന ചാര്‍ജ്ജാണിത്. 14.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് മലപ്പുറം ജില്ലാ കലക്ടര്‍ക്ക് കത്തയച്ചത്. ഭൂമി ഏറ്റെടുക്കാൻ സർക്കാർ 74 കോടി രൂപ അനുവദിക്കും. ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കി 2022 ഓഗസ്ത് 12 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കാലിക്കറ്റ് എയര്‍പോര്‍ട്ട് വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നടപടികള്‍ അതിവേഗം നിര്‍വഹിച്ചു വരികയാണെന്ന് മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. നിലവിലെ റണ്‍വെയുടെ പടിഞ്ഞാറ് പള്ളിക്കല്‍ വില്ലേജില്‍...
Crime

വിക്സ് ബോട്ടിലിൽ സ്വർണം കടത്തിയ കരിപ്പൂർ സ്വദേശി പിടിയിൽ

വിക്സ് ബോട്ടിലിൽ സ്വർണം കടത്താൻ ശ്രമിച്ചയാൾ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കുവൈറ്റിൽ നിന്നെത്തിയ കരിപ്പൂർ സ്വദേശി നയാൻ കാസിം ആണ് പിടിയിലായത്. 226 ഗ്രാം സ്വർണമാണ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്. വിക്സ് ബോട്ടിലിനുളളിൽ സ്വർണകമ്പികളാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. സ്വർണം കടത്താൻ പുതിയ വഴികളിലൂടെ ശ്രമിക്കുന്നതിന്റെ തെളിവാണിതെന്ന് കസ്റ്റംസ് സൂചിപ്പിച്ചു. ശരീരത്തിന്റെ രഹസ്യ ഭാഗത്ത് സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി മുഹമ്മദ് ഹാരിസും പിടിയിലായി. അബുദാബിയിൽ നിന്നെത്തിയ ഇയാളിൽ നിന്ന് 1014 ഗ്രാം സ്വർണം പിടികൂടി. ...
Other

‘കരിപ്പൂരിൽ വീണ്ടും വിമാനപകടം’; ആശങ്കയുടെ നിമിഷങ്ങൾ, ഒടുവിൽ അറിഞ്ഞു മോക്ക് ഡ്രിൽ

കരിപ്പൂർ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുരന്ത നിവാരണ വിഭാഗത്തിന്റെ മോക് ഡ്രിൽ. ഒരു അപകട ഘട്ടം ഉണ്ടായാല്‍ സുരക്ഷാ സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ ‘ വിമാന അപകടത്തിൽ’ കണ്ടത്.  ഇന്നലെ (നവംബർ29) വൈകുന്നേരം നാല് മണിയോടെയാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താതവളത്തിൽ യാത്രക്കാരെ ആശങ്കയിലാഴ്ത്തി എയർ പോർട്ട് റൺ വേക്ക് പുറത്തുള്ള റാർ ഏരിയയിൽ വിമാനാപകടം ഉണ്ടായെന്ന വാർത്ത വരുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EdyYw7wxMaJ7DUe53D0Jp3 ആകാശത്തേക്ക് ഉയർന്നു പൊങ്ങിയ തീയും പുകയും അൽപ സമയം പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തി. തുടർന്ന് അപകടം നടന്ന പ്രദേശത്തേക്ക് എയർപോർട്ട് അതോറിറ്റിയുടെ രണ്ട് യൂണിറ്റ് ഫയർ എഞ്ചിനും ആബുലൻസുകളും സൈറൺ മുഴ...
Crime

വസ്ത്രത്തിൽ മിശ്രിത രൂപത്തിൽ സ്വർണം തേച്ചു പിടിപ്പിച്ച് കടത്താൻ ശ്രമിച്ച 57കാരി കരിപ്പൂരിൽ പിടിയിൽ

കരിപ്പൂർ: സ്വർണമിശ്രിതം വസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ തേച്ചു കടത്താൻ ശ്രമിച്ച 57 കാരി കരിപ്പൂരിൽ കസ്റ്റംസ് പിടിയിൽ. നിലമ്പൂര്‍ സ്വദേശിനി ഫാത്തിമ ആണ് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്. 49.42 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.വ്യാഴാഴ്ച രാവിലെ ആണ് ദുബായിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ ഫാത്തിമ കരിപ്പൂരിൽ ഇറങ്ങിയത്. https://youtu.be/C6LJiToMlVc വീഡിയോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം വസ്ത്രത്തിൽ മുഴുവൻ പേസ്റ്റ് രൂപത്തിൽ തേച്ചു പിടിപ്പിച്ചിരുന്നു ഫാത്തിമ. ഇവരുടെ അടിവസ്ത്രത്തിനുള്ളിൽ വരെ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം തേച്ച് പിടിപ്പിച്ചിരുന്നു. ആകെ 2.121 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇത് വേർതിരിച്ച് എടുത്തപ്പോൾ 939 ഗ്രാം 24 കാരറ്റ് സ്വർണം ആണ് ലഭിച്ചത്. ഇതിന് പുറമെ 29 ഗ്രാം തൂക്കമുള്ള ഒരു സ്വർണ മോതിരവും ഇവരിൽ നിന്നും കണ്ടെടുത്ത...
Crime

കരിപ്പൂരിൽ 2.35 കിലോഗ്രാം സ്വർണം പിടിച്ചു

കരിപ്പൂർ : കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.35 കിലോഗ്രാം സ്വർണം കസ്റ്റംസ് വിഭാഗവും കരിപ്പൂർ പോലീസും ചേർന്ന് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം തെയ്യാലിങ്ങൽ വെള്ളിയാമ്പുറം സ്വദേശി അബ്ദുൾറഷീദ് (41), പറപ്പൂർ ചക്കിപ്പറമ്പ് പാണ്ടിക്കാവ് റിയാസ് മോൻ (39) എന്നിവർ പിടിയിലായി. ഇൻഡിഗോ എയറിന്റെ ദുബായ്-കോഴിക്കോട് വിമാനത്തിലാണ് അബ്ദുൾറഷീദ് എത്തിയത്. മലാശയത്തിൽ ഒളിപ്പിച്ചനിലയിൽ 1171 ഗ്രാം സ്വർണസംയുക്തമാണ് ഇയാളിൽനിന്ന് കസ്റ്റംസ് കണ്ടെടുത്തത്. ഇൻഡിഗോ എയറിന്റെ ജിദ്ദ-കോഴിക്കോട് വിമാനത്തിലാണ് റിയാസ് മോൻ എത്തിയത്. ഇയാളുടെ കൈയിലുണ്ടായിരുന്ന മ്യൂസിക് സംവിധാനത്തിൽ ഒളിപ്പിച്ചനിലയിൽ 1.804 കിലോ വരുന്ന ഒന്പത് സ്വർണബിസ്‌കറ്റുകളാണ് കരിപ്പൂർ പോലീസ് പിടിച്ചെടുത്തത്. പിടികൂടിയ സ്വർണത്തിന് ഒന്നരക്കോടിയോളം രൂപ വിലവരും.  ...
Local news

ഡഫ് ക്രിക്കറ്റിൽ തിളങ്ങിയ സുഹൈലിന് എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം

കൊണ്ടോട്ടി : അജ്മാനിൽ നടന്ന ഡഫ് ക്രിക്കറ്റ് ട്വന്റി 20 ചാം പ്യൻസ് ട്രോഫിയിൽ കിരീടം നേടിയ ഇന്ത്യൻ ടീം അംഗം മുഹ മ്മദ് സുഹൈലിനു കോഴിക്കോട് വിമാനത്താവളത്തിൽ സ്വീകരണം നൽകി. https://youtu.be/68cf5m17E7k വീഡിയോ ഫൈനലിൽ ദക്ഷിണാ ഫ്രിക്കയെ 39 റൺസിനു പരാജയ പ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ടൂർണമെന്റിൽ തോൽവി അറിയാതെ കളിച്ച ഇന്ത്യൻ ടീമിൽ ഓൾറൗണ്ടർ ആയിരുന്നു പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശിയായ പി.ആർ.മുഹമ്മദ് സുഹൈൽ. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe 2020 മുതൽ ഇന്ത്യൻ ഡഫ് ടീമിന്റെ ഭാഗമാണ്. പരപ്പനങ്ങാടി സഹകരണ ബാങ്ക് ജീവനക്കാരൻ കൂടിയായ സുഹൈൽ ബധിര വിഭാഗത്തിനു വേണ്ടിയുള്ള ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദ് സൺറൈസേഴ്സ് ടീമിന്റെ നായകനുമാണ്. പുത്തരിക്കൽ പെരുമ്പടപ്പിൽ അബ്ദുൽ റസാഖിന്റെ മകനാണ്. മാതാവ്ആസ്യ, ഭാര്യ ഫാത്തിമ ഷെറിൻ, മക്കളായ സൈനബ്, ഹിമാദ് അബ്ദു...
Kerala

കോഴിക്കോട് വിമാനത്താവളത്തില്‍ പുതിയ എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ പുതിയ  എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനം തുടങ്ങി. ഇവിടെ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി പുതിയ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ ബില്‍ഡിങിലാണ് (എന്‍.ഐ.ടി.ബി) 16 ഡൈനാമിക് എമിഗ്രേഷന്‍ ഇ-കൗണ്ടറുകളോടു കൂടിയ പുതിയ എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനമാരംഭിച്ചത്. യാത്രക്കാരുടെ തിരക്ക് കോവിഡിന് മുമ്പുള്ള ശേഷിയിലേക്കെത്തിയ സാഹചര്യത്തില്‍ പുതിയ കൗണ്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങിയത് എമിഗ്രേഷന്‍ ക്ലിയറന്‍സ് വേഗത്തിലാക്കും. ഒരേസമയം 600 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് എമിഗ്രേഷന്‍ ഏരിയ. വിമാനത്താവളത്തില്‍ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനം തുടങ്ങിയത്. ഡൈനാമിക് സൈനേജോടു കൂടിയതാണ് പുതിയ എമിഗ്രേഷന്‍ കൗണ്ടറുകള്‍....
Other

കുടുംബത്തോടൊപ്പം താമസിക്കുന്ന യുവാവ് ആരുമറിയാതെ വിമനമിറങ്ങി, കാണാനില്ലെന്ന് പരാതി

കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പയ്യോളിസ്വദേശിയെ കാണാതായതായി പരാതി.കീഴൂർ കളരിയുള്ളതിൽ ഐശ്വര്യയിലെ കെ.പി. രാമകൃഷ്ണന്റെ മകൻ പ്രദീഷിനെയാണ് (45) കാണാതായത്. ഷാർജയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രദീഷ് ആരോടുംപറയാതെ നാട്ടിലേക്കുവരുകയായിരുന്നു. 22-ന് രാത്രി കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയതായി സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. പാർക്കിങ് സ്ഥലത്തുകൂടി മാസ്ക് ധരിച്ച് പുറത്തേക്കുപോവുന്നതാണ് കാണുന്നത്. എന്നാൽ, ഇതുവരെയും വീട്ടിലെത്തിയില്ല. പ്രദീഷിന്റെ അച്ഛൻ കരിപ്പൂർ, പയ്യോളി പോലീസ് സ്റ്റേഷനുകളിൽ പരാതിനൽകി ...
Crime

യുവതി ഉൾപ്പെടെ 3 യാത്രക്കാരിൽ നിന്നായി 1.36 കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: യുവതി ഉൾപ്പെടെ മൂന്ന് യാത്രക്കാരിൽ നിന്നായി എയർ കസ്റ്റംസ് വിഭാഗം 1.36 കോടി രൂപയുടെ സ്വർണം പിടികൂടി. ജിദ്ധയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജംഷീദ്‌ ഏറ്റെപ്പാടൻ (32), വയനാട് സ്വദേശി ബുഷ്‌റ കീപ്രത്ത് (38), ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് കക്കട്ടിൽ അബ്ദുൽ ഷാമിൽ (26) എന്നിവരെയാണ് പിടികൂടിയത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DLOpOas9WojCUSboxG2rUs ജംഷീദും ശമിക്കും മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ജംഷീദിൽ നിന്ന് 1054 ഗ്രാം സ്വർണവും ഷാമിൽ നിന്ന് 679 ഗ്രാമിന്റെ 3 ക്യാപ്സ്യൂളുകളും പിടികൂടി. ബുഷ്‌റയിൽ നിന്ന് 1077 ഗ്രാം സ്വർണം പിടികൂടി. 4 ചെറിയ കുട്ടികളുമായി എത്തിയ ഇവർ സ്വർണം വസ്ത്ര ത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. മൊത്തം 3056 ഗ്രാം സ്വർണമാണ് പിടികൂടിയത്. 1, 36, 40000 രൂപ മൂല്യം കണക്കാക്കുന്നു. ...
Crime

സ്വർണം കടത്താൻ പല മാർഗങ്ങൾ; ഇന്നും ഒരാൾ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണം പിടികൂടി. ദുബായിൽ നിന്ന് എത്തിയ കാസർഗോഡ് സ്വദേശി മുഹമ്മദ് ഷബീറാണ് (28) കസ്റ്റംസിന്റെ പിടിയിലായത്. 769 ഗ്രാം സ്വർണമിശ്രിതം ഇയാളിൽ നിന്നും കസ്റ്റംസ് കണ്ടെടുത്തു. സ്ത്രീകളുടെ ഹാൻഡ്ബാഗ്, പെൻസിൽ കട്ടർ, ടൈഗർ ബാം, കുക്കിങ്ങ് പാൻ എന്നിവയിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. ...
Other

101 പവൻ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ് പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തില്‍ മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 101 പവൻ സ്വർണം പിടികൂടി. ബഹ്റൈനിൽ നിന്നുള്ള ഐഎക്സ് 474 വിമാനത്തിലെത്തിയ കൊടുവള്ളി സ്വദേശി ഉസ്മാൻ വട്ടപ്പൊയിലിനെ (29) യാണ് കസ്റ്റംസ് പിടികൂടിയത്. എക്സ്റേ പരിശോധനയിൽ 29കാരന്റെ മലദ്വാരത്തിൽ ക്യാപ്സൂള്‍ രൂപത്തില്‍ സ്വർണ മിശ്രിതം ഒളിപ്പിച്ചുവച്ചതായി കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. മൂന്ന് ക്യാപ്സൂളുകളായാണ് 808 ഗ്രാം സ്വർണം സൂക്ഷിച്ചിരുന്നത്. കസ്റ്റംസിന് മുൻപ് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇയാളെ വിശദമായി പരിശോധിച്ചത്. ആദ്യം കുറ്റം സമ്മതിക്കാൻ ഉസ്മാൻ തയാറായിരുന്നില്ല. പിന്നീട് എക്സ്റേ പരിശോധനയിലാണ് മൂന്ന് ക്യാപ്സൂളുകൾ മലദ്വാരത്തിനുള്ളിൽ ഉള്ളതായി കണ്ടെത്തിയത്. കസ്റ്റംസ് തുടർ നടപടികൾ സ്വീകരിച്ചു. കരിപ്പൂരിൽ ഈയിടെയായി മല ദ്വാരത്തിൽ ഒളിപ്പിച്ചുള്ള സ്വർണ്ണ കടത്ത് പതിവാകുകയാണ്. 101 പവൻ സ്വർണ്ണം ഇത്തരത്തിൽ കടത്തുന്നത...
National

കരിപ്പൂരിൽ വലിയ വിമാനങൾ ഇല്ലാതെ ഹജ്ജ് എംബാർക്കേഷൻ ലഭിക്കില്ല: കേന്ദ്ര ഹജ്ജ് സെക്രട്ടറി

ഡൽഹി:വലിയ വിമനങ്ങൾ സർവ്വീസ് പുനസ്ഥാപിക്കാതെ കരിപ്പൂരിൽ ഈ പ്രാവശ്യവും ഹജ്ജ് എംബാർക്കേഷൻ പോയിന്റെ അസാധ്യമാണെന്ന് കേന്ദ്ര ഹജ്ജ്-ന്യൂനപക്ഷ കാര്യ മന്ത്രാലയ അസിസ്റ്റന്റെ് സെക്രട്ടറി നിജ്റ ഫാത്തിമ ഹുസൈൻ പറഞു. കരിപ്പൂരിൽ എല്ലാ സ൱കര്യങളുമുള്ള ഹജ്ജ് ഹ൱സ് ഉൾപ്പെടെയുള്ള സ൱കര്യങൾ ഉണ്ടായിട്ടും കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ഹജ്ജ് യാത്രികരുള്ള മലബാറിലെ ഹജ്ജ് യാത്രികർക്ക് സ൱കര്യപ്രദമായി കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മലബാർ ഡവലപ്മെന്റെ് ഫോറം (എം.ഡി. എഫ്) ഭാരവാഹികൾ നടത്തിയ കൂടികാഴ്ചയിലാണ് അവർ ഇക്കാര്യം അറിയിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8ഈ ആവശ്യം ഉന്നയിച്ച് കഴിഞ ദിവസം എം.ഡി. എഫ് ആഭ്യമുഖ്യത്ത്യൽ പാർലിമെന്റെ് മാർച്ചും സംഘടിപ്പിച്ചിരുന്നു.കൂടിക്കാഴ്ചയിൽ മലബാർ ഡവലപ്മെന്റെ് ഫോറം ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഇടക്ക...
Gulf, Malappuram

അശാസ്ത്രീയ പാർക്കിംഗ് നിയമത്തിനെതിരെ എം.ഡി.എഫ്. എയർപോർട്ട് മാർച്ച് നടത്തി.

കൊണ്ടോട്ടി: കരിപ്പൂർ എയർപോർട്ടിൽ അധികൃതർ നടപ്പിലാക്കിയ അശാസ്ത്രീയ രീതിയിലുള്ള പാർക്കിംഗ് നിയമം പിൻവലിക്കുക, ആർ.ടി.പി.സി.ആർ.ടെസ്റ്റിന്റെ പേരിൽ വിദേശയാത്രക്കാരിൽ നിന്നും 2500 രൂപ ഈടാക്കുന്നത് അവസാനിപ്പിക്കുക, കരിപ്പൂരിൽ ഹജ്ജ് എംബാർകേഷൻ പോയിന്റാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് മലബാർ ഡെവലപ്മെന്റ് ഫോറത്തിന്റെ (എം.ഡി.എഫ്) ആഭിമുഖ്യത്തിൽ കരിപ്പൂരിൽ എയർപോർട്ട് മാർച്ച് സംഘടിപ്പിച്ചു.എയർപ്പോർട്ട് ടെർമിനലിന് മുന്നിൽ എത്തുന്ന വാഹനങ്ങൾക്ക് ആളെ ഇറക്കാനും കയറ്റാനും അനുവദിക്കുന്ന സമയം മൂന്ന് മിനുറ്റും മൂന്ന്മിനുറ്റിൽ കൂടുതലായാൽ 500 രൂപ ഫൈനും എന്ന രീതിയിലാണ് ഇപ്പോൾ പരിഷ്കരിച്ച പാർക്കിംഗ് നിയമം. ഇത് എയർപ്പോർട്ടിലെത്തുന്ന യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ പ്രയാസമാണ് ഉണ്ടാക്കുന്നത്.ഹജ്ജ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് എയർപോർട്ട് ജംഗ്ഷനിൽ പോലീസ് തടഞ്ഞു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ഉൽഘാടനം ചെയ്തു. ...
Accident

മണ്ണാർക്കാട് നാട്ടുകല്ലിൽ ബൈക്കുകൾ കൂട്ടിയിടിച്ചു പള്ളിക്കൽ സ്വദേശി മരിച്ചു

മണ്ണാർക്കാട്- നാട്ടുകല്ലിന് സമീപം അമ്പത്തഞ്ചാം മൈലിൽ ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു കൊണ്ടോട്ടിക്ക് അടുത്ത് പള്ളിക്കൽ സ്വദേശി മരിച്ചു. കരിപ്പൂർ പള്ളിക്കൽ പുളിയംപറമ്പ് കുണ്ടിൽ ഇസ്മയിലിന്റെ മകൻ മുഹമ്മദ് അലി എന്ന ബാവ (34) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. സ്കൂട്ടർ യാത്രക്കാരനായ ലോട്ടറി കച്ചവടക്കാരൻ ഭീമനാട് കൂമഞ്ചേരി ബാലകൃഷ്ണന് (61) പരിക്കേറ്റു. ബൈക്കിൽ മലപ്പുറത്ത് നിന്ന് വരികയായിരുന്നു ബാവ. റോഡരികിൽ നിന്ന് നടുഭാഗത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന ബാവയുടെ ബൈക്ക് ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ബാവ മരിച്ചു. ഉമ്മ, കുഞ്ഞത്തുട്ടി. ഹസീന യാണ് ഭാര്യ. മക്കൾ, അമൻ, സച്ചു. സഹോദരങ്ങൾ- റഹ്മത്ത്, ആയിഷ നബീല, അബ്ദുറഹീം, അമീറലി. കബറടക്കം വ്യാഴഴ്ച 10 മണിക്ക് പുളിയംപറമ്ബ് ജുമാ മസ്ജിദിൽ. അപകടത്തിന്റെ സി സി ടി വി ദൃശ്യം.. https://youtu.be/ZTbuzrDEZSA ...
error: Content is protected !!